തലസ്ഥാനത്തിന്റെ ഹൈറേഞ്ചുകളുടെ രാജകുമാരനായ പൊന്മുടിയിൽ സഞ്ചാരികൾ യാത്രചെയ്തിരിക്കും എന്നാൽ പോകുന്ന വഴിയിലുള്ള കല്ലാറിന്റെ തീരങ്ങളെ തലോടിയുള്ള യാത്ര കുറഞ്ഞ സഞ്ചാരികൾ മാത്രമേ അനുഭവിക്കാറുള്ളു. “പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മതി, ഒരു മനുഷ്യന്‍റെ ആയുസ്സു മുഴുവന്‍ ശ്വസിക്കാന്‍” എന്നിങ്ങനെ നിരവധി ബോർഡുകൾ സഞ്ചാരികളെ കാനന സ്നേഹികളാക്കുന്ന ഒരുപാട് കൗതുകമുണർത്തുന്ന കാഴ്ചകൾ ഒരുക്കിവെച്ചിട്ടുമുണ്ട്.
നിബിഡമായ പച്ചപ്പിന്റെ ഇടയിലൂടെ തെളിമയാർന്ന വെള്ളം കുതിച്ചു പായുന്ന കാഴ്ച ഏറെ ആനന്ദത്തിലാക്കും എന്നുള്ളത് തീർച്ചയാണ്. പൊൻമുടിയിൽ ഉത്ഭവിക്കുന്ന കല്ലാറിന്റെ സൗന്ദര്യം വിതുര,പെരിങ്ങമ്മല, നന്ദിയോട്, എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി വാമനപുരം നദിയിലേക്ക് സംഗമിക്കുന്ന കാഴ്ച സഞ്ചാരികളെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്. കാടും മേടും മാത്രമല്ല കാണാനുള്ളത് കാടിനുള്ളിൽ വസിക്കുന്ന പ്രിയപെട്ടവരുടെ ജീവിതശൈലികളും സഞ്ചാരികളെ ഏറെ കൗതുകമുണർത്തുന്നതാണ്.
ട്രെക്കിങ്ങ് പ്രേമികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് അതിലുപരി പക്ഷി സങ്കേതമായതിനാൽ സഞ്ചാരികളും അത്പോലെ ഗവേഷകരും ഒരുപോലെ തിരഞ്ഞെടുക്കുന്ന ഒന്നാണ് കല്ലാറും പരിസരവും. കല്ലാറിൽ പോകുന്നവർ അടുത്തുള്ള പൊന്മുടി അത്പോലെ മീൻമുട്ടി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാതിരിക്കാൻ മറക്കല്ലേ. ആറും അതിനുള്ളിലെ ഉരുളൻ കല്ലുകളും ഉള്ളതിനാലായിരിക്കാം കലാലർ എന്ന് പേര് വരാൻ കാരണം.
കല്ലാറിൽ നിന്ന് മീന്മുട്ടിയിലേക്ക് എത്തിച്ചേരാൻ ഏകദേശം നാല് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മാത്രം മതി. പച്ചപ്പിൽ കുതിർന്ന ക്യാൻവാസായതിനാലാണ് സഞ്ചാരികളെ കല്ലാറിനെ കൂടുതൽ ത്രിപ്തിപെടുത്തുന്നത്. സഞ്ചാരികൾ ഏറെ ശ്രദ്ധയോടു വേണം വെള്ളത്തിലേക്ക് ഇറങ്ങാനും. ഒരു ഗൈഡിന്റെ സാന്നിധ്യത്തിലല്ലാതെ വെള്ളത്തിലേക്ക് ഇറങ്ങാതിരിക്കുക. അത്പോലെ വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.
എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളെ വൃത്തികേടാക്കുന്ന രൂപത്തിൽ നിക്ഷേപിക്കാതിരിക്കുക. പ്ലാസ്റ്റിക് ഉപയോഗം യാത്രകളിൽ പരമാവധി ഒഴിവാക്കുക. ഭൂമിയുടെ സംരക്ഷണത്തിനായി ഒരുമിച്ചു മുന്നേറാം
