കരയും കടലും ഒന്നിച്ചു: വൈപ്പിന്‍ ദ്വീപ്

കുറച്ചു നാളുകൾക്ക് മുമ്പ് കടൽ നിർമിച്ചുവെച്ച ദ്വീപാണ് വൈപ്പിൻ ദ്വീപ്.കടലിലെ വെള്ളം ഉൾവലിഞ്ഞു രൂപപ്പെട്ട മനോഹരമായ ഒരു ദ്വീപാണ് വൈപ്പിൻ. സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്ന കടലും കായലും വേർതിരിക്കുന്ന അനശ്വരമാകുന്ന കാഴ്ചയാണ് വൈപ്പിൻ. ഏകദേശം 26 കിലോമീറ്റർ നീളവും ശരാശരി അഞ്ചു കിലോമീറ്റർ വീതിയുമാണ്. കടലും കായലും ഒരുമിച്ചു സംഗമിക്കുന്ന സ്ഥലമായതിനാൽ ഒരുപാട് ചീനവലകൾ കൊണ്ട് മീനുകൾക്ക് കെണി ഒരുക്കിവെച്ചിരിക്കുന്നത് കാണാൻ സാധിക്കും.

അതിനാൽ ഇവിടുത്തെ പ്രാദേശികരുടെ അധിക വരുമാനമാർഗവും മീൻപിടുത്തം പോലുള്ളവ തന്നെയാണ്. വൈപ്പിലെ ബീച്ച് തന്നെ സഞ്ചാരികൾക്ക് നടന്നു കണ്ടുതീർക്കാനുണ്ട്.അത്പോലെ വൈപ്പിലെ ലൈറ്റ്ഹവ്‌സാണ് സഞ്ചാരികളെ ത്രസിപ്പിക്കുന്ന മറ്റൊരു കാഴ്ച. പ്രായഭേദമന്യ കയറാൻ പറ്റിയ മുകളിൽ നിന്ന് ദ്വീപിന്റെ കാഴ്ചകളെ ഒപ്പിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. എർണാകുളത്ത് ഹൈകോർട് ജംക്‌ഷനിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ വൈപ്പിൻ ദ്വീപിൽ എതാൻ സാധിക്കും.

ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന ദ്വീപ്പ് എന്നുള്ള ഖ്യാതിയും പ്രസിദ്ധമാണ്. എറണാകുളവുമായി (ഗോശ്രീ) മൂന്നു പാലമാണ് വൈപ്പിൻ ദീപുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 2005 ൽ ഗോശ്രീ ദ്വീപ് വികസന പദ്ധതി നിരമിച്ചപാലം വൈപ്പിൻ പാലത്തിനുപരി ബോൾഗാട്ടി , വല്ലാർപാടം എന്നെ ദ്വീപുകളുമായി പാലം ബന്ധപ്പെട്ടുകിടക്കുന്നു. ബോട്ട് യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക്‌ ബോട്ട് മാർഗവും എത്തിച്ചേരാൻ സാധിക്കുന്നതാണ്.

വൈപ്പിൻ ദ്വീപിലെ വിളക്കുമാടത്തിലേക്ക് പ്രവേശിക്കാനുള്ള സമയം വൈകുന്നേരം മൂന്ന് മുതൽ അഞ്ചു മണിവരെയാണ്. അത്പോലെ ശാന്തമായി ഒഴുകുന്ന വീരൻപുഴയുടെ ഓരങ്ങളും ദ്വീപിൽ നിന്നാൽ കാണാൻ സാധിക്കും. ഇവിടേക്ക് യാത്ര ചെയ്യുന്നവർ അടുത്തുള്ള സഞ്ചാരകേന്ദ്രങ്ങളും വിട്ട് പോകരുത്. എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള പ്രകൃതിക്ക് ആഘാതം ഉണ്ടാക്കുന്ന വസ്തുക്കൾ പ്രവർത്തങ്ങൾ ഒഴിവാക്കുക.

Leave a Reply