ഇല്ലിക്കല്‍ കല്ലിന്റെ സഹോദരന്‍ ഇലവീഴപൂഞ്ചിറ

മൂന്ന് ജില്ലകളുടെ അതിർത്തിയുമായി പങ്കിടുന്ന മനോഹരമായ പ്രദേശമാണ് ഇലവീഴപൂഞ്ചിറ. സഞ്ചാരികളെ ഏറെ ആകർഷിപ്പിക്കുന്ന ഹിൽസ്റ്റേഷൻ ആണ് ഇലവീഴപൂഞ്ചിറ. എന്നാൽ അധികം സഞ്ചാരികൾ ഇലവീഴപൂഞ്ചിറയെ കുറിച്ച് അധികം അറിയാൻ സാദ്യത കുറവാണ്. എന്നാൽ ട്രെക്കിങ്ങ് പോലുള്ള മനോഹരമായ സാഹസികങ്ങൾ ചെയ്യാൻ കഴിയുന്ന ഹിൽസ്റ്റേറ്റേഷനാണ് ഇലവീഴപൂഞ്ചിറ. കോട്ടയമാണ് ഇലവീഴപൂഞ്ചിറയുടെ ഹൃദ്യഭാഗവും സ്ഥിതിചെയ്യുന്നത്.

ഇലവീഴപൂഞ്ചിറയുടെ ഉയരം ഏകദേശം 3200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പല സഞ്ചാരികളും ജീപ്പ് പോലുള്ള വാഹനങ്ങൾ കൊണ്ട് ട്രെക്കിങ്ങ് നടത്താറുണ്ട്. ഇലവീഴപൂഞ്ചിറയെ ഏറെ പ്രസിദ്ധപ്പെടുത്തുന്നത് ഇല്ലിക്കൽ കല്ലിന്റെ പ്രശസ്തി കാരണമാണ്. ഇലവീഴപൂഞ്ചിറഎന്ന പേരുകളുടെ പിന്നിൽ മഹാഭാരതവുമായുള്ള കഥയാണ് എന്നാണ് വിശ്വാസം. കാഞ്ഞാർ ഗ്രാമത്തിൽ നിന്ന് തിരിഞ്ഞു ഏകദേശം എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴപൂഞ്ചിറയിലെത്താം.

കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഇലവീഴപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. എന്നാൽ തോടുപുഴ ഭാഗത്തൂടെ വന്നാൽ ദൂരം കുറയുകയും ചെയ്യും. ഡി.റ്റി.പി.സി വിഭാഗം ഈ പ്രദേശത്തെ ട്രെക്കിങ്ങ് കേന്ദ്രമാകാൻ ശ്രമിക്കുകയാണ്. നിലവിൽ 15 പേർക്ക് താമസിക്കാവുന്ന ഡോർമെന്ററിയും ഡി.റ്റി.പി.സി തയാറാക്കിയുട്ടുണ്ട്. മഴക്കാലമാകുമ്പോഴാണ് മലഞ്ചെരുവിലെ പച്ചപ്പും താഴ്വരകളിൽ ഒഴുക്കുന്ന നദികളും അനഗ്നെ മനോഹരമായ ദൃശ്യം ഒരുക്കിവെച്ചിരിക്കുന്നത്.

ഇല്ലിക്കൽ കല്ലിലേക്ക് വരുന്നവർ ഈ പ്രദേശത്തേക് വറാൻ മറക്കരുത്. പേരുവരാനുള്ള ഒരു കാരണം പറയുന്നത് ഈ മലഞെരുവിൽ മരങ്ങൾ ഇല്ലാത്തതിനാലും അതിനാൽ ഇലകൾ പൊഴിയാത്ത കാരണത്താലാണ് ഇലവീഴപൂഞ്ചിറ എന്ന് പെരുവരാൻ എന്നും കേട്ടുകേൾവിയുണ്ട്

Leave a Reply