തൃശൂരിലെ പൂരം മാത്രം കണ്ടു വളർന്നവനല്ല ബുള്ളറ്റിന്റെ തലയെടുപ്പും ചെറുപ്പം മുതലേ കണ്ടു വളന്നവനാണ് അക്ഷയ് ബാബു. ചെറുപ്പം മുതലേ മാമന്റെ ബുള്ളറ്റിനോടുള്ള പ്രിയം. അത്പോലെ ബുള്ളറ്റിൽ പോകുന്നവരുടെ ബാക്കിൽ കയറി ഇരുന്നു യാത്ര അപോകാൻ ഇഷ്ടം അങ്ങനെ ബുള്ളറ്റിനെ ഹൃദയത്തിൽ കൊണ്ട് നടന്നു അക്ഷയ് ബാബു. ബുള്ളറ്റിനോടുള്ള അതിയായ പ്രണയം അമ്മയുടെ അച്ഛനാണ് നൽകിയത്. അതും നെഞ്ചിലേറ്റി നടുക്കുന്ന കാലമായിരുന്നു അക്ഷയ് ബാബുവിന്റേത്.
ബുള്ളറ്റ് സ്റ്റാൻഡേർഡ് 1989 മോഡൽ സ്വന്തമാക്കിരുന്നു അക്ഷയുടെ അമ്മയുടെ അച്ഛൻ. അതിനെ കണ്ടാണ് അക്ഷയുടെ ചെറുപ്പം. പിന്നീട് 1989 മോഡൽ ബുള്ളറ്റ് അപ്പൂപ്പൻ മാമന് നൽകുകയും കുറച്ചു നാളുകൾക്ക് ശേഷം അക്ഷയുടെ ബുള്ളറ്റിനോടുള്ള പ്രണയം മനസ്സിലാക്കി 1989 മോഡൽ ബുള്ളറ്റ് അക്ഷയ്‌ക്ക് നൽകി. പ്ലസ് ടൂ കാലഘട്ടത്തിൽ പഠിക്കുന്നതോടപ്പം ബുള്ളറ്റ് ചേട്ടന്മാരുടെ കൂടെ കമ്പനിയാവുകയും അവരുടെ ബുള്ളറ്റിന്റെ പുറകിലിരുന്നു യാത്ര ചെയ്യലുമാണ് ഏറ്റവും പ്രിയം.
പിന്നീടുള്ള തന്റെ പടയോട്ടം മുഴുവൻ 1989 മോഡൽ ബുള്ളറ്റ് കൊണ്ടോയിരുന്നു. റോയൽ എൻഫീൽഡ് നടത്തുന്ന നിരവധി ഷോ അത് പോലെ റൈഡുകൾ അത്പോലെ നിരവധി ക്ലബ്ബിന്റെ ഭാഗമായി റൈഡുകൾ അക്ഷയ് ബാബു നടത്തുകയും തൃശൂരിലെ ഓരോ ബുള്ളറ്റിനും അക്ഷയ് ബാബുവിനെ അറിയാതെ പോകില്ല എന്ന മട്ടിലായി. എന്നാലും 1989 മോഡൽ ബുള്ളറ്റ് എടുക്കാൻ വളരെ ബുദ്ധിമുട്ട് ആയതിനാൽ ഹിമാലയ ഇറങ്ങിയപ്പോൾ തന്നെ അത് സ്വന്തമാക്കുകയും ചെയ്തു.
കഴിഞ്ഞില്ല സ്വന്തമായി ഒരു ക്ലബ് തന്നെ തുടങ്ങി. ഓഫ്‌റോഡേഴ്സ് 08 എന്ന നാമധേയത്തിൽ തൃശൂരിലെ ബുള്ളറ്റ് രാജാക്കന്മാരെയെല്ലാം ഒരു കുടക്കീഴിൽ എന്ന പോലെ ഈ ക്ലബ്ബിന്റെ ഭാഗമാക്കി. പിന്നീട് ക്ലബ്ബിലേക്ക് തൃശൂർ ജില്ലയുടെ പുറത്തുനിന്നു ബുള്ളറ്റ് രാജാക്കന്മാർ എത്തിതുടങ്ങിയതോടെ ദ ഓഫ്റോഡേഴ്സ് ന്ന പേരിലേക്ക് മാറ്റി. ഇന്ന് അക്ഷയ് ബാബു കേരളത്തിലെ ബുള്ളറ്റ് രാജാക്കന്മാരിൽ ഒരാളാണ്. ഏകദേശം 700 ലധികം ബുള്ളറ്റ് ഉടമകൾ ഈ ക്ലബ്ബിൽ അംഗത്വമുണ്ട്
