എത്ര നടന്നാലും ക്ഷീണമുണ്ടാകാത്ത തങ്ങൾപാറ

വാഗമണിലെ മൊട്ടകുന്നുകളുടെ ഇടയിൽ അഴകോടെ തലഉയർത്തി നിൽക്കുന്ന സുന്ദരമായ കാഴ്ചയാണ് താങ്കൾപ്പാറ സമ്മാനിക്കുന്നത്. കുന്നുകളുടെ ഇടയിൽ തങ്ങൾപാറ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. പച്ചപ്പ നിറഞ്ഞ കുന്നുകളുടെ ഇടയിൽ പാറകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന കുന്നിനെ പ്രേത്യേകം എടുത്ത് കാണിക്കുന്നുണ്ട്. ഇപ്പോഴും മഞ്ഞിന്റെ കുളിർമ സമ്മാനിക്കുന്നതിനാൽ ദൂരെ കാഴ്ചകൾ ചിലപ്പോൾ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.

രാവിലെ എട്ട് മണിമുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് സഞ്ചാരികൾക്ക് വേണ്ടി തങ്ങൾപാറ തുറന്നുനൽകുന്നത്. ശക്തമായ മഞ്ഞും അത്പോലെ കൂടുതൽ ഇടിമിന്നൽ ഏൽക്കുന്ന സ്ഥലം കൂടിയാണ്. ചെറിയ ഇടുങ്ങിയ വഴികളിലൂടെയാണ് സഞ്ചാരികൾ തങ്ങൾപാറയിലേക്ക് കയറേണ്ടത്. അത്കൊണ്ട് തന്നെ രാത്രികാലങ്ങളിൽ സഞ്ചാരികളെ കയറ്റിവിടാത്ത ഒരു കാരണം വഴി ചെറുതായതിനാലാണ് കാരണം വഴികളുടെ ഇരുവശങ്ങളും അഗാതമായ ഗർത്തങ്ങൾ ഉണ്ട്.

കാർ പാർക്ക് ചെയ്യുന്നതിന് മുപ്പത് രൂപ ഈടാക്കുന്നുണ്ട്. അത്പോലെ തങ്ങൾപാറയിൽ കയറാൻ പ്രേത്യേകം ഫീ ഒന്നുമില്ല. ഇളം കാറ്റിന്റെ ഈരടിയിൽ തങ്ങൾപ്പാറയിലേക്ക് കയറാം. തങ്ങൾപാറയുടെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ തങ്ങൾപാറയുടെ അവസാനം വരെ നടന്നാലും ക്ഷീണം ഉണ്ടാവുകയില്ല. വഴി തെറ്റാണ് സാധ്യത ഉള്ളതിനാൽ പാറയുടെ മുകളിൽ തന്നെ ആരോ മാർക്കുകൾ നൽകിയിട്ടുണ്ട്. സൂയിസൈഡ് പോയിന്റ് മുതൽ പാരാഗ്ലൈഡിങ് ചെയ്യുന്ന സ്ഥലം വരെ കാണാൻ സാധിക്കും.

മഴക്കാലത്ത് ശ്കതമായ തെറ്റലുകൾ ഉള്ളതിനാൽ മഴക്കാലത്ത് തങ്ങൾപറയിലേക്കുള്ള വഴി അടക്കുന്നതാണ്. ഒരുപാട് മനോഹരമായ റിസോർട്ടുകൾ നിരവധി സ്പോട്ടുകൾ കാണാൻ സാധിക്കും. പാറയുടെ അവസാനത്തിലാണ് ഫരീദുദ്ധീൻ ഔലിയ എന്ന മഹാൻ അന്തിയുറങ്ങുന്നത്. അത്പോലെ ഇവിടുത്തെ അന്നദാനവും ഏറെ പ്രസിദ്ധമാണ്. തങ്ങൾപാറയുടെ മനോഹരമായ കാഴ്ചകൾ കാണാനും വിശേഷങ്ങൾ അറിയാനും താഴെയുള്ള വീഡിയോ കാണുക

Leave a Reply