ഇടുക്കി ജില്ലയിലെ അതിമനോഹരമായ ഓഫ് റോഡ് സമ്മാനിക്കുന്ന ഇടുക്കിയുടെ സുന്ദരിയാണ് പാൽകുളമേട്. കൈതപ്പാറയിൽ നിന്ന് തന്നെ ഓഫ് റോഡ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഏകദേശം മുപ്പത്തിയഞ്ചു കിലോമീറ്റർ തിങ്ങി നിറഞ്ഞ കാട്ടിലൂടെയുള്ള യാത്രയാണ് ഏറ്റവും കൗതുകകരം. കാട്ടാനകളും നിരവധി വന്യമൃഗങ്ങളാൽ അധിവസിക്കുന്ന കാട് ആയതിനാൽ അല്പം സാഹസികത നിറഞ്ഞ സ്ഥലം കൂടിയാണ്.
തൊടുപുഴയിൽ നിന്ന് കൈതപ്പാറയിലേക്കുള്ള വഴി പാൽകുളമേടിൽ എത്തിച്ചേരാൻ സാധിക്കും.കൈതപ്പാറ ചെക്‌പോസ്റ്റിൽ നിന്നും നേരെയുള്ള വഴിയേ പോകുമ്പോൾ തന്നെ ചെറിയൊരു പുഴയെ താണ്ടി വേണം മുന്നോട്ട് പോകാൻ. മഴക്കാലങ്ങളിൽ വെള്ളം കവിഞ്ഞൊഴുകിയാൽ കൈതപ്പാറയിലേക്കുള്ള വഴി തടസ്സപ്പെടും. മഞ്ജു ഇറങ്ങുന്ന സമയങ്ങളിൽ പോയാൽ പോകുന്ന വഴികളിൽ ആനകൾ പോലുള്ള വന്യമൃഗങ്ങൾ കാണാൻ സാധിക്കില്ല.
പോകുന്ന വഴിയിൽ തന്നെ കല്ലുപാകിയ വഴി ആയതിനാൽ ഇടയ്ക്കിടെ ദുർഘടം പിടിച്ച വഴികളാണ്. ഓഫ് റോഡ് പോകാൻ പറ്റിയ വാഹങ്ങൾക്ക് മാത്രമേ പോകാൻ സാധിക്കുകയുള്ളു. നാല്ചക്ര വാഹങ്ങൾക്ക് ചിലപ്പോൾ പോകാൻ സാധിക്കില്ല. മഴക്കാലങ്ങളിൽ വരുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വഴി നല്ല തെന്നൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അത്പോലെ പോകുന്ന വഴിയിൽ തന്നെ തെളിമയാർന്ന വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
ഇടുക്കിയുടെ സുന്ദരിയായ പാൽകുളമേടിന്റെ മനോഹരമായ ദൃശ്യവിരുന്ന് ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു…
