കാസർഗോഡ് ജില്ലയിലെ ദേലംപാടി പ്രദേശത്തു കൊടും കാടിനുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായാ തറവാടിനെ കുറിച്ച് അറിവുണ്ടോ. തറവാടിന്റെ ഏറ്റവും കൗതുകം എന്നത് മണ്ണ് കൊണ്ടുള്ള ചുവരുകൾ കൊണ്ട് നിർമിച്ച പഴമയെ എടുത്തുകാണിക്കുന്ന തറവാടാണ്. ഏതു കാലഘട്ടത്തിൽ നിർമിച്ചതാണ് എന്നതിൽ വളരെ ദുരൂഹതയാണ്. എന്നാൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തറവാടാണ് എന്നു നാട്ടുകാർ വിശ്വസിച്ചു പോകുന്നുണ്ട്.
വന്യമൃഗങ്ങളാലും നിബിഢമായ വൃക്ഷങ്ങളാലും ചുറ്റപ്പെട്ട തറവാട് ആയതിനാൽ അങ്ങോട്ടേക്കുള്ള യാത്രയും ഏറെ ഭയപെടുത്തുന്നതാണ്. ഈ തറവാട് കാണുന്നവർക്ക് ഏറെ കൗതുകം തോന്നിക്കുന്നത് തറവാടിന്റെ നിർമാണ രീതിയെ കുറിച്ച് തന്നെയാണ്. മാത്രവുമല്ല ഓടുകൾ കൊണ്ട് മെടയപ്പെട്ട രണ്ടു നിലകളുള്ള അത്പോലെ കാടുകളിൽ നിന്ന് പ്രേത്യേകം ശേഖരിക്കുന്ന മണ്ണ് കൊണ്ടും തടികൾ കൊണ്ടുമുള്ള നിർമാണമാണ് തറവാടിന്റെ ഭൂരിഭാഗവും.
പ്രേത്യേകമായ ഇലകളും താളികളും മണ്ണും മിശ്രിതമാക്കി നിർമിച്ചതിനാൽ ഇപ്പോഴും നല്ല ദൃഡതയോടെയാണ് തറവാടിന്റെ നിൽപ്പ്. സാധാരണയായി തറവാടിന്റെ മുൻഭാഗത്താണ് തുളസി തറ കാണാറുള്ളത് എന്നാൽ ഈ തറവാടിന്റെ വലത് ഭാഗത്താണ് തുളസിത്തറ സ്ഥിതി ചെയ്യുന്നത്. ഈഴവ വിഭാഗത്തിന്റെ ഒരു തറവാടായാണ് കണക്കാക്കപെടുന്നത്. മാത്രവുമല്ല തറവാടിന്റെ ഉള്ളിൽ തന്നെ പ്രതിഷ്ഠകളും കാണാൻ സാധിക്കും.
ജീവിതരീതികൾ കാലത്തിനനുസരിച്ചു മാറുകയാണ് എന്നാൽ ഇപ്പോഴും ആ പഴേ ജീവിതരീതിയിൽ തന്നെയാണ് ഈ തറവാടുമായി ചുറ്റപ്പെട്ടു താമസിക്കുന്നവർ. അൻപത് വർഷങ്ങൾക് മുൻപുള്ള അടുക്കള രീതിയൊക്കെ ഈ തറവാടിന്റെ അന്തപുരങ്ങളിൽ കാണാൻ സാധിക്കും. അത്പോലെ അടുപ്പിന്ന്റെ മുകളിൽ കെട്ടി ഇട്ടിരിക്കുന്ന ഒന്നാണ് ഭെരു. ഭക്ഷണ സാധങ്ങൾ നശിച്ചു പോകാതിരിക്കാനായി ചെറിയ ചൂടുതട്ടി ഭക്ഷണ സാധനങ്ങൾ വെക്കുന്ന സ്ഥലമാണ്.
കാടിനുള്ളിലെ തറവാടിന്റെ ദൃശ്യവിരുന്ന് ആസ്വദിക്കാനും വിശേഷങ്ങളും അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ..
