മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ സഹ്യാദ്രി പർവതനിരയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് രാജ്മച്ചി. ശ്രിവാർധൻ ,മനരഞ്ജൻ എന്നീ കോട്ടകളാണ് രാജ്മച്ചിയെ ചരിത്രപരമായി ഏറെ പ്രസിദ്ധി നേടികൊടുക്കുന്നത്. ലോണാവാല, ഖണ്ടാല എന്നീ രണ്ട് പ്രശസ്തമായ താഴ്വരകളോട് ചേർന്ന് നിൽക്കുന്ന കുന്നി ചരുവാണ് രാജ്മച്ചി. കോട്ടയുടെ താഴ്ന്നപ്രദേശത്തിലുള്ള ഗ്രാമത്തിനു രാജ്മച്ചിയുടെ മറ്റൊരു പേരായ ഉധേവാഡി എന്നും വിളിക്കപെടുന്നു.
ശിവാജി മഹാരാജ്, ഔരംഗസീബ് ചക്രവർത്തി ഷാഹു മഹാരാജ് പിന്നെ ബ്രിട്ടീഷുകാർ എന്നിവരുടെ കരങ്ങളിൽ രാജ്മച്ചിയുടെ അധികാരങ്ങൾ മാറിക്കൊണ്ടേയിരുന്നു. ട്രെക്കിംഗിനും സാഹസികയാത്ര ഇഷ്ടപെടുന്ന സഞ്ചാരികൾക്കും ഏറെ കൗതുകം നിറഞ്ഞ ഇടം കൂടിയാണ് രാജ്മച്ചി. എന്നാൽ രാജ്മച്ചിയിലെ ട്രെക്കിങ്ങ് പൂർണമായും ലഭിക്കണമെങ്കിൽ കൊന്താനെ ഗുഹകൾ വഴി ട്രെക്ക് ചെയ്താൽ മതിയാകും. ഏകദേശം മൂന്നോ അല്ലെങ്കിൽ നാലു മണിക്കൂർ എടുക്കുന്ന മനോഹരമായ ട്രെക്കിങ്ങാണ് സമ്മാനിക്കുന്നത്.
അല്ലെങ്കിൽ ഉദ്ദേവാടി ഗ്രാമത്തിലേക്ക് (ലോണാവാല ഭാഗത്ത് നിന്ന്) ഡ്രൈവ് ചെയ്യുകയും ശേഷം ഇരുപത് അല്ലെങ്കിൽ മുപ്പത് മിനുട്ട് ട്രെക്ക് ചെയ്യേണ്ടിവരും. ട്രെക്ക് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണ് രാജ്മച്ചി. മുംബൈ ഭഗത്ത് നിന്ന് വരുന്നവർക്ക് കൊന്താനെ ഗുഹകൾ വഴി ട്രെക്ക് ചെയ്യുന്നതായിരിക്കും അനുയോജ്യം. ട്രെക്കിങ്ങ് സഹായകമായി കുന്നിന്റെ മുകളിൽ എത്തിച്ചേരാനുള്ള വഴികാട്ടിയായി ചെറിയ ബോർഡുകളും നാട്ടപ്പെട്ടിട്ടുണ്ട്.
പൂനെ ഭഗത്ത് നിന്ന് വരുന്ന സഞ്ചാരികൾക്ക് ഏറെ അനിയോജ്യം ഉദ്ദേവാടി ഗ്രാമത്തിലേക്ക് ഡ്രൈവ് ചെയ്തു പോകുകയും ശേഷം ട്രെക്ക് ചെയ്യുന്നതായിരിക്കും ഉചിതം. ഡ്രൈവ് ചെയ്തു പോകുന്നവർ ശ്രദ്ധിക്കേണ്ടത് ഗ്രൗണ്ട് ക്ലീയറൻസുള്ള വലിയ വാഹങ്ങൾ ഉപയോഗിക്കുക . സഞ്ചാരികളുടെ എളുപ്പത്തിന് വേണ്ടി ടൂറിസം വകുപ്പ് കുറഞ്ഞഭാഗം സ്റ്റെപ് നിർമിച്ചിട്ടുണ്ട്. ട്രെക്കിങ്ങ് പോകുമ്പോൾ ആവിശ്യമാകേണ്ട വെള്ളം ഭക്ഷണം പോലുള്ളവ എടുക്കാൻ മറക്കരുത്.
