മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ വൈറ്റ് വാട്ടർ റാഫ്റ്റിംഗിന് ഏറെ പ്രസിദ്ധി നേടിയ ഇടമാണ് കോലാഡ്.
വെള്ളച്ചാട്ടങ്ങൾ, പച്ച പുൽമേടുകൾ, സഹ്യാദ്രിയുടെ മനോഹരമായ പശ്ചാത്തലം എന്നിവയ്ക്ക് പേരുകേട്ട കോലാഡ് റാഫ്റ്റിംഗ്, റാപ്പെല്ലിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള ഒരു സാഹസിക കായിക കേന്ദ്രമായി അറിയപ്പെടുന്ന ഇടമാണ് കോലാഡ്. മൺസൂൺ കാലങ്ങളിലാണ് കോലാഡ് ഏറ്റവുമധികം സൗന്ദര്യവതിയായി കാണപ്പെടുന്നത്.
ഗാംഭീര്യമുള്ള താഴ്‌വരകളും മനോഹരമായ ബാക്ക് ഡ്രോപ്പുകളും പ്രകൃതി സ്നേഹികൾക്കും ഷട്ടർബഗ്ഗുകൾക്കും കോലാഡിനെ സഞ്ചാരികൾ കൂടുതൽ ആകർഷിക്കാൻ കാരണമാക്കുന്നു. കുണ്ഡലിക നദിയാണ് കോലാഡ് എന്ന ഇടത്തെ തന്നെ ലോകത്തിന്റെ നെറുകയ്യിലേക്ക് എത്തിച്ചത് വേറെ ഒന്നുമ്മല്ല മനോഹരമായ റിവർ റാഫ്റ്റിങ് തന്നെ. ഇന്ത്യയിലെ തെക്ക്ഭാഗത്തായി അതിവേഗം ഒഴുകുന്ന നദികളിൽ ഒന്നാണ് കുണ്ഡലിക നദി.
അതിനാൽ റിവർ റാഫ്റ്റിങ് പോലുള്ള സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ അനുയോജ്യമായ ഇടം കൂടിയാണ് കോലാഡ്. തീർന്നില്ല അവധിക്കാലങ്ങളിൽ കോലാഡ് റിവർ റാഫ്റ്റിങ് മാത്രമല്ല മനോഹരമായ രണ്ടു കോട്ടകളും അത്പോലെ ഡാമുകളും ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളും കോലാഡ് എന്ന പ്രദേശത്തിന് സ്വന്തമാണ്. പ്രകൃതിദത്ത സസ്യങ്ങളും അതിമനോഹരമായ പച്ചപ്പും കൊണ്ട് കോലാഡ് സഞ്ചാരികൾക്ക് വേണ്ടി ഒരുങ്ങി നിൽക്കുകയാണ്.
മുംബൈയിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും ബന്ധിപ്പിക്കുന്ന കോലാഡിന്റെ സ്വന്തം റെയിൽവേ സ്റ്റേഷൻ തന്നെയുണ്ട്. മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളമാണ് കോലഡിൽ നിന്ന് 113 കിലോമീറ്റർ അകലെയുള്ള ഏറ്റവും അടുത്തുള്ള വിമാനത്താവളം. മുംബൈയ്ക്കും കോലാഡിനുമിടയിലുള്ള ടാക്സി നിരക്ക് ഏകദേശം 2500 രൂപ മുതൽ 3000 രൂപ വരെയാണ്. എന്നാൽ സർക്കാർ സർവീസുകളും സ്വകാര്യ ബസുകളും കോലാഡിനും സമീപ നഗരങ്ങളുടെ ഇടയിലും ബന്ധിപ്പിച്ചിട്ടുണ്ട് .
