നെയ്യാർ ഡാമിലെ സിംഹങ്ങളുടെ കേന്ദ്രം

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് നെയ്യാർ ഡാം. പശ്ചിമഘട്ട മലനിരകളെ തലോടിയുള്ള നയ്യാർ നദിയുടെ യാത്ര നെയ്യാർ അണക്കെട്ടിലേക്കാണ്. നെയ്യാർ അണക്കെട്ടിനെ കൂടുതൽ മനോഹരമാക്കുന്നത് അടുത്തുള്ള വന്യജീവി സങ്കേതംകൂടിയാണ്. കാട്ടാക്കട താലൂക്കിലെ നെയ്യാർ അണക്കെട്ടിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ച കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. അണക്കെട്ടിനെ ചുറ്റിയുള്ള വനപ്രദേശമാണ് ഡാമിനെ കൂടുതൽ സൗന്ദര്യവതിയാകുന്നുത്.

കൃഷ്ണൻ പണിക്കർ, ജാനകി തങ്കമ്മ, മരുത്തുമ്മൂട്ടിൽ കുടുംബം എന്നിവർ ജലസേചനത്തിന്റെ ആവിശ്യപ്രകാരം നൽകപ്പെട്ട ഭൂമിയിലാണ് ഇന്ന് കാണുന്ന കൂറ്റൻ നെയ്യാർ അണകെട്ട് നിർമിച്ചിരിക്കുന്നത്. അത്പോലെ ഡാമിന്റെ ചെറുകനാളുകളിൽ ഒരു കനാൽ തമിഴ്‌നാടിന്റെ ഭാഗത്തേക്കു ഒഴുകുന്നു. തിരുവനതപുരം നഗരത്തിൽ നിന്നുള്ള തിരക്കുകളിൽ നിന്ന് വിട്ട്മാറി ഏകദേശം ഇരുപത് കിലോമീറ്റർ അകലെയാണ് നെയ്യാർ ഡാം സഞ്ചാരികളെ കാത്തിരിക്കുന്നത്.

ബോട്ടിംഗ്, ലയണ്‍ സഫാരി പാര്‍ക്ക്, മാന്‍ പാര്‍ക്ക്, മുതല വളര്‍ത്തല്‍ കേന്ദ്രം, വാച്ച് ടവര്‍ അങ്ങനെ നീണ്ടുകിടക്കുന്നു നെയ്യാറിൽ സഞ്ചാരികളെ ആകർഷിപ്പിക്കുന്നവ. നയ്യാർ ഡാമിലേക്ക് എത്തിച്ചേരാൻ വിദേശികൾക്കും സ്വദശികൾക്കും എളുപ്പമാണ്. തിരുവനതപുരം എയർപോർട്ട് വഴിയും അത്പോലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വഴിയും എത്തിച്ചേരാൻ സാധിക്കും. മാത്രവുമല്ല തിരുവനതപുരം നഗരത്തിൽ നിന്ന് തന്നെ ധാരാളം ബസ് സർവീസുകളും ലഭിക്കുന്നതാണ്.

അഗസ്ത്യകൂടം കൊടുമുടിയാണ് നെയ്യാർ ഡാമിനെ യഥാർത്ഥത്തിൽ ഡാമിന്റെ ഭംഗിയെ എന്നും നിലനിർത്തുന്നത്. കേരളത്തിൽ ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയ കൊടുമുടിയിൽ എണ്ണപ്പെടുന്നതിൽ രണ്ടാമത്തേതാണു നെയ്യാർഡാമിനോട് തൊട്ടുരുമ്മി കിടക്കുന്ന അഗസ്ത്യാർകൂടം. വിവിധതരം വന്യജീവികളും പ്രകൃതിയുടെ പല അത്ഭുതങ്ങളും ഉറങ്ങിക്കിടക്കുന്ന ഇടം കൂടിയാണ് നെയ്യാർതീരങ്ങൾ. ഏറ്റവും അതിശയിപ്പിക്കുന്ന ഒരു യാത്രയാണ് നെയ്യാറിലുള്ള ലയണ്‍ സഫാരി പാര്‍കിലേക്കുള്ള യാത്ര.

വെള്ളത്താൽ വലയപെട്ട ദ്വീപിലേക്കാണ് യാത്ര. സിംഹങ്ങളുടെ നായാട്ടുകളുമെല്ലാം കാണാൻ സാധിക്കും. ഇവിടുത്തെ ഏറ്റവും വലിയ പ്രേത്യേകത ഇവിടുത്തെ മൃഗങ്ങൾ കൂട്ടിൽ അടച്ചിടാറില്ല. പകരം സഞ്ചാരികളായ നമ്മൾ കൂടുപോലുള്ള വണ്ടിയിലാണ് കാട്ടിലൂടെയുള്ള യാത്ര. കഴിഞ്ഞില്ല മുതലവളർത്തു കേന്ദ്രം അങ്ങനെ നീണ്ടു കിടക്കുന്നു ഇവിടുത്തെ കാഴ്ച.

ഈ മാപ്പ് ഉപയോഗിച്ച് സഞ്ചാരികൾക്ക് നെയ്യാർഡാമിലേക്ക് എത്തിച്ചേരാം.

Leave a Reply