തലസ്ഥാനത്തിന്റെ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക്!

തലസ്ഥാനത്തെ പറഞ്ഞറിയിക്കാൻ കഴിയാത്ത അതിമനോഹരമായ വെള്ളച്ചാട്ടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. കേരളത്തിൽ തന്നെ ഒന്നിൽ കൂടുതൽ മീൻമുട്ടി എന്ന പേരിൽ തന്നെ വെള്ളച്ചാട്ടമുണ്ട് പക്ഷെ ഇത് തിരുവനതപുരം ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ്. പോകുന്ന വഴിയിൽ തന്നെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്. കല്ലാർ പുഴയും അതിനെ അനാവരണം ചെയ്തു നിൽക്കുന്ന പച്ചപ്പുമാണ് സഞ്ചാരികളുടെ യാത്രകളെ കൂടുതൽ മനോഹരമാക്കുന്നത്.

തിരുവന്തപുരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി നാല്പത് കിലോമീറ്റർ അകലെ പൊന്മുടിയിലേക്ക് പോകുന്ന പാതയിലാണ് വശ്യമാർന്ന മീൻമുട്ടിയുടെ കാഴ്ച സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. കല്ലാർ പുഴയുടെ വിശേഷങ്ങളും ഒരുപാടുണ്ട്. വെളുപ്പും കറുപ്പുമായ ഉരുളന്കല്ലുകളെ തലോടിയുള്ള സഞ്ചാരമാണ് കല്ലാറിനുള്ളത്. മൺസൂൺ കാലമാകുമ്പോൾ കവിഞ്ഞൊഴുകുന്ന കാഴ്ച ഏറെ കൗതുകം നിറക്കുന്നതാണ്. വെള്ളച്ചാട്ടത്തിന്റെ ഓരത്തായി ഇരിപ്പിടത്തിനു സൗകര്യമൊരുക്കുന്ന പാറക്കെട്ടുകളും ഏറെ ആകർഷണീയമാണ്.

മഴക്കാലമാകുമ്പോൾ വെള്ളത്തിലേക്ക് ഇറങ്ങുന്നത് ഏറെ അപകടം നിറഞ്ഞതായിരിക്കും. വെള്ളത്തിന്റെ ജലനിരപ് ഉയരുകയും മൺസൂൺ കാലമാകുമ്പോൾ മഴവെള്ളപാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. വിത്യസ്തതരം മീനുകൾ ഉണ്ടെങ്കിലും ഇവിടെ മീൻപിടുത്തം കർശനമായി നിരോധിച്ചിരിക്കുന്നു. വാഹനങ്ങളുടെ യാത്ര ദുർഘടം പിടിചതിനാൽ രണ്ടു കിലോമീറ്റർ നടന്നുയാത്ര ചെയ്യേണ്ടിവരും. പ്രധാന ഗേറ്റിൽ നിന്ന് പ്രവേശന ഫീസ് ഉണ്ടാകുന്നതാണ്.

വനനിബിഢമായ ഈ പ്രദേശം ഔഷധസസ്യങ്ങളാൽ സമ്പുഷ്ടമാണ്. ഇളം കാറ്റിലും മരങ്ങളുടെ കൂറ്റൻ വേരുകളിൽ ചവിട്ടിയാണ് വെള്ളച്ചാട്ടത്തിലേക്ക് ട്രെക്ക് ചെയ്ത പോകേണ്ടത്. പാറക്കല്ലുകൾ ചവിട്ടിയുള്ള ഇറക്കങ്ങൾ പുതിയൊരു അനുഭവമാണ് നൽകുന്നത്. എല്ലാ സഞ്ചാരകേന്ദ്രത്തിലും സഞ്ചാരികൾ ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് വലിച്ചെറിയാൻ പോലുള്ളത് ഒഴിവാക്കേണ്ടത് സഞ്ചാരികളുടെ ബാധ്യതയാണ്. പോകുന്ന വഴിയിൽ അകലെ മഞ്ഞിൽ കുളിച്ചു കിടക്കുന്ന പൊന്മുടിയുടെ ദൃശ്യവും കാണാൻ സാധിക്കും.

Leave a Reply