മേട്ടുപ്പാളയത്തിൽ നിന്ന് കുന്നൂറിലേക്കുള്ള തീവണ്ടിയാത്ര

നീലഗിരി കുന്നുകളെ എണ്ണിപ്പറയുന്നതിൽ ഊട്ടിയുടെ സ്ഥാനം കഴിഞ്ഞാൽ കുന്നൂർ കുന്നുകളുടെ കഥകളെ കുറിച്ചാണ് നീലഗിരിയുടെ ആളുകൾക്ക് പറയാനുള്ളത്. റെയിൽവേനെയും കുന്നുകളെയും റെയിൽപാളത്തിന്റെ ഓരം തട്ടി നിൽക്കുന്ന ചെടികളെയും കുന്നൂർ പ്രദേശം ഉൾകൊള്ളിക്കുന്നുണ്ട്. വൈവിധ്യമാർന്ന ചെടികളെയും തേയിലത്തോട്ടങ്ങളുടെയും കേന്ദ്രം തന്നെയാണ് കുന്നൂർ കുന്നുകൾ. മേട്ടുപ്പാളയത്തിൽ നിന്ന് കുന്നൂർ റെയിൽവേയിലേക്കുള്ള ട്രെയിൻ യാത്ര ആവിർണനീയമാണ്.

നല്ല തണുപ്പൻ അന്തരീക്ഷത്തിൽ മേട്ടുപ്പാളയത്തിൽ നിന്ന് കയറിയാൽ നീലഗിരി കുന്നുകളെയും തലോടി ചെടികളുടെ നറുമണവും നുകർന്ന് നീലഗിരിയുടെ ഹൃദയത്തിലൂടെ കുന്നൂറിലെ മനോഹരമായാ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിക്കും. കുന്നൂറിന്റെ പ്രകൃതിയുടെ വിസ്മയംപൂണ്ടു ഒരുപാട് വിദേശികൾ ഇവിടെ സ്ഥിരം താമസമാക്കിട്ടുണ്ട്. ഊട്ടിയുടെ തിരക്കിൽ നിന്ന് ഏറെ വ്യത്യസ്തനായി അധികം സഞ്ചാരികൾക്കും കുന്നൂറിന്റെ അറിയാത്ത കാരണത്താൽ കൂന്നൂറിൽ തിരക്ക് കുറവാണ്.

കുന്നൂരിന്റെ പ്രധാന ടൂറിസ്റ്റു കേന്ദ്രമാണ് നെൽസൺ സിംസ് പാർക്ക്. പച്ചകുന്നുകളുടെ മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച ഏറെ കൗതുകമുണർത്തുന്നതാണ്. അതിലുപരി ഏകാന്തമായി സാമയം ചെലവഴിക്കാനുള്ള ഇടം കൂടിയാണ്. വ്യത്യസ്‍ത ചെടികളും അത്പോലെ മനോഹരമായ കരവിരുതിലുമാണ് ഈ പാർക് നിർമിച്ചിരിക്കുന്നത്. തട്ട് തട്ടുകളായുള്ള പാർക്കിന്റെ ഘടന കണ്ണിനു കൂടുതൽ കുളിർമ നൽകുന്ന കാഴ്ച. അതിലുപരി ബോട്ട് സർവീസ് നടത്തുന്ന നദിയും പാർക്കിനെ കൂടുതൽ സൗന്ദര്യവതിയാക്കുന്നു.

5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാംബ്സ് റോക്കിനാണ് കുന്നൂറിലെ ഏറ്റവും വലിയ ഉയരം കൂടിയ വ്യൂ പോയിന്റ്. ഒരുപാട് സിനിമകളുടെ പശ്ചാത്തലത്തിനു വേദിയൊരുങ്ങിയ ഇടം കൂടിയാണ് ലാംബ്സ് റോക്കിൻ. എല്ലാ ടൂറിസ്റ്റു കേന്ദ്രത്തിലും കാണുന്നത് പോലെ സഞ്ചാരികളെ കാത്തിരിക്കുന്ന ഗൈഡും ചെറിയ പെട്ടി കടകളും വ്യൂ പോയിന്റുകളിൽ നിന്നുള്ള കാഴ്ച കൂടുതൽ ആസ്വാദ്യകരമാക്കാനായി ബൈനോക്കുലർ വാടകയ്ക്ക് കൊടുക്കാൻ തയാറായി ഇരിക്കുന്നവർ അങ്ങനെ സഞ്ചാരികളെ കാത്തിരിക്കുകയാണ് എപ്പോഴും കുന്നൂർ എന്ന ഇടം.

വ്യൂ പോയിന്റിൽ നിന്ന് താഴേക്ക് നോക്കുമ്പോഴുള്ള കാഴ്ച ഏറെ വേറിട്ടതാണ്. ഊട്ടിയെ തലോടിയുള്ള ട്രെയിൻ സഞ്ചാരങ്ങൾ മഞ്ഞിൽ കുളിച്ചുകിടക്കുന്ന പച്ചപ്പ് അങ്ങനെ കാഴ്ചകൾ നീണ്ടുകിടക്കുന്നു. ഇവിടുത്തെ ട്രെയിൻ യാത്രയാണ് മറ്റൊരു ആകർഷകമായ ഒന്ന്. പർവത നിരകളിലുള്ള തീവണ്ടിയാത്ര യുനെസ്‌കോയുടെ പൈതൃക പട്ടികയിലും ഇടം ലഭിച്ചിട്ടുണ്ട്.

Leave a Reply