മൂന്ന് ജില്ലകളിലായി നീണ്ടു കിടക്കുന്ന ഭാരതത്തിൽ തന്നെ ഏറ്റവും നീല കൂടിയ തടാകം കൂടിയാണ് വേമ്പനാട് കായൽ. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ പോലുള്ള നദിയുടെ സംഗമകേന്ദ്രം കൂടിയാണ് വമ്പനാട് കായൽ. കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട് കായൽ കൊച്ചിയുടെ ഹൃദയത്തിനോട് തൊട്ടുരുമ്മിക്കിടക്കുന്നുണ്ട്. വേമ്പനാട് കായലിന്റെ വീതി ഏകദേശം 1512 ച.കി.മി. ആണ്. 14 കി.മി ആയി കണക്കാക്കപ്പെടുന്നു.
വേമ്പനാട് കായലിനു ഒരുപാട് പ്രേത്യേകതകൾ എണ്ണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് വർഷത്തിൽ ആറ് മാസം ഉപ്പ് വെള്ളവും ബാക്കി ആറ് മാസം ശുദ്ധജലവുമായി വേമ്പനാട് കായലിൽ കാണപ്പെടുന്നു. അറബികടലുമായുള്ള ബന്ധമാണ് കായലിനെ കൂടുതൽ സൗന്ദര്യവതിയാക്കുന്നത്. മറ്റൊരു പ്രേത്യേകത എന്നാൽ തണ്ണീർമുക്കം ബണ്ടാണ്. കുട്ടനാടൻ കൃഷികൾ സംരക്ഷിക്കാനായി നിർമിച്ച ബണ്ട് കുട്ടനാടുകാർക്ക് ഏറെ സഹായകമാണ്.
പുന്നമടക്കായലിൽ വീണേ എന്ന വരികളുള്ള ഗാനങ്ങൾ മലയാളികൾ കേൾക്കാറുണ്ട് എന്നാൽ വേമ്പനാട് കായലിനെയാണ് പുന്നമടക്കായൽ എന്ന് വിളിക്കാറുള്ളത്. കുമാരകത്തിന്റെ കൗതുകമുണർത്തുന്ന കാഴ്ചകൾ കാണാൻ ഇറങ്ങുമ്പോൾ അതിനോട് കുശലം പറയുന്ന വേമ്പനാട് കായലിനെയും കാണാൻ മറക്കരുത്. ആലപ്പുഴയുള്ള വേമ്പനാട് കായലിലാണ് മലയാളികൾക്ക് ഏറെ ആവേശം കൊള്ളിക്കുന്ന നെഹ്‌റു ട്രോഫി വെള്ളച്ചാട്ടം അരങ്ങേറുന്നത്.
വേമ്പനാട് കായലിലേക്ക് സഞ്ചരിക്കുന്നവർ അടുത്തുള്ള കുമരകം , അരുവികുഴി വെള്ളച്ചാട്ടം മുതലായ വിനോദസഞ്ചാര കേന്ദ്രങ്ങളും വിട്ടുപോകരുത്. എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ളവ കായലിലേക്കോ പരിസര പ്രദേശത്തത്തേക്കോ വലിച്ചെറിയരുത്. ആരോഗ്യമുള്ള ഭൂമിക്കായി ഒരുമിച്ചു പ്രവർത്തിക്കാം
