കോട്ടയം ജില്ലാ എന്ന് കേൾക്കുമ്പോൾ റബ്ബർ മരങ്ങളും അതിനോട് ബന്ധപ്പെട്ടവയാണ് മനസിലേക്ക് ഓടി വരുന്നത്. എന്നാൽ കോട്ടയം ജില്ലയിലെ മനോഹരമായ ഹിൽസ്റ്റേഷൻ അധികം ആരും എത്തിപ്പെടാത്ത ഒന്നാണ്. ഒരുപക്ഷെ പേരുകേട്ടാൽ എല്ലാവർക്കും സുപരിചിതമായിരിക്കും ഇല്ലിക്കൽ കല്ലിനെ കുറിച്ച്. പച്ചപ്പുകൾ കൊണ്ട് നിബിഢമായി കിടക്കുകയാണ് ഇല്ലിക്കൽ കല്ല്. സഞ്ചാരികൾ ഇല്ലിക്കൽ കല്ലിനെ കുറിച്ച് അറിഞ്ഞാൽ ഉടൻ തന്നെ പുറപ്പെടുമെന്നത് ഉറപ്പാണ്.
തൊടുപുഴ വഴി മുട്ടത്ത് നിന്ന് മേലുകാവ് വഴി സുഖമായി ഇല്ലിക്കൽ കല്ലിലേക്ക് സഞ്ചാരികളെ. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഹില്സ്റ്റേഷൻ അയത്‌കൊണ്ടും ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്ക് കാണാൻ സാധിക്കും. ഈരാറ്റുപേട്ടയ്ക്കടുത്തുള്ള ഇല്ലിക്കൽ കല്ലിനു ഏകദേശം 4000 അടി ഉയരമുണ്ട്. കൂടക്കല്ല് എന്ന നാമത്തിൽ അറിയുന്ന പാറയാണ് മലയുടെ ചേർന്ന് നിൽക്കുന്ന മൂന്നുപാറകളിൽ വെച്ച് ഏറ്റവും വലുത്.തൊട്ടടുത്തു നിൽക്കുന്ന പാറയെ കൂനൻ കല്ല് എന്നും വിളിക്കുന്നുണ്ട്.
നരകപാലം എന്ന് വിളിക്കുന്ന കൂടകല്ലിന്റെയും കൂനൻ കല്ലിന്റെയും ഇടയിലായുള്ള ഭയാനകമായ താഴ്ചയുടെ മുകളായിലാണ് നേരിയ ഈ നരകപാലം സ്ഥിതിചെയ്യുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നിന്റെ മുകളിൽ അപൂർവ്വമായി കാണാൻ സാധിക്കുന്ന ഒരു കാഴ്ചയാണ് ഇല്ലിക്കൽ കല്ലിനു ലഭിച്ചത്. അറബിക്കടലിൽ നിന്നുള്ള സൂര്യന്റെ ഉദയാസ്തമയം കാണാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. ഇല്ലിക്കൽ കല്ലിൽ കയറുന്നതിനു മുമ്പായി കാർ പാർക്ക് ചെയ്യുന്ന സ്ഥലത്തിന്റെ അടുത്തയാണ് പ്രവേശന ഫീസ് നൽകേണ്ടത്.
ഒരാളുടെ പ്രവേശന ഫീസ് മുപ്പത് രൂപയാണ്. പാർക്കിംഗ് ഫീസ് വേറെയുമുണ്ട്. വാഹനം പാർക് ചെയ്തതിനു ശേഷം രണ്ടു കിലോമീറ്റർ മുകളിലേക്കു സഞ്ചരിക്കേണ്ടതുണ്ട്. നടന്നുകയറാണ് ബുദ്ധിമുട്ടുള്ളവർക്ക് ജീപ്പ് പോലുള്ള വാഹനത്തിലും മുകളിലേക്കു പോകാൻ സാധിക്കും. അത്പോലെ വെള്ളം കടി പോലുള്ള സാധനങ്ങൾ മുകളിൽ കയറിയാൽ മേടിക്കാനും സൗകര്യമുണ്ട്. സാധാരണ മറ്റ് ഹിൽസ്റ്റേഷനിൽ ഇക്കാര്യത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നതാണ് ഏറ്റവും കൗതുകകരം.
അശ്രദ്ധമായി നടന്നാൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലുള്ള പ്രദേശമാണ്. ഇപ്പോൾ ഇല്ലിക്കൽ കള്ളിന്റെ അടുത്തേക്ക് പോകാൻ സമ്മതിക്കില്ല എന്നാലും അതിന്റെ ഓരം തട്ടി നിൽക്കുന്ന മലകളിൽ നിന്ന് ഇല്ലിക്കൽ കള്ളിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. എല്ലാ യാത്രകളിലും സഞ്ചാരികൾ ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള സാധങ്ങൾ ഉപേക്ഷിക്കാതിരിക്കുക. വരും തലമുറക്കായി പ്രകൃതിയുടെ തനിമ നഷ്ടപ്പെടാതിരിക്കാൻ നമുക്ക് ഒരുമിക്കാം.
