പക്ഷികളുടെ സ്വന്തം കുമരകം

കുമരകത്തിന്റെ സ്വന്തം പക്ഷികളുടെ സങ്കേതത്തിലേക്ക് യാത്ര സഞ്ചാരികളെ കൂടുതൽ ആകർഷണീയമാക്കുന്ന ഒന്നാണ്. വിവിധയിനം പക്ഷികളുടെ കാഴ്ചകൾ സമ്മാനിക്കുന്ന പക്ഷി സങ്കേതത്തിലേക്ക് പ്രവേശന ഫീസായി ഇന്ത്യക്കാർക്ക് അൻപത് രൂപയും വിദേശികൾക്ക് 150 രൂപയും അത്പോലെ വിദ്യാർത്ഥികളും അധ്യാപകന്മാർക്ക് പത്ത് രൂപയുമാണ് നിരക്ക്. അത്പോലെ ബൈക്ക് പാർക്ക് ചെയ്യുന്നതിന് പതിനഞ്ചു രൂപ അങ്ങനെ പോകുന്നു പാർക്കിംഗ് നിരക്കുകൾ.

ചെറുകാടുകളെ തലോടിയുള്ള യാത്ര സഞ്ചാരികൾക്ക് പുതിയൊരു അനുഭവം സമ്മാനിക്കുന്നുണ്ട്. മാത്രവുമല്ല സങ്കേതത്തിനുള്ളിൽ കെ റ്റി ടി സി യുടെ റിസോർട്ടുകളും സഞ്ചാരികള്ക് വേണ്ടി തുറന്നു കിടക്കുകയാണ്. പോകുന്ന വഴികൾ ചെറിയ പാറകൾ കൊണ്ട് പാകുകയും വഴിയുടെ ഓരങ്ങളിൽ ചെറിയ രൂപത്തിലുള്ള കുളങ്ങളും കാണാൻ സാധിക്കും. പക്ഷികളുടെ കേന്ദ്രമാകാനുള്ള കാരണം ശ്രീലങ്കയിൽ നിന്ന് വരുന്ന പക്ഷികൾ കൂടു വെച്ച് കുഞ്ഞുങ്ങളെ വിരിച്ചു തൻെറ ദേശത്തേക്ക് മടങ്ങിപ്പോകുകയാണ് ചെയ്യുന്നത്.

സങ്കേതത്തിന്റെ ഉൾഭാഗത്തൂടെ കായലിലൂടെ യാത്രചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. പ്രേത്യേകമായ ഫീസ് ഈടാക്കിയുള്ള യാത്ര ആണെങ്കിലും വളരെ കൺകുളിർമ നൽകുന്ന കാഴ്ചയാണ് വഞ്ചിയാത്ര സമ്മാനിക്കുന്നത്. പ്രവേശന കവാടത്തിന്റെ ഭാഗത്തായി തന്നെ പക്ഷികളെ ഏത് മാസത്തിലാണ് കൂടുതൽ കാണുന്നത് ഏത് ഇനമാണ് കാണുന്നത് എന്നിവ നൽകിയിട്ടുണ്ട്. മൂന്നു മണിവരെയാണ് കയറാൻ സാധിക്കുന്നത്. മാത്രവുമല്ല നട്ടുച്ചക്കും നല്ല തണുപ്പുള്ള അവസ്ഥയാണ് കാടിനുള്ളിൽ.

കുറഞ്ഞത് ഏകദേശം രണ്ട് മണിക്കൂർ സങ്കേതത്തിനുള്ളിൽ ചിലവഴിക്കേണ്ടി വരും. ഭക്ഷണം വെള്ളം പോലുള്ളവ കരുതിയാൽ യാത്രയുടെ ഭംഗി അധികം നഷ്ടപ്പെടില്ല. പ്ലാസ്റ്റിക് പോലുള്ളവ ഉപേക്ഷിക്കൽ ശക്തമായി നിരോധിച്ചിരിക്കുന്നു. പ്ലാസ്റ്റിക് നിക്ഷേപിക്കാനായി നിർമിച്ചിരിക്കുന്ന ഇടം മാത്രം ഉപയോഗിക്കുക. കുമരകം സന്ദർശിക്കുന്നവർ അടുത്തുള്ള സഞ്ചാരകേന്ദ്രങ്ങളിൽ പോകാനും മറക്കരുത്.

Leave a Reply