കാടുകളിലൂടെ കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്

കാടുകളിലൂടെയുള്ള സാഹസികമായ യാത്രയും ആഴമുള്ള വെള്ളത്തിൽ നീരാടാനുമായി മലപ്പുറത്തിന്റെ മണ്ണിലെ മനോഹരമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. സൈലന്റ്‌വാലി നാഷണൽ പാർക്കിനോട് ചേർന്ന് നിൽക്കുന്ന കക്കാടംപൊയിലിലാണ് സഞ്ചാരികൾക്ക് വേണ്ടി കാത്തുകിടക്കുന്ന കോഴിപ്പാറ വെള്ളച്ചാട്ടം. കോഴിപ്പാറയിൽ വരുന്നവർ എന്തായാലും കക്കാടംപൊയിലിന്റെ കാഴ്ചകളും കാണാൻ മറക്കരുത്.കോഴിപ്പറയുടെ സംരക്ഷണം വനംവകുപ്പിന് മാത്രമാണ്.

തേക്കിൻതോട്ടങ്ങളുടെയും കണ്ടൽകാടുകളുടെയും നടുവിലായി സ്ഥിതി ചെയ്യുന്ന കോഴിപ്പാറയിലേക്ക് സഞ്ചാരികളുടെ പ്രവാഹം ചെറുതൊന്നുമല്ല. അതിനാൽ വനംവകുപ്പ് കോഴിപ്പാറയിലെ അടുത്തുള്ള സ്വകാര്യവസ്തുക്കൾ വാങ്ങുകയും സഞ്ചാരികളുടെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചുപോകുന്നുണ്ട്.കോഴിപ്പാറയുടെ ഏറ്റവും വലിയ ആകർഷണം ഉയരങ്ങളിൽ നിന്ന് പതിക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ കൂടുതൽ കുളിരണിയിപ്പിക്കുന്നത്.

പൊതുവെ നിലമ്പൂരിന്റെ കാഴ്ചകൾ സഞ്ചാരികളെ ആകർശിപ്പിക്കുന്നതാണ്. നിലംമ്പൂർ വഴി വരുന്നവർക്ക് അകമ്പാടം വഴി കോഴിപ്പാറയിലേക്ക് എത്തിച്ചേരാൻ സാധിക്കും. കോഴിക്കോട് നിന്ന് വരുന്നവർക്ക് മുക്കം കൂടരഞ്ഞി വഴിയും എത്തിച്ചേരാൻ സാധിക്കുന്നതാണ്. സഞ്ചാരികൾക്ക് തങ്ങളുടെ കുടുംബവുമായി ചിലവഴിക്കാൻ പറ്റിയ ഇടം കൂടിയാണ്. സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി വെള്ളച്ചാട്ടത്തിനോട് ചേർന്ന് ഇരുമ്പ് കൊണ്ടുള്ള കൈവരിയും നിർമിച്ചിട്ടുണ്ട്.

കോഴിപ്പാറയിലേക്ക് പോകുന്ന വഴികൾ തന്നെ സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്നതാണ്. പച്ചപ്പിന്റെ നിറവിലാണ് യാത്ര മാത്രവുമല്ല മനോഹരമായ വ്യൂ പോയിന്റുകളും പോകുന്ന വഴിയിൽ ആസ്വദിക്കാൻ സാധിക്കും. യാത്രകളിൽ എപ്പോഴും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ അത്പോലെ പ്രകൃതിക്ക് ഭംഗം വരുന്ന പ്രവർത്തങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക. ആരോഗ്യമുള്ള പ്രകൃതിക്ക് വേണ്ടി നമുക് പ്രാവർത്തിക്കാം.

Leave a Reply