ലോകത്തെ രണ്ടാമത്തെ വന്മതിൽ: കുംഭൽഗഡ് കോട്ട

2013 ൽ യുനെസ്കോയുടെ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച രാജസ്ഥാനിലെ അഞ്ച് കുന്നിൻചെരുവുകളിൽ ഒന്നാണ് കുംഭൽഗഡ് കോട്ട. ചൈനയുടെ വന്മതിൽ കഴിഞ്ഞാൽ രണ്ടാമത്തെ വന്മതിലായി എണ്ണപ്പെടുന്നത് കുംഭൽഗഡ് കോട്ടയാണ്. ഉദയ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ രാജസ്ഥാനിലെ രാജ്‌സാമൻഡ് ജില്ലയിലാണ് കുംഭൽഗഡ്‌ സ്ഥിതിചെയ്യുന്നത്. ഏകദേശം 13 കുന്നുകൾ വലയം ചെയതാണ് കുംഭൽഗഡ് കോട്ട നിൽക്കുന്നത്.

വനത്തിന്റെ മധ്യഭാഗത്തായതിനാൽ വന്യമൃഗസങ്കേതമായി മാറികൊണ്ടിരിക്കുകയുമാണ്. ചിറ്റോർഗഡ് കൊട്ടാരത്തിനുശേഷം രാജസ്ഥാനിലെ രണ്ടാമത്തെ വലിയതും പ്രധാനപ്പെട്ടതുമായ മേവാർ കോട്ടയാണിത്. എ ഡി 1443 നും 1458 നും ഇടയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ അക്കാലത്തെ ഏറ്റവും പ്രശസ്തനായ വാസ്തുശില്പിയായ മന്ദന്റെ നിർദ്ദേശപ്രകാരം രാജസ്ഥാനിലെ മേവർ രാജഭരണകാലത്ത് അതിമനോഹരമായി റാണ കുംഭ കുംഭൽഗഡ് കോട്ട പണിതു.

കുംഭൽഗഡ് കോട്ട വലിയൊരു കുന്നിൻ മുകളിൽ ഉണ്ടാക്കിയതിലും വളരെ ബുദ്ധിപൂർവ്വമായിരുന്നു. മാത്രവുമല്ല മേവർ ഭരണത്തിലെ ധീരനായ ചക്രവർത്തി മഹാറാണ പ്രതാപിൻറെ ജനനവും കുംഭൽഗഡ് കോട്ടയ്ക്ക് സ്വന്തമാണ്. ബദൽ മഹൽ, കുംഭ കൊട്ടാരം, ജൈന ക്ഷേത്രങ്ങൾ, ബോറിസ്, ഛത്രിസ്, ജലസംഭരണികൾ, ബ്രാഹ്മണിക്കൽ എന്നിവയാണ് കോട്ടയ്ക്കുള്ളിലെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.

കുംഭൽഗഡ് കോട്ടയുടെ മുകൾ ഭാഗത്തു സ്ഥിതി ചെയ്യുന്ന ബദൽ മഹലിൽ നിന്നുള്ള വന്യമൃഗ സങ്കേതത്തിന്റെ കാഴ്ച എത്ര പറഞ്ഞാലും മതിവരാത്തതാണ്. കുംഭൽഗഡ് കോട്ടയെ ചുറ്റിനിൽക്കുന്ന അരവലി കുന്നുകൾ തന്നെ കാണാൻ ഏറെയുണ്ട്. മനോഹരമായ വ്യൂ പോയിന്റുകളും കാത്തുകിടക്കുന്ന ഇടം കൂടിയാണ് കുംഭൽഗഡ് കോട്ട. ഇന്ത്യക്കാർക്ക് 100 രൂപയും വിദേശികൾക്ക് 200 രൂപ എന്ന നിരക്കിലാണ് പ്രവേശനചിലവ്.

Leave a Reply