മുതുകോര കോട്ടയത്തിന്റെ വ്യൂ പോയിന്റ്

നഗരജീവിതത്തിൽ നിന്ന് മാറി പ്രകൃതി ഭംഗിയെ കൂടുതൽ തൊട്ടറിയാനുള്ള മലനിരകളാണ് മുതുകോര ഹിൽ.കോട്ടയം ജില്ലയിലെ കിഴക്കുഭാഗത് സ്ഥിതി ചെയ്യുന്ന സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2400 ഉയർച്ചയിൽ മേഘങ്ങളോട് തൊട്ടുരുമ്മി കിടക്കുന്ന മനോഹരമായ ഹൈറേഞ്ചു തന്നെയാണ് മുതുകോര ഹിൽ. പരമാവധി മഴകാലത്ത് മുതുകോര മലനിരകളിലേക്ക് യാത്ര ചെയ്യാതിരിക്കുക. തെറ്റലുകൾ കൂടുതൽ ഉള്ള പ്രദേശമായതിനാൽ അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

മുതുകോര മലയുടെ ഉച്ചിയിൽ നിന്ന് നോക്കിയാൽ വാഗമണിന്റെ ഹൃദയഭാഗങ്ങൾ കാണാൻ സാധിക്കും. അത്പോലെ മിക്ക സ്ഥലങ്ങളുടെയും വ്യൂ പോയിന്റാണ് മുതുകോര ഹിൽ. അധികമാർക്കും അറിയാത്ത സ്ഥലമായതിനാൽ സഞ്ചാരികളുടെ ഒഴുക്കും വളരെ കുറവാണു. അതിനാൽ വരുന്നവർക്ക് കുടുംബമായി സന്ദർശിക്കാനുള്ള മനോഹരമായ ഒരിടമാണ് മുതുകോര ഹിൽ. പുതുതലമുറക്ക് അധികം അറിയാൻ ഇടമില്ലാത്ത സ്ഥലമാണ്.

വഴികൾ അധികവും വയസ്സുകൂടിയവരോട് ചോദിക്കുന്നതായിരിക്കും ഉചിതം. യാത്ര ചെയ്യുമ്പോൾ വെള്ളം പോലുള്ള അത്യാവശ്യ വസ്തുക്കൾ എടുക്കാൻ മറക്കണ്ട. അത്പോലെ അപകടം അല്പം കൂടതലായത് കൊണ്ട് ഫസ്റ്റ് എയ്ഡ് കിറ്റുകൾ കരുതുന്നത് നല്ലതായിരിക്കും. കോട്ടയം ജില്ലയിലെ ഇത്രയും വലിയ വ്യൂ പോയിന്റ് കാണാതെ പോകരുത്. അത് പോലെ വന്യമൃഗങ്ങളായ കാട്ടുപന്നിയും മലപാമ്പുമൊക്കെ ഉള്ള പ്രദേശമാണ്. പച്ചപ്പിനാൽ പൊതിഞ്ഞ ഇടമായതിനാൽ മനസ്സിന് കൂടുതൽ കുളിർമ നല്കുന്നതാണ്.

അതുപോലെ മുതുകോര പോലെയുള്ള മലകൾ ഇതിനോട് ചേർന്ന് നിൽക്കുന്നുണ്ട് അതിനാൽ വഴി ചോദിച്ചു മനസ്സിലാക്കി വരേണ്ടതാണ്. അത്പോലെ പ്ലാസ്റ്റിക് പോലുള്ള സാധനങ്ങൾ നിക്ഷേപിക്കാതിരിക്കുക. പ്രകൃതിയെ അതിന്റെ തനിമയിൽ തന്നെ നിലനിർത്തേണ്ടത് മനുഷ്യരുടെ കടമയാണ്. പകലുകളിലാണ് കൂടുതൽ സൗന്ദര്യവതിയായി കാണപ്പെടുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമേറിയതാണ് ഇത്തരം കാഴ്ചകൾ. മലയുടെ മുകളിലേക്കു ബൈക്ക് കയറും എന്നാലും വഴികൾ വളരെ മോശമാണ്.

ജീപ്പ് പോലുള്ള വാഹനങ്ങൾ വളരെ വിരളമായാണ് കുന്നിന്റെ മുകളിലേക്ക് കയറിപ്പോകുന്നത്. യാത്രയിൽ പലപ്പോഴും ഇരുവഴികളോ അതില്കൂടുതലായി പിരിയുന്ന റോഡുകൽ കാണാൻ സാധിക്കും അതിനാൽ ചോദിച്ചു പോകുന്നതായിരിക്കും ഉചിതം അല്ലെങ്കിൽ നാട്ടിൻപ്രദേശത്തുള്ള ആരെങ്കിലും കൂടെ കൂട്ടുകയോ ഗൈഡിനൊപ്പം പോകുകയോ ചെയ്യുക. മലയുടെ അടിവാരത്തിൽ ബംഗ്ലാവ് പോലുള്ള വീടൊക്കെ കാണാൻ സാധിക്കും. മുതുകോര മലനിരകൾ യാത്രകളെ കൂടുതൽ മനോഹരമാക്കുമെന്നത് ഉറപ്പാണ്.