34 ഗുഹാമുഖങ്ങളുടെ അജന്ത എല്ലോറ ഗുഹകൾ

യുനെസ്‌കോയുടെ ലോകപൈതൃകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ മനോഹരമായ അജന്ത എല്ലോറ ഗുഹകൾ. അവിടുത്തെ ഗുഹകളിൽ കരിങ്കല്ലിൽ കൊത്തിയെടുത്ത പലതും ബുദ്ധ മതത്തിനോട് ബന്ധപ്പെട്ടതാണ്. ഔറംഗാബാദിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയാണ് എല്ലോറ സ്ഥിതി ചെയ്യുന്നത്. അധികയാത്രികരും താമസത്തിനായി കൂടുതലും ഉപയോഗിക്കുന്നത് ഔറംഗാബാദാണ്.

 

ഗുഹയുടെ ഭാഗത്തേക്ക് പോകണമെങ്കിൽ മുപ്പത് രൂപ ചിലവിൽ ടൂറിസം വകുപ്പിന്റെ ബസ്സിൽ പോകേണ്ടതുണ്ട്. അജന്തയിൽ ഏകദേശം 29 തോളം ഗുകൾ നല്ല താഴ്ചയിൽ ഇരിക്കുന്നതായി കാണാൻ സാധിക്കും. ഗുഹാമുഖത്തു എത്തിച്ചേരുമ്പോൾ തന്നെ ഗുഹയുടെ ഘടനെയെ കുറിച്ച് മനസിലാക്കാൻ കഴിയും.ചിലസ്ഥലങ്ങൾ തുരങ്കം പോലെ മലയുടെ അടിവാരത്തിൽ നിർമിച്ചതായി കാണാൻ സാധിക്കും. പഴമയുടെ ചിത്രങ്ങൾക്ക് പ്രേത്യേകമൊരു ഭംഗി ഗുഹകളിൽ കൊത്തപെട്ട നിർമ്മിതിക്കുണ്ട്.

അജന്തയിലെ ഒരു പ്രേത്യകത എന്നാൽ തറയൊഴിക്കായുള്ള എല്ലാ ഭാഗത്തും കൊത്തപെട്ട കല്ലുകളാണ്. ഗുഹയുടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഗൈഡിനെ കൂട്ടുന്നത് നല്ലതായിരിക്കും. ചരിത്രങ്ങൾ ഉറങ്ങുന്ന ഗുഹകളെ തൊട്ടറിയാൻ ഗൈഡിനെ ആവശ്യംവരും. 34 ഗുഹാമുഖങ്ങൾ എല്ലോറയിലുണ്ട്. രണ്ടിന്റെയും ചരിത്രങ്ങൾ ഏകദേശം ഒന്നായതിനാൽ ഗുഹകളുടെ നിർമ്മിതിയാണ് യാത്രികരെ ഹൃദ്യമാക്കുന്നത്. നടന്നു തന്നെ കാണാൻ ഏറെയാണ് ഗുഹാമുഖങ്ങൾ ആസ്വാദകർക്ക് അരങ്ങേറിയിരിക്കുന്നത്.

മഹാരാഷ്ട്രയുടെ വിനോദസഞ്ചാരത്തിന്റെ തലസ്ഥാനമായാണ് ഔറംഗാബാദിനെ അറിയപ്പെടുന്നത്. ബോധിസത്വൻ എന്നിവരുടെ സന്ദേശങ്ങളും മറ്റുമാണ് ഗുഹകളിൽ കൊത്തപെട്ടതാണെന്നാണ് കേട്ടുകേൾവി. മഹാരാഷ്ട്രയുടെ അതിർത്തിയിലുള്ള വാക്കൂർ നദിയുടെ ഓരത്താണ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഏറ്റവും ആകർഷണീയമായത് കയ്യിൽ താമരയേന്തിയുള്ള ബോധിസത്വന്റെ ചിത്രമാണ്. ബുദ്ധന്റെയും ഹിന്ദുവിന്റെയും ജൈനരുടെയും ഗുഹകളാണ് അജന്ത എല്ലോറയിലുള്ളത്.

 

എട്ടാം നൂറ്റാണ്ടിൽ പണിതീർത്ത പതിനാറാം ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം എല്ലോറയിൽ ഏറെ ശ്രദ്ധ ആകർഷിച്ചതാണു. അജന്ത ഗുഹകളിലുള്ള ചിത്രങ്ങൾ പൂർണത കൈവരിച്ചതാണെന്നു പല ചരിത്രകാരന്മാരും എഴുതിയിട്ടുണ്ട്. ഔറംഗബാദിൽ നിന്ന് ഏകദേശം 102 km അകലെയാണ് അജന്ത ഗുഹകൾ സ്ഥിതി ചെയ്യുന്നത് അത്പോലെ 29 km അകലെ എല്ലോറയും. രണ്ടിനെയും അധിക ചരിത്രകാരന്മാരും ഒരുമിച്ചാണ് വിവരിക്കുന്നത്. യാത്രികരെ കൂടുതൽ ഹരം കൊള്ളിക്കുന്ന സഞ്ചാരകേന്ദ്രം തന്നെയാണ് ഈ ഗുഹാമുഖങ്ങൾ നൽകുന്നത്.