കേരളത്തിലെ കോട്ടകളിൽ വെച്ച് മനോഹാരിതയിൽ ഏറ്റവും മുൻപന്തിയിലാണ് ബേക്കൽ കോട്ട. സ്വന്തം കാസറോട്ടുകാരുടെ ഹൃദയമാണ് ബേക്കൽ കോട്ട. ബേക്കൽ ബീച്ചിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലിലേക്ക് കോട്ടയുടെ ചുണ്ടുകൾ നീട്ടി വെച്ചിരിക്കുന്ന കാഴ്ച സഞ്ചാരികളെ കൂടുതൽ ആകർഷണീയമാക്കുന്നു. നാലുചക്ര വാഹനങ്ങളിൽ വരുന്നവർക്ക് വാഹനങ്ങൾ പാർക് ചെയ്യാനുള്ള സൗകര്യം സഞ്ചാരികൾക്ക് വേണ്ടി ബേക്കൽ കോട്ട സംരക്ഷകർ തയാറാക്കി വെച്ചിട്ടുണ്ട്.

കോട്ടയുടെ പൂമുഖത്തായി പള്ളിയും അമ്പലവുമൊക്കെ കാണാൻ സാധിക്കും. തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ബേക്കൽ കോട്ട. കോട്ടയിലേക്ക് കയറുമ്പോൾ തന്നെ കോട്ടയുടെ വിശദവിവരണങ്ങൾ പ്രദർശിപ്പിച്ചതായി കാണാം. സഞ്ചാരികൾ നിർബന്ധമായും വായിക്കണം. കാരണം നമ്മൾ സഞ്ചരിച്ച സഞ്ചാരകേന്ദ്രങ്ങളെ കുറിച്ച് ബോധവാനാകാൻ ഇത് പോലുള്ളത് സഹായമാകും.
ഇന്ത്യക്കാരായ സഞ്ചാരികള്ക് പതിനഞ്ചു രൂപയും അന്യരാജ്യക്കാർക്ക് 200 രൂപയുമാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. അത്പോലെ ക്യാമറ മുതലായവ പ്രേത്യേകം ഫീസ് ഈടാക്കുന്നുണ്ട്. എട്ടു മണി മുതൽ വൈകുന്നേരം അഞ്ചര വരെയാണ് സഞ്ചാരികൾക്ക് വേണ്ടി ബേക്കൽ കോട്ട തുറന്നിടുന്ന സമയം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്നവർക്ക് 12 കിലോമീറ്റർ ദൂരവും കാസർഗോഡ് ഭാഗത്തു നിന്ന് വരുന്നവർക്ക് 16 കിലോമീറ്ററും മംഗലാപുരത്തു നിന്ന് വരുന്നവർക്ക് 60KM ദൂരവുമാണ് കണക്കാക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് ബേക്കൽ കോട്ട ഏകദേശം 32 ഏക്കർ ഭൂമിയിലാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. അത്പോലെ പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കോട്ടയുടെ പൂർണ രൂപം കൈക്കൊള്ളുന്നത്. മനോഹരമായ പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളും ഏകാന്തമായി ഇരിക്കാനുള്ള ഒരുപാട് ഇരിപ്പിടങ്ങളും സഞ്ചാരികൾക്ക് വേണ്ടി നിർമിച്ചു വെച്ചിട്ടുണ്ട്. ഈ കോട്ടയുടെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ ചെങ്കല്ല് കൊണ്ടാണ് കോട്ടയുടെ മുഴുവൻ നിർമാണവും.

കോട്ടയുടെ മുകളിൽ നിന്നാൽ കടലിന്റെ മനോഹരമായ ദൃശ്യം സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിവെച്ചേക്കുന്നത് കാണാൻ സാധിക്കും. കടലിന്റെയും കോട്ടയുടെയും അനശ്വരമായാ മാസ്മരികത അനുഭവിക്കാൻ സാധിക്കും. കോട്ടയുടെ തീരങ്ങളിൽ തിരമാലകൾ വന്നു ഉമ്മ വെക്കുന്ന കാഴ്ച ഏറെ കുളിർമ നൽകുന്നതാണ്. ശത്രുക്കളുടെ നുഴഞ്ഞു കയറ്റം തടയാനായി സജ്ജീകരിച്ചത്തതിനാൽ ഒരുപാട് രഹസ്യങ്ങളും ഒളിഞ്ഞു കിടക്കുന്ന ഒരിടം കൂടിയാണ് ബേക്കൽ കോട്ട
