കോറികളുടെ മലനിരകൾ ചെരുപ്പടി

കോഴിക്കോട് വിമാനത്താവളത്തിന്റെ മനോഹരമായ കാഴ്ച ചെരുപ്പടി മലയുടെ ഉച്ചിയിൽ നിന്നും താഴേക്ക് നോക്കുമ്പോൾ കാണാൻ സാധിക്കും. കോറികളുടെ പൊട്ടിക്കുന്നതിന്റെ ഭാഗമായി ചെറു തടാകങ്ങളും രൂപപെട്ടതായി കണ്ണാ സാധിക്കും. പച്ചപ്പുകൾ കൊണ്ട് പരവധാനി വിരിച്ച അനുഭൂതിയാണ് ചെരുപ്പടി മല സഞ്ചാരികൾക് നൽകുന്നത്. അരിമ്പ്ര ഹൈറേഞ്ചുമായി ഏകദേശം 8 കിലോമീറ്റർ മാത്രം ദൂരമാണ് ചെരുപ്പടി മലക്ക് ഉള്ളത്.

കരിപ്പൂരിൽ നിന്ന് പുലിയമ്പറമ്പ വഴി ഏകദേശം പതിനൊന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ചെരുപ്പടി മലയുടെ ഹെയർപിന്നിൽ എത്തുകയും ചെയ്യും. ശുദ്ധമായ തടാകങ്ങളും അതിമനോഹരമായ കാർമേഘങ്ങൾ കൊണ്ട് മൂടപ്പെട്ട മലനിരകളും ആസ്വദിക്കാൻ സാധിക്കും. അവധിക്കാലങ്ങളിൽ കൂടുതൽ സമയം ആസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണ് ചെരുപ്പടിമല. മാത്രവുമല്ല കോറികളുടെ അമിതമായ ഉപയോഗം പല ഭംഗിയുള്ള സ്ഥലങ്ങളും നശിക്കാനും കാരണമായിട്ടുണ്ട്.

വിവിധ ജില്ലകളുമായി ചെരുപ്പടി മലയുമായി ബന്ധിപ്പിക്കുന്ന റോഡുകളുമുണ്ട്. മലപ്പുറത്തെ കുഞ്ഞു ഊട്ടി എന്നാണ് അറിയപ്പെടുന്നത്. പകല്സമയങ്ങളിലാണ്‌ ചെരുപ്പടിമല കൂടുതൽ സൗന്ദര്യവദിയായി കാണപ്പെടുന്നത്. അപകടമേഖല ആയതിനാൽ സഞ്ചാരികൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതും അനിവാര്യമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെരുപ്പടിമലയുടെ വെള്ളത്തിന് നല്ല തണുപ്പാണ്.

ശിശിരകലങ്ങളിലാണ് ചെരുപ്പടിമലയെ കാണാൻ ഏറെ ചന്തമുള്ളത്. മഞ്ഞിൽ പുതച്ചുകിടക്കുന്ന മലനിരകളെ കണ്ടുനിൽക്കാൻ തന്നെ ഏറെ മനോഹരമാണ്. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നു കണ്ണമംഗലം വഴിയിലൂടെ ചെരുപ്പടിമലയിൽ എത്തിച്ചേരാൻ സാധിക്കും. അല്ലെങ്കിൽ വേങ്ങരയിൽ നിന്ന് അച്ചനമ്പലം വഴിയും എത്തിച്ചേരാൻ സാധിക്കും. എല്ലാ യാത്രകളിലും സഞ്ചാരികൾ ശ്രേദ്ധികേണ്ട പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ വഴിയരികിലോ പൊതുഇടങ്ങളിലോ നിക്ഷേപിക്കാതിരിക്കുക.

Leave a Reply