തെളിമയാർന്ന പുഴയുടെ ഓളം തല്ലി നിൽക്കുന്ന മനോഹരമായ 131 ഏക്കറിൽ വസിക്കുന്ന വനമാണ് ജാനകിക്കാട്. കോഴിക്കോട് കുറ്റിയാടിയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെ മരുതോങ്കര പഞ്ചായത്തിലാണ് ജാനകികാടു കുടികൊള്ളുന്നത്. ജനവാസം വളരെ കുറവായതിനാലും ഏകാന്തമായ ഒരു അന്തരീക്ഷം ജാനകിക്കാട് ഇപ്പോഴും സഞ്ചാരികൾക്ക് സമ്മാനിക്കുന്നുണ്ട്. മരുതോങ്കരയിൽ നിന്ന് ജാനകിക്കാട്ടിലേക്ക് നടക്കുകയോ അല്ലെങ്കിൽ ഓട്ടോയിൽ പോകേണ്ടി വരും.

ജാനകിക്കാട്ടിന്റെ തുടക്കത്തിൽ തന്നെ പുരാതനമായ കല്ലുകൊണ്ട് അക്ഷരങ്ങൾ കൊത്തപെട്ട മനോഹരമായ കമാനം കാണാൻ സാധിക്കും. തുടർന്നുള്ള യാത്ര നടന്നു പോകുന്നതായിരിക്കും ഉചിതം. ഇടതൂർന്ന വൃക്ഷങ്ങളുടെ ഇടയിലൂടെയും കിളികളുടെ രാഗങ്ങളും ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ജാനകിക്കാട് യാത്രികർക്ക് സമ്മാനിക്കുന്നത്. ജാനകിക്കാടിന്റെ ഹൃദയഭാഗതൂടെയാണ് കുറ്റിയാടി പുഴയുടെ യാത്ര. കാടിനുള്ളിലെ പുഴക്ക് നല്ല തെളിമയാർന്ന വെള്ളമായിരിക്കും.
വിനോദസഞ്ചാരികളും ചില അവസരങ്ങളിൽ അവിടുത്തെ അന്തേവാസികളും കുളിക്കാനും മറ്റും ഉപയോഗിച്ച് വരുന്നു.നാട്ടിൻപുറത്തുകാരും സഞ്ചാരികളുമെല്ലാം ജാനകിക്കാട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നതായി കാണാൻ സാധിക്കും .രാവിലെ പത്തു മണിമുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് സന്ദർശന സമയം. ജാനകികാടിന്റെ എല്ലാ തനിമകളെയും നിലനിർത്തിയാണ് പ്രേവേശിക്കാനുള്ള ടിക്കറ്റ് കൗണ്ടർ നിർമിച്ചിരിക്കുന്നത് . ശേഷം മനോഹരമായ ഇടുങ്ങിയ വഴികളിലൂടെ പുഴയുടെ മർമരങ്ങളും പക്ഷികളുടെ കരച്ചിലും വൃക്ഷങ്ങളുടെ ഇലയനക്കങ്ങളും ആസ്വദിച്ചുള്ള മനോഹരമായ യാത്ര ജാനകിക്കാട് സമ്മാനിക്കുന്നത്

ഏകദേശം 2008 ലാണ് എക്കോ ടൂറിസം പദ്ധതിയായി ജാനകിക്കാടിനെ പ്രഖ്യാപിക്കുന്നത്. അതികം വന്യജീവികളുടെ അക്രമം ഇല്ലാത്തതിനാൽ ജാനകിക്കാടിന്റെ ഉള്ളിലൂടെയുള്ള യാത്ര പേടിക്കേണ്ടതില്ല.കുടുംബത്തോട് കൂടെ സന്ദർശിക്കാൻ അനുയോജ്യമായ കാടാണ് ജാനകിക്കാട്. കാട്ടുകോഴികൾ വേഴാമ്പൽ വിവിധയിനം പക്ഷികൾ മൃഗങ്ങളെയും കാണാൻസാധിക്കുന്നതാണ്. വഴിയരികിൽ മനോഹരമായ ഏറുമാടങ്ങൾ കാണാൻ സാധിക്കും.
സാഹസികത നിറയാത്ത മനസിന് ആനന്ദം നൽകുന്ന ഒരു സഞ്ചാര പാത തന്നെയാണ് ജാനകിക്കാട്ടിലുള്ളത് . ഈ പ്രേദേശത്തിനു ജാനകിക്കാട് എന്ന് നൽകിയത് മുൻകേന്ദ്രമന്ത്രി വി കെ കൃഷണമേനോന്റെ സഹോദരിയുടെ പേരായ ജാനകിയമ്മയുടെ പേരിൽ നിന്നാണ് ഈ കാടിനു ജാനകി കാട് എന്ന് പേര് വരാൻ കാരണം. സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പു ജാനകിയമ്മയുടെ എസ്റ്റേറ്റ് ആയിരുന്നു. ഏതായാലും സഞ്ചാരികൾക്കു പുതു ഉണർവ്വ് ജാനകിക്കാട് സമ്മാനിക്കുന്നുണ്ട്.
