ഇരട്ട കൊടുമുടിയുടെ കാഴ്ച മംഗി – തുങ്കി

ഭിൽവാടി ഗ്രാമത്തിൽ സ്ഥിസ്തി ചെയ്യുന്ന അതിമനോഹരമായ കൊടുമുടി തന്നെയാണ് മംഗി തുംഗി. മഹാരാഷ്ട്രയിൽ നാസിക്കിൽ നിന്ന് സാത്താനെ വഴി തെഹ്‌റാബാദിൽ എത്തിച്ചേരണം അവിടെ നിന്ന് ഭീൽവടിയിലേക്ക് ബസ് സർവീസുകൾ ധാരാളമായി ഉണ്ട്. പപാറകൾ കൊണ്ട് നിർമിക്കപെട്ട ഗുഹകളും വിഗ്രഹങ്ങളും അത്പോലെ പല ചരിത്ര ശേഷിപ്പുകളുടെ ഉറവിടമാണ് മംഗി തുംഗി കൊടുമുടി. പ്രകൃതിയുടെ മായാജാലം തന്നെയാണ് മംഗി തുംഗി സഞ്ചാരികൾക്ക് ഒരുക്കിവെച്ചിരിക്കുന്നത്.

ഭിൽവാടിയിൽ നിന്ന് ഇരുപത് മിനുട്ട് നടന്നാൽ മാത്രമേ മംഗി തുംഗിയുടെ പടിയിൽ എത്തിച്ചേരുകയുള്ളു. മനോഹരമായ പച്ചപ്പിന്റെ ഇടയിൽ രണ്ടായിരം സ്റ്റെപ്പ് നടന്നു കയറിയാൽ ഒരു കമാനത്തിന്റെ ഭാഗത്തേക്ക് എത്തിച്ചേരും. കമാനത്തിൽ നിന്ന് ഇടത് ഭാഗത്തേക്ക് പോയാൽ മംഗിയിലേക്കും വലത് ഭാഗത്തേക്ക് പോയാൽ തുംങ്കിയിലേക്കും പോകാവുന്നതാണ്. മംഗിതുംഗി ഏകദേശം സമുദ്രനിരപ്പിൽ നിന്ന് 4,343 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

മംഗി തുംഗി കുന്നുകളുടെ ആകൃതിയാണ് സഞ്ചാരികളെ കൂടുതൽ ആകർഷണമാക്കുന്നത്. ഒരുകാലത്തു പശ്ചിമഘട്ടത്തിലെ സെൽബാരി ശ്രേണിയിൽ ഉൾപ്പെട്ട കുന്നുകളിൽ പെട്ടതായിരുന്നു മംഗി തുംഗി കുന്നുകൾ. 1,326 മീറ്റർ ഉയരത്തിൽ മംഗിയും 1,323 മീറ്റർ ഉയരത്തിൽ തുംഗിയും സ്ഥിതി ചെയ്യുന്നത്. വഴികൾ പ്രേത്യേകം നിർമ്മിക്കപ്പെട്ടത് കൊണ്ട് സുകുമമായ യാത്ര സമ്മാനിക്കുന്നുണ്ട്. അല്ലെങ്കിൽ നടന്നു പോകുന്ന വഴിയുടെ ഓരങ്ങൾ താഴ്ചയുള്ളതും അപകടം നിറഞ്ഞതുമാണ്.

മംഗി കൊടുമുടിക്ക് സമീപം സീത, മഹാവീർ, ആദിനാഥ്, ശാന്തിനാഥ്, പാർശ്വനാഥ്, രത്‌നാത്രയ എന്നിങ്ങനെ മോചിപ്പിക്കപ്പെട്ട നിരവധി ഗുഹകളുണ്ട്. യോഗ ഭാവങ്ങളിലുള്ള അവരുടെ വിഗ്രഹങ്ങൾ ഗുഹകളിൽ ദർശിക്കാൻ സാധിക്കും. ഭിൽവാടിയിൽ ആദിനാഥ്, പാർശ്വനാഥ് എന്നിവരുടെ ഒരു ജൈനക്ഷേത്രമുണ്ട്. തീർത്ഥാടകർ ഇവയെ മംഗി – തുങ്കി എന്നും വിളിക്കുന്നു.മഹാരാഷ്ട്ര ബംഗ്ലാന വനത്തിന്റെ അതിർത്തിയിലാണ് മംഗി – തുങ്കി സ്ഥിതി ചെയ്യുന്നത്.

മഹാരാഷ്ട്രയിലെ ഇരട്ട കൊടുമുടി എന്നാണ് മംഗി – തുങ്കി അറിയപ്പെടുന്നത്. മനോഹരമായ പച്ചപ്പ് നിറഞ്ഞ വനം തന്നെയാണ് മംഗി – തുങ്കി.അതികം സാഹസികം ഇല്ലാതെ ട്രെക്കിങ്ങ് ആഗ്രഹിക്കുന്നവർക്ക് പച്ചപ്പ് തിങ്ങിയ ഇരട്ട കൊടുമുടി ദൂരെ കാഴ്ച്ചയിൽ തന്നെ കൺകുളിർമ നൽകുന്നതാണ് മംഗി – തുങ്കി കൊടുമുടി. ഏകാന്തതയോടെ സമയം ചിലവാക്കാനും കടുംബത്തോടുകൂടെ കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാനും യോജിച്ച കൊടുമുടി തന്നെയാണ്.