ദേവികുണ്ഡ് : മരണങ്ങൾ കാത്തുകിടക്കുന്ന വെള്ളച്ചാട്ടം

മഹാരാഷ്ട്രയുടെ സാഹസികത അവസാനമില്ലാത്ത നീണ്ടുകിടക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പുകളെ തലോടി തുടങ്ങി കണ്ണെത്താ ദൂരത്തോളം വിസ്തൃതിയിൽ കിടക്കുന്ന അറബിക്കടലിൽ വന്നു പതിക്കുന്ന മഹാരാഷ്ട്രയിലെ നദിയാണ് കുന്തലിക നദി. കുന്തലിക നദിയുടെ ആദ്യഭാഗത്തുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് ദേവ്കുണ്ഡ് വെള്ളച്ചാട്ടം. ഒന്നായിനിൽക്കുന്ന പാറകളുടെ നേരിയ ഇടുക്കിലൂടെ ചെങ്കുത്തായ ഒരു ഭാഗത്തേക്ക് വന്നു പതിക്കുന്ന മനോഹരമായ കാഴ്ചയാണ് യാത്രികർക്ക് നൽകുന്നത്.

മഹാരാഷ്ട്രയിലെ ഭീര പാട്നസ് ഭാഗത്താണ് ദേവ്കുണ്ഡ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വളരെ അപകടം നിറഞ്ഞ സ്ഥലമായതിനാലും ഒരുപാടു ജീവൻ പൊലിഞ്ഞു പോയിട്ടുണ്ട്. സാഹസികം നിറഞ്ഞതാണെകിലും യാത്രികർ കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥലം തന്നെയാണ് ദേവ്കുണ്ഡ് വെള്ളച്ചാട്ടം.ഭീര പാട്നസ് ഗ്രാമത്തിൽ നിന്ന് കാടുകളിലൂടെ ഏകദേശം മൂന്നു മണിക്കൂർ ട്രെക്ക് ചെയ്താൽ മാത്രമേ ദേവികുണ്ഡ് വെള്ളച്ചാട്ടത്തിൽ എത്തിച്ചേരികയുള്ളു. ട്രെക്കിങ്ങ് നടത്തുന്നവർ നിർബന്ധമായും ഒരു ഗൈഡിനെ കൂടെ കൂട്ടേണ്ടതാണ് .

യാത്ര നടത്താനുള്ള ഏറ്റവും അനുയോജ്യമായ സമയം മൺസൂൺ തുടങ്ങുന്നതിനു മുമ്പും ശീതകാലത്തിനു തുടക്കത്തിലുമാണ്. ഭീരയിലുള്ള ടാറ്റയുടെ പവർ പ്ലാനിന്റെ ഭാഗമായ ഡാമാണ് യാത്രകാർക്ക് തിരിച്ചറിയാനുള്ള ലാൻഡ്മാർക് .അവിടെ നിന്ന് ഇടുങ്ങിയ വഴികളിലൂടെ വേണം ഭീര എന്ന ഗ്രാമത്തിൽ എത്തിച്ചേരേണ്ടത്. വെള്ളച്ചാട്ടലേക്ക് ഒഴുകുന്ന പുഴയിലുള്ള കല്ലുകൾ തെറ്റലുള്ളതും അപകടം നിറഞ്ഞതുമാണ് . വലിയ വടവൃക്ഷങ്ങളും കാട്ടുപന്നികളും പുള്ളിപ്പുലികളും അധിവസിക്കുന്ന ഇടതൂർന്നു നിൽക്കുന്ന വനമാണ്.

ലോനവാലയിൽ നിന്ന് 52 കിലോമീറ്റർ മാത്രമാണ് ദേവികുണ്ഡ് വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാനുള്ള ദൂരം അത്പോലെ മങ്കോൺ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഏകദേശം 30 km മാത്രമാണ് ദൂരം പിന്നീടുള്ളത് ലോണാവാല റെയിൽവേ സ്റ്റേഷനാണു ഏകദേശം 82 km ദൂരം മാത്രം, ശക്തമായ മൺസൂൺ കാലങ്ങളിൽ പോകാൻ സാധിക്കില്ല ചില അവസരങ്ങളിൽ അടച്ചിടുന്നതാണ്. മനോഹരമായി നീരാടാനുള്ള അവസരം ദേവികുണ്ഡ് വെള്ളച്ചാട്ടം ഒരുക്കിതരുന്നുണ്ട്.

രണ്ടുപേർ വെള്ളച്ചാട്ടത്തിലേക്ക് വന്നു പതിച്ചു അപകടം ഉണ്ടായതിനാൽ മൂന്നുമാസം തുടർച്ചയായി അടച്ചിട്ട അവസരം ഉണ്ടായിരുന്നു. അത്പോലെ നാളിലധികം ആളുകളെ കയറ്റിവിടാത്ത അവസരവും ഉണ്ടായിരുന്നു. പ്രവേശന ഫീസ് ആയി ഒരാൾക്ക് 1200 രൂപ നൽകേണ്ടി വരും. എന്നാലും കാഴ്ചയുടെ മനോഹാരിത അവർണനീയമാണ്. പച്ചപ്പുകളുടെ ഇടയിലൂടെയുള്ള കുളിർമ നൽകുന്ന ഒരു ട്രെക്കിങ്ങ് അവസരം നൽകുന്നുണ്ട്. സാഹസികത ഇഷ്ടപെടുന്നവർക്ക് ഒന്നിലധികം പോകാൻ സാധ്യതയുള്ള വെള്ളച്ചാട്ടമാണ് ദേവകുണ്ഡ്