നമ്മുടെ സ്വന്തം നാട്ടിൽ കൃഷിചെയ്തു ഉണ്ടാക്കാവുന്ന ഉത്പന്നങ്ങൾ അന്യസംസ്ഥാനം കീഴടക്കിയിരിക്കുന്നു. യുവത്വങ്ങൾ കൃഷിയല്ലാത്ത പുതിയ രംഗത്തേക്ക് കാൽവെപ്പ് നടത്തുന്നു. എന്നാൽ ന്യൂയോർക്കിലെ യുവത്വം കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മാത്രവുമല്ല വലിയൊരു ലാഭം നേടുന്നുമുണ്ട്. വളരെ വ്യത്യസ്ത രൂപത്തിലുമാണ് വില്പന നടത്തുന്നതിനാൽ നല്ല ലാഭവും ഉണ്ട്. കേരളക്കരയിലെ വില്പന രീതിയും അത്പോലെ ന്യൂയോർക്കിലെ വില്പന രീതി എങ്ങനെയാണെന്ന് അറിയണ്ടേ.
മികച്ച സാങ്കേതിക വിദ്യയിലൂടെ ധാരാളം ഫാമുളുള്ള പ്രദേശമാണ് ന്യൂയോർക്. മാത്രവുമല്ല നിശ്ചിത സ്ഥലത്തു നിന്ന് ലഭിക്കുന്ന ഉത്പാദനം വളരെ കൂടുതലാണ്. അതിലുപരി വളരെ വ്യത്യസ്ത രൂപത്തിലാണ് കച്ചവടം ചെയ്യുന്നത്. വാവിധ്യമായ ആശയങ്ങളുണ്ട് ന്യൂയോർക്കിൽ കൃഷി സാധങ്ങൾ വിൽക്കാൻ. ഇവിടുത്തെ ആപ്പിൽ കർഷകർ ആപ്പിൾ വിളവെടുക്കാൻ സമയമാകുമ്പോൾ ആപ്പിൾ തോട്ടം ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുക്കും.
ശേഷം തോട്ടത്തിനു കയറുന്നതിനു മുമ്പ് പൈസ അടക്കണം ശേഷം തുകയ്ക്ക് അനുസരിച്ചുള്ള ബാഗുകൾ നൽകുകയും തുടർന്ന് ബാഗ് തൂകി പിടിച്ചു തോട്ടത്തിന്റെ ഉൾഭാഗത്തേക്ക് പ്രവേശിക്കണം. അതിനേക്കാൾ ഏറ്റവും കൗതുകം തോട്ടത്തിന്റെ തുടക്കത്തിലുള്ള മൈതാനിയിൽ വിവിധതരം ആരവങ്ങളും പാട്ടുകളും അത്പോലെ ആപ്പിൾ ജ്യൂസ് കടകളും എന്നിങ്ങനെ നിരവധി സംവിധാനങ്ങൾ കാണാം. മാത്രവുമല്ല കുട്ടികൾക്ക് തോട്ടം മുഴുവൻ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
തോട്ടത്തിന്റെ ഉൾഭാഗത്തേക്ക് പ്രവേശിച്ചാൽ ഇഷ്ടമുള്ള ആപ്പിൾ നമുക്ക് പറിക്കുകയും അത്പോലെ ഭക്ഷിക്കുകയും ചെയ്യാം. മാത്രവുമല്ല ഉയരത്തിൽ നിൽക്കുന്ന ആപ്പിൾ പറിക്കാനുള്ള ഉപകരണവും ലഭ്യമാണ്. എങ്ങനെ ലാഭമാകുന്നു എന്നാൽ ആപ്പിൾ പറിച്ചു പാക്ക് ചെയ്തു കടകളിൽ എത്തിക്കുന്നത് എന്നിങ്ങനെ നിരവധി ലാഭങ്ങളുണ്ട്. അത്പോലെ ഇടനിലക്കാരില്ലാതെ കച്ചവടം ആയതിനാൽ ജനങ്ങൾക്കും വളരെ ലാഭത്തിൽ തന്നെ മേടിക്കുകയും ചെയ്യാം.
