മൂന്നു മതങ്ങൾ സമ്മേളിക്കുന്ന തടാകം

ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമാണ് സിക്കിം. മാത്രവുമല്ല മൂന്ന് രാജ്യങ്ങളുമായി പങ്കിടുന്ന സമസ്ഥാനം കൂടിയാണ്. ഡാർജിലിംഗിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ സഞ്ചരിച്ചാൽ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ എത്തിച്ചേരാൻ സാധിക്കും. ഗാങ്ടോക്കിൽ നിന്നാണ് ഗരുഡോങ്ങ്മാർ തടാകത്തിൽ എത്തിച്ചേരുന്നത്. ഇന്ത്യ ചൈന ബോർഡറിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇവിടേക്ക് എത്തിച്ചേരാൻ പ്രേത്യേകം അനുമതി മേടിക്കേണ്ടതുണ്ട്.

ഉത്തരസിക്കിമിലാണ് ഗരുഡോങ്ങ്മാർ തടാകം സ്ഥിതി ചെയ്യുന്നത്. വെസ്റ്റ് ബംഗാളിലെ സിലിഗിരിക്കടുത്തുള്ള ബാഗ്‌ഡോഗ്ര എയർപോർട്ട് സിക്കിമിനോട് ഏറ്റവും അടുത്തത്. അത്പോലെ ഡാർജിലിംഗ് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തത്. സിക്കിമിന്റെ ഏറ്റവും വലിയ ആകർഷണം കൂടിയാണ് ഗരുഡോങ്ങ്മാർ തടാകം. മൂന്നു വിത്യസ്ത മതങ്ങൾ പുണ്യനദിയായി കരുതുന്ന ഏറ്റവും ഉയരത്തിലുള്ള തടാകമാണ് ഗരുഡോങ്ങ്മാർ.

മലനിരകൾക്ക് ഇടയിലായി പളുങ്ക് പത്രത്തിന്റെ കാഴ്ചയാണ് കാണികൾക്ക് സമ്മാനിക്കുന്നത്. ഇവിടെ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ മാത്രമാണ് ചൈനയിൽ എത്തിച്ചേരാൻ. എല്ലിനെ പോലും മരവിപ്പിക്കുന്ന താരത്തിലുള്ള തണുപ്പാണ് ഗരുഡോങ്ങ്മാർ തടാകത്തിന്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് തടാകത്തിനു ചേർന്ന് ധാരാളം ട്രെക്കിങ്ങ് പോലുള്ളത് സഞ്ചാരികൾക്ക് വേണ്ടി തയാറാക്കിയുട്ടുണ്ട്. ടൂറിസ്റ്റുകൾക്ക് പുറമെ ധാരാളം വിശ്വാസികളും തടാകത്തിലേക്ക് എത്തിച്ചേരുന്നു.

നവംബർ മുതൽ ജൂൺ വരെയാണ് ഈ തടാകവും സമീപ പ്രദേശവും സന്ദർശിക്കാനുള്ള അനുയോജ്യ സമയം. തണുപ്പ് സമയങ്ങളിൽ സന്ദർശിക്കാതിരിക്കലാണ് ഉചിതം. ശ്കതമായ തണുപ്പ് ചിലപ്പോൾ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല.

Leave a Reply