ലോക റെക്കോർഡ് തിരുത്തിയെഴുതി ദുബായ് ജലനിർത്തം

പുതിയ റെക്കോർഡ് ഉണ്ടാക്കുന്നതിലും അത്പോലെ ഇട്ട റെക്കോർഡ് പുതുക്കുന്നതിലും ദുബായ് നഗരം മുന്നിലാണ്. ലോകത്തെ ഏറ്റവും വലിയ ജലനിർത്തം എന്ന റെക്കോർഡ് ദുബായ് തിരുത്തി. ദുബായിലെ പാം ജുബൈറയിലെ വാട്ടർ ഫൗണ്ടെനാണു ലോക റെക്കോർഡ് നേടി മുന്നേറുന്നത്. സന്ധ്യ മയങ്ങുന്നതോടുകൂടെയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ജലനിർത്തം ആരംഭിക്കുന്നത്. ഈ കോവിഡ് കാലത്തും ലോക റെക്കോർഡ് ജേതാവായ വാട്ടർ ഫൗണ്ടനെ കാണാൻ വരുന്നുണ്ട്.

രാത്രി ഏഴു മണിക്ക് ആദ്യപ്രദർശനം തുടങ്ങും. പതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് ഇ ഫൗണ്ടൻ നിർമിച്ചിരിക്കുന്നത്. 150 അടി ഉയരത്തിൽ വരെ ഉയർന്നു പൊങ്ങി നിർത്തം ചെയ്യും. ബുർജ് ഖലീഫയ്ക്ക് താഴെയുള്ള ദുബായ് മാളിലുള്ള വാട്ടർ ഫൗണ്ടനെ കടത്തിവെട്ടിയാണ് ദി പാം ഫൗണ്ടൻ പഴങ്കഥയാക്കിയത്. വിവിധ വർണങ്ങളിലും വൈവിദ്യ രൂപത്തിലുള്ള നിർത്തങ്ങൾ ദൃശ്യ വിരുന്നൊരുക്കിയാണ് ലോക റെക്കോർഡ് നേട്ടത്തിലേക്ക് എത്തിച്ചേർന്നത്.

ഏറ്റവുമധികം സഞ്ചാരികൾക്ക് പ്രിയം വന്നത് വിത്യസ്ത നിറത്തിലുള്ള വെള്ളച്ചാട്ടങ്ങളാണ്. എൽ ഇ ഡി ബൾബുകളാണ് വർണ്ണവിസ്മയം തീർക്കുന്ന പിന്നിലെ രഹസ്യം. ഓരോ അരമണിക്കൂർ കഴിയുമ്പോഴും ജലധാര നിർത്തമാടും. ഖലീജി താളം മുതൽ വെസ്റ്റേൺ താളത്തിൽ വരെ വിവിധ രീതിയിൽ വിവിധ സമയങ്ങളിൽ ഫൗണ്ടൻ ആസ്വദിക്കാം. ഒരു ഷോ ഏകദേശം മൂന്ന് മിനുട്ടുകളോളം കാഴ്ചക്കാർക്ക് വേണ്ടി ദൃശ്യ വിരുന്നൊരുക്കും.

കോവിഡ് തീർത്ത ആധിക്കും ആലസ്യത്തിനുമെല്ലാം വിരാമം കുറിച്ച് കൊണ്ട് വാട്ടർഫൗണ്ടൻ നിർത്തമാടുന്നത്

Leave a Reply