കാടിനുള്ളിൽ താമസിക്കാൻ ആഗ്രഹമുണ്ടോ

പാലക്കാട് ജില്ലയിലെ കടുവ സങ്കേതത്തെ കുറിച്ച് ചോദിച്ചാൽ പറമ്പിക്കുളം എന്ന ഒറ്റ ഉത്തരം മാത്രമേ സഞ്ചാരികൾക്ക് പറയണ്ടാവുകയുള്ളു. എന്നാൽ പാലക്കാട് മാത്രമല്ല ചെറുതായി തമിഴ്‌നാടിന്റെ ഓരം തട്ടിയും പറമ്പിക്കുളം കടുവ സങ്കേതം വ്യാപിച്ചുകിടക്കുകയാണ്. ഏകദേശം 285 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന കടുവ സങ്കേതത്തിൽ പ്രധാനമായും ആനകളും മറ്റു കടുവ മ്ലാൻ പോലുള്ള മൃഗങ്ങൾ വസിക്കുന്ന ഇടം കൂടിയാണ് പറമ്പിക്കുളം.

കേവലം പറമ്പിക്കുളം സങ്കേതം മാത്രമല്ല പറമ്പിക്കുളം നദിയിലെ അണക്കെട്ടും കടുവ സങ്കേതത്തിന്റെ കൂടുതൽ മാറ്റ് കൂട്ടുന്നുണ്ട്. അത്പോലെ ഔഷധങ്ങൾ നിറഞ്ഞ സസ്യങ്ങളും വിവിധയിനം ചെടികളും ലഭ്യമാണ്. കഴിഞ്ഞില്ല നദിയിലൂടെ മുളചങ്ങാടത്തിൽ സവാരിയുമാകാം. ഒരുദിവസം 120 സഞ്ചാരികൾക്കു മാത്രമേ താമസസൗകര്യം മാത്രമേ ഉണ്ടാവുകയുള്ളു അതിനാൽ അതിൽ കൊടുത്താൽ ടൂറിസ്റ്റുകൾ പറമ്പികുളത്ത് ഉണ്ടാവുകയില്ല.

ഓരോ പാക്കേജുകൾ അനുസരിച്ചു കടുവാസങ്കേതം ടൂർ പാക്കേജുകൾ ബുക്ക് ചെയ്യാനും അവസരമുണ്ട്. മരത്തിന്റെ മുകളിൽ താമസിക്കാനുള്ള സൗകര്യം അത്പോലെ ചെറിയ ദ്വീപിലുള്ള താമസം അല്ലെങ്കിൽ ടെന്റ് കെട്ടിയുള്ള താമസമെല്ലാം പറമ്പികുളത്ത് സജ്ജമാണ്. 2009 കാലഘട്ടങ്ങളിലാണ് കടുവ സങ്കേതമായി പ്രഖ്യാപിക്കുന്നത്. പറമ്പികുളത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ ഒരു ഭാഗം വാഴച്ചാൽ കടും മറുവശത്തു തമിഴ്‌നാട് ആനമലൈ കാടുമാണ് സ്ഥിതിചെയ്യുന്നത്.

പറമ്പികുളം പാലക്കാടാണെങ്കിലും സ്വകാര്യവാഹനങ്ങൾ പാലക്കാട് വഴി കടത്തിവിട്ടില്ല അതിനാൽ പൊള്ളാച്ചി വഴി തമിഴ്നാടു കടന്നു വേണം പാലക്കാടുള്ള പറമ്പികുളത്തു സ്വകാര്യവാഹനം കൊണ്ട് പോകാൻ സാധിക്കുകയുള്ളു.പൊള്ളാച്ചി കഴിഞ്ഞാലുടൻ മനോഹരമായ വൃക്ഷങ്ങൾ ഇടതൂർന്നു നില്കുന്ന മനോഹരമായ റോഡാണ് സഞ്ചാരികൾക്ക് ഒരുക്കിവെച്ചിരിക്കുന്നത്. കാടിനുള്ളിലൂടെയുള്ള യാത്ര മറ്റൊരു അനുഭവമാണ് പറമ്പിക്കുളം സമ്മാനിക്കുന്നത്.

Leave a Reply