ഇടുക്കിയുടെ സത്രം സഞ്ചാരിൾ ഒരിക്കലും മറക്കാൻ ഇടമില്ലാത്ത സ്ഥലമാണ്. റാന്നിയിൽ നിന്ന് മുണ്ടക്കയം കുട്ടിക്കാനം വഴിയാണ് സത്രത്തിലേക്ക് എത്താനുള്ള വഴി. തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള ഒരു ഓഫ്റോഡാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. സത്രം യഥാർത്ഥത്തിൽ പെരിയാറിനു സമീപമുള്ള ഫോറെസ്റ് ബോർഡറാണ്. അധിക സമയവും മഞ്ഞിൽ കുളിച്ചു കിടക്കുന്ന സത്രത്തെ സഞ്ചാരികൾ തേടി വന്നു.
ഭാഗ്യമുണ്ടെങ്കിൽ സത്രത്തിൽ നിന്ന് തന്നെ വനമൃഗങ്ങളുടെ വിളയാട്ടം കാണാൻ സാധിക്കുന്നതാണ്. സത്രത്തിന്റെ അടിവാരത്തിൽ നിന്ന് ജീപ്പ് സവാരി മുകളിലേക്കുണ്ട് എന്നാലും സാഹസികത ഇഷ്ടപ്പടുന്ന ബൈക് സവാരിക്കാർക്ക് സത്രത്തിനെ ഓഫ് റോഡ് രുചിക്കുന്നത് നല്ലതാണു. മാത്രവുമല്ല സന്നിധാനത്തിലേക്കുള്ള യാത്ര ഏകദേശം 12 കിലോമീറ്റർ മാത്രമാണുള്ളത്. തീർത്ഥാടകർക്ക് ഏറെ പ്രിയപ്പെട്ട തീർത്ഥാടന വഴി കൂടിയാണ് സത്രം.
യാത്രയിലധികവും മൃഗങ്ങളെ കാണാൻ സാധിക്കുമെന്ന് തീർഥാടകർ അനുഭവം പങ്കുവെക്കാറുമുണ്ട്. സത്രത്തിന്റെ മലകളുടെ ഏറ്റവു വലിയ പ്രേത്യേകത ആനകളുടെ രൂപമാണ്. ദൂരകാഴ്ചയിൽ അധികവും ആനയുടെ രൂപമായി കാണുന്നത്. താഴ്വരയുടെ അടിഭാഗത്തായി മനോഹരമായ സീതകുളത്തിന്റെ കാഴ്ച കാണാൻ സാധിക്കും. എന്നാൽ സഞ്ചാരികൾക്ക് അധികമാർക്കും സത്രത്തിനെ കുറിച്ച് അറിയാൻ ഇടമില്ല. പച്ചപ്പിൽ നിറഞ്ഞ സത്രത്തിന്റെ കാഴ്ച വേറെ ലെവെലാണ്.
എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കാതിരിക്കുക. വരും തലമുറക് പഴമയുടെ തനിമകൾ നിലനിർത്താൻ നമ്മൾ ബാധ്യസ്ഥരാണ്.
