എന്നും സഞ്ചാരികളെ അതിശയിപ്പിച്ച അതിരപ്പിള്ളി വെള്ളച്ചാട്ടം തൊട്ടുരുമ്മി കിടക്കുന്ന ഷോളയാർ മേഖലയിൽ തന്നെയാണ് വാഴച്ചാൽ വെള്ളച്ചാട്ടം സഞ്ചാരികളെ കാത്തുകിടക്കുന്നത്. ഔഷധങ്ങൾ നിറഞ്ഞ ചെടികളെയും മറ്റും തലോടിയാണ് വാഴ്ചൽ വെള്ളച്ചാട്ടം ഒഴുക്കുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ മാത്രമാണ് വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാൻ. ചാലക്കുടിയുടെ വനപ്രദേശങ്ങളിൽ നിന്നും 36 കിലോമീറ്ററും സഞ്ചരിക്കേണ്ടതുണ്ട്.
കുത്തിയൊഴുകുന്ന അനുഭവമാണ് സഞ്ചാരികൾക്ക് വാഴച്ചാൽ സമ്മാനിക്കുന്നത്. 800 അടി ഉയരത്തിലാണ് വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് കൊച്ചിഭാഗത്തു നിന്നോ തൃശൂർ ഭാഗത്തു നിന്നോ വാഹനം വഴി എത്തിച്ചേരാവുന്നതാണ്. അല്ലെങ്കിൽ ചാലക്കുടി റെയിൽവേ സ്റ്റേഷൻ വഴിയും വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. ആനമല റൂട്ടിലൂടെയും വാഴച്ചാലിൽ എത്തിച്ചേരാം. വെള്ളച്ചാട്ടത്തിനെ കൂടുതൽ സമ്പുഷ്ടമാകുന്നത് നദിയുടെ ഓരങ്ങളിൽ നിൽക്കുന്ന സസ്യങ്ങളാകുന്നു.
മഴക്കാലമാകുമ്പോഴാണ് ജലനിരപ്പ് ഉയരുകയും തുടർന്നു ഒരു കുത്തൊഴുക്ക് അനുഭവപ്പെടുന്നത്. വേനൽകാലത്ത് വരുന്നവർക്ക് വാഴച്ചാലിന്റെ യഥാർത്ഥ കാഴ്ച അനുഭവിക്കാൻ സാധിക്കില്ല. വെള്ളച്ചാട്ടം സന്ദർശിക്കാനായി നിശ്ചിത തുകയും ഈടാക്കുന്നുണ്ട്. വാഴച്ചാലിലേക്ക് വരുന്നവർ അടുത്തുള്ള പെരിങ്ങൽക്കുത്ത് അണക്കെട്ട് ,അതിരപ്പിള്ളി വെള്ളച്ചാട്ടം’ ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി തടയണ എന്നിവിടങ്ങളിലും പോകാൻ മറക്കരുത്.
എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള പ്രകൃതിക്ക് ആഘാതം ഏൽപ്പിക്കുന്ന വസ്തുക്കൾ പ്രവർത്തങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. വെള്ളച്ചാട്ടത്തിന്റെ ഓരങ്ങളിലായി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാനിധ്യം അധികമാണ്. വരും തലമുറക്കു വാഴച്ചാലിന്റെ തനിമയോട് കാണാൻ നമ്മൾ ഇപ്പോഴും ജാഗ്രത പുലർത്തണം.
