ആനന്ദം എന്ന സിനിമയിലൂടെയാണ് മലയാളികളിലേക്ക് ഉത്തരകർണാടകയിലുള്ള ഹമ്പി എന്ന ഗ്രാമം മലയാളികൾ കൂടുതൽ അടുത്തറിയുന്നത്. ഭൂതകാലപ്രൗഢി വിളിച്ചോതുന്ന ശിലാസ്മാരകങ്ങൾ. കൃഷ്ണാ-തുംഗഭദ്രാ നദീതീരത്ത് പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പേരുകേട്ട തലസ്ഥാനം. കാലനിയോഗത്തിൽ തകർന്നടിഞ്ഞുപോയ ഒരു മഹാസംസ്കാരത്തിന്റെ തിരുശേഷിപ്പുകളാണ് ഹമ്പിയിൽ കാണുന്നത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഹമ്പി കാർണാടകയിലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.ഹമ്പിയുടെ മറ്റൊരു പ്രേത്യേകത എന്നാൽ രാത്രി കാലങ്ങളിൽ കൂടുതൽ ആഘോഷമാക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും വിദേശികളാണ് കൂടുതൽ.ഇസ്രായേലുകാരാണ് കൂടുതലും ഹട്ടുകളിലും ടെന്റുകളിലും താമസിക്കുന്നത്.
കാർണാടകയിലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് തലസ്ഥാനമെന്ന നിലയില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഹംപി.എല്ലാ ദിവസവും രാത്രി മൈസൂരിൽ നിന്ന് ഹമ്പി എക്സ്പ്രസ്സ് ഉണ്ട്.രാത്രി 10.30 ട്രെയിനിൽ കയറി ഹോസപെട്ടു ഇറങ്ങി ഹമ്പിയിലേക്കുള്ള ബസ് കയറാവുന്നതാണ്. ഏകദേശം 10 കിലോമീറ്റർ ദൂരം ബസ് യാത്ര ചെയ്യേണ്ടതുണ്ട്.
സ്വന്തം വാഹനമില്ലെങ്കിൽ ഓട്ടോ, സൈക്കിൾ, ബൈക്ക് ഇവ വാടകക്കെടുക്കാം, സമയം ധാരാളമുണ്ടെങ്കിൽ നടന്നും കാണാം.ഗൈഡില്ലാതെ ഹമ്പി കാണാൻ ശ്രമിച്ചാൽ പ്രധാനപ്പെട്ട ശേഷിപ്പുകളും സ്ഥലങ്ങളും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ് . ചരിത്രം നേരത്തേ അറിഞ്ഞു വെക്കുകയോ ഒരു ഗൈഡിനെ കൂടെ കൂട്ടുകയോ ചെയ്യുക.
കാലാവസ്ഥ
വർഷം മുഴുവനും ഹമ്പി കാണാമെങ്കിലും സെപ്റ്റംബർ – ഫെബ്രുവരി മഴയും ചൂടും കുറവായതിനാൽ യാത്ര ചെയ്യാൻ സൗകര്യ പ്രദമാണ്.
ഹംബിയിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ
മൈസൂരുനിന്നും ബാംഗ്ലൂർ നിന്നും എല്ലാ ദിവസവും രാത്രി പുറപ്പെട്ട് രാവിലെ ഹോസ്പെട്ട് എത്തുന്ന ഹമ്പി എക്സ്പ്രസ് ഉണ്ട്.കർണാടകത്തിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ഹംപിയിലേക്ക് ബസ് സർവ്വീസ് ഉണ്ട്.
താമസസൗകര്യം
ഹോസ്പെട്ട് അത്യാവശ്യം വലിയൊരു ടൗൺ ആണ്. ലോ ബഡ്ജറ്റ് ലോഡ്ജ് മുതൽ 5 സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും വരെ ഇവിടെ ഉണ്ട്.
