ആദിവാസികളുടെ വിശ്വാസമനുസരിച്ചു പൊൻ‌മുടിയിൽ പൊന്നു സൂക്ഷിക്കുന്നുണ്ടോ?

അനവണ്ടിയിൽ 22 ഹെയർപിൻ വളവുകൾ താണ്ടി ആകാശത്തതിനോട് ചുംബിച്ചു നിൽക്കുന്ന പച്ചപ്പ് നിറഞ്ഞ മലനിരകളുടെ മുകളിൽ ഇരുന്നു താഴേക്ക് നോക്കുമ്പോൾ ഭൂമിയുടെ സൗന്ദര്യത്തിന്റെ വലിപ്പം മനസ്സിലാക്കി തരുന്നു പൊന്മുടി ഹൈറേഞ്ച്.തിരക്കുള്ള ജീവിതത്തിൽ നിന്ന് മാറി ഏകാന്തതയുടെ പറുദീസ പൊന്മുടി എന്നും സമ്മാനിക്കുന്നുണ്ട്.കേരളത്തിൻറെ തലസ്ഥാനമായ തിരുവനതപുരം ജില്ലയിൽ കടൽ നിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.

ആദിവാസികളുടെ വിശ്വാസം അനുസരിച്ചു മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന ഇടമായതിനാലാണ് പൊന്മുടി എന്ന് പേരുവരാൻ കാരണം.അത്പോലെ ബുദ്ധ ജൈന സംസ്കാരത്തിന്റെ ഭാഗമായി നാമം വന്നു എന്നും ചരിത്രങ്ങൾ പറയുന്നു.അത്പോലെ ട്രെക്കിങ്ങ് പോലുള്ളതിന്റെ തുടക്കം പരിശീലിക്കുന്നതും പൊൻ‌മുടിയിൽ നിന്നാണ്.പൊന്മുടിയിലെ കാടുകൾക്കുള്ളിൽ മനോഹരമായ അരുവികളും കാണാൻ സാധിക്കും.

ചില സമയങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന അവസരത്തിൽ അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ചെക്‌പോസ്റ്റ് പൂട്ടുന്നതായിരിക്കും.ഈ പ്രദേശത്തെ മറ്റൊരു ആകർഷണമാണ് അഗസ്ത്യകൂടം.അത്പോലെ പൊന്മുടിയെ പൂർണ്ണതയിൽ എത്തിക്കുന്നത് പൊന്മുടിയോട് ഓരം തട്ടി നിൽക്കുന്ന മീൻ‌മുട്ടി വെള്ളച്ചാട്ടം സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയവയാണ്.അത്പോലെ പൊന്മുടി വരെയുള്ള ഭാഗമാണ് തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശം.

പൊൻ‌മുടിയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർ കെടി.ഡി.സി.യുടെ ഗോൾഡൻ പീക്ക് എന്ന ഹിൽ റിസോർട്ട് സജ്ജമാണ്.ഡീലക്സ്, പ്രീമിയം, സ്യൂട്ട്. എട്ട് ഡീലക്സ് കോട്ടേജുകളും, മൂന്നു വീതം പ്രീമിയം, സ്യൂട്ട് കോട്ടേജ് എന്നെ നിലക്കാണ് താമസസൗകര്യം ക്രമപ്പെടുത്തിയിരിക്കുന്നത്.മൂടൽ മഞ്ഞു കൂടുതലായി ഉണ്ടാക്കുന്ന പ്രദേശമാണ് അതിനാൽ ട്രെക്കിങ്ങ് , വാഹനത്തിൽ യാത്ര ചെയ്യൽ മുതലായവ മുതലായവ വളരെ ബുദ്ധിമുട്ടാണ് .എന്നാലും എപ്പോഴും തണുപ്പ് തളം കെട്ടി നിൽക്കുന്ന പ്രദേശമാണ് പൊന്മുടി.

വേണാട് ബസിലുള്ള ഹെയർപിൻ വഴിയുള്ള യാത്ര കൂടുതൽ ആനന്ദം നൽകുന്നു.അത്പോലെ ജാക്കറ്റ് പോലുള്ളത് കരുതിയാൽ തണുപ്പിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. ബൈക് യാത്രികർക്ക് കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാൻ സാധിക്കുന്ന ഒന്നന്നാണ് പൊന്മുടിയിലേക്കുള്ള യാത്ര.ചെറിയ തരത്തിലുള്ള ഹട്ടുകൾ മഴയിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നുണ്ട്.