പാലക്കയം തട്ട്.(കണ്ണൂർ ജില്ല)
നിങ്ങൾ മഞ്ഞും മലയും കാടും ഇഷ്ടപ്പെടുന്ന വ്യക്തി ആണെങ്കിൽ ഉറപ്പായും പാലക്കയംതട്ട് നിങ്ങൾ പോകാതിരിക്കില്ല .കണ്ണൂരിന്റെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന കണ്ണൂരിന്റെ ഊട്ടി എന്നറിയപ്പെടുന്ന മനോഹരമായ ഹൈറേഞ്ചാണ് പാലക്കയംതട്ട് .കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് കുടിയാന്മല റൂട്ടില്‍ മണ്ടളം – പുലിക്കുരുമ്പ എന്നീ സ്ഥലങ്ങളില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടില്‍ എത്തിച്ചേരാം.സമുദ്ര നിരപ്പിൽ നിന്നും 4250 അടി ഉയരത്തിൽ ആണ് ഈ മനോഹര ഇടം സ്ഥിതി ചെയ്യുന്നത് എന്നാണ് അറിവ് പാലക്കയം തട്ട് മലയുടെ മുകള്‍ഭാഗം വരെ വാഹനത്തില്‍ ചെന്നെത്താം. വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍ മലയിലേക്കുള്ള വഴിയിലാണ് പാലക്കയംതട്ട്.
പൈതല്‍മല കഴിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഈ പ്രദേശം. വിസ്തൃതമായ പുല്‍മേടും നിരന്ന കരിങ്കല്‍പ്പാറയുംചുറ്റും എല്ലാ പ്രദേശങ്ങളിലേക്കുമുള്ള ദൂരക്കാഴ്ചയും അതിമനോഹരമാണ്. ഇരുചക്രവാഹനത്തിലോ കാറിലോ ആണ് യാത്രയെങ്കില്‍ തലശ്ശേരി- ഇരിട്ടി- ഉളിക്കല്‍- പയ്യാവൂര്‍-ചന്ദനക്കാംപാറ-വഞ്ചിയം-വഞ്ചിയം കവല-പൈതല്‍മല ആണ് എളുപ്പ വഴി. ഏറ്റവും വേഗത്തില്‍ പൈതല്‍ അടിവാരത്തില്‍ എത്തിച്ചേരാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം.
നേര്‍ത്ത മഴനൂലുപോലെ വളപട്ടണം പുഴയും തൊട്ടടുത്തായി തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍മലയും കുടക് വനപ്രദേശവും ചുറ്റുമുള്ള എല്ലാ ചെറു പട്ടണങ്ങളും സഞ്ചാരികള്‍ക്ക് അവിസ്മരണീയ ദൃശ്യം സമ്മാനിക്കുമെന്ന് ഉറപ്പാണ്.ജീല്ലാ ടൂറിസം വകുപ്പാണ് ഇവിടം ഇപ്പോൾ നിയന്ത്രിക്കുന്നത്.സിപ്പ് ലൈൻ.. ബോൾ റൈഡിങ്ങ് ഉൾപ്പടെ പല സാഹസിക വിനോദങ്ങളും ഇവിടെ ഉൾപെടുത്തിയിറ്റുണ്ട് .. ഗൺ ഷൂട്ടിങ്ങും അമ്പ് എയിത്തും ഇതിൽ പെടും .. 500 രൂപയാണ് ഇതിനെല്ലാം ചേർന്ന് നാം ചിലവാക്കേണ്ടത്.
20 രൂപയാണ് മുതിർന്നവർക്ക് പ്രവേശന ഫീസ് .സാഹസികത ഇഷ്ടപ്പെടുന്നവർക് സ്വന്തം വാഹനത്തിൽ മുകളിൽ എത്താം. അല്ലാത്തവർക് 300 രൂപ കൊടുത്ത് ജീപ്പ് സൗകര്യം ഉപയോഗപ്പെടുത്താം .ഇവിടത്തെ പ്രധാന ആകർഷണം മലനിരകൾ, കാലാവസ്ഥ, ജീപ്പ് സവാരി, അഡ്വഞ്ചറസ് ഗെയിംസ് ഇവയൊക്കെയാണ്. മനോഹരമായ ചിത്രം പകർത്താനുള്ള രൂപത്തിലുള്ള ഓരോ ഫ്രെയിമുകളും ഓരോ തട്ടിലേക്ക് കയറുമ്പോഴും നിങ്ങൾക് കാണാൻ സാധിക്കും.പരമാവധി രാവിലെ അല്ലെങ്കിൽ വൈകുന്നേര സമയങ്ങളിൽ തട്ടിൽ കയറാൻ ശ്രമിക്കുക
ശ്രദ്ധിക്കുക : പ്ലാസ്റ്റിക് മാലിന്യം പോലുള്ളത് മലമുകളിൽ ഉപേക്ഷിക്കരുത് .പ്ലാസ്റ്റിക് മാലിന്യം ഇടാനുള്ള വേസ്റ്റ് ബിനിൽ മാത്രം ഇടുക.
