എൻജിൻ cc യേക്കാൾ 1000cc ചങ്കുറപ്പുമായി ഒരു റൈഡ്

ബുള്ളറ്റ് ഉണ്ടോ? ഇല്ലെങ്കിൽ വരണ്ട മൂന്ന് വർഷം മുൻപ് ഒരു ഗ്രൂപ്പ് റൈഡിന് പോകാൻ ആഗ്രഹിച്ചപ്പോൾ ആണ് ആദ്യമായി ഇത് കേൾക്കുന്നത്. ജീവിതത്തിലെ പ്രാരാബ്ധങ്ങൾക്കിടയിൽ ഒരു ബുള്ളറ്റ് സ്വന്തമാക്കാൻ പറ്റാത്തത് വലിയ ഒരു കുറവായി തോന്നിയ നിമിഷം. ബുള്ളറ്റ് ഇല്ലാത്തത് കൊണ്ട് യാത്രപോവാതിരിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു.അത് കൊണ്ട് തന്നെ യാത്രക്കുള്ള മറ്റ് വഴികളെ കുറിച്ച് ഞാൻ നിരന്തരം ആലോചിച്ചു. യാത്രയോടുള്ള അടങ്ങാത്ത ആഗ്രഹം എന്നിൽ വർധിച്ച് കൊണ്ടേയിരുന്നു.

എൻജിൻ cc യേക്കാൾ 1000cc ചങ്കുറപ്പുമായി എന്റെ ഡിസ്കവറിൽ കോയമ്പത്തൂരിൽ നിന് വാൽപാറ വഴി എരുമേലി യാത്രകൾ ഞാൻ നടത്തിയിരുന്നു. അതുകഴിഞ്ഞു കോയമ്പത്തൂർ കമ്പം ,മേഖമല,കുമളി വഴി എരുമേലി ട്രിപ്പും , പിന്നെ കോയമ്പത്തൂർ ,മൂന്നാർ ,കൊളുക്കുമല വഴി എരുമേലി അങ്ങനെ ചെറിയ യാത്രകൾ നടത്താറുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് മനസിൽ ഹിമാലയം എന്ന മോഹം ഉടലെടുക്കുന്നത് ,യാത്രയെപ്പറ്റി കുറച്ചുപേരോട് സംസാരിച്ചപ്പോഴും 90% ആളുകളും നിരുത്സാഹപ്പെടുത്തുക ആയിരുന്നു ,പക്ഷെ ബാക്കി 10% ആളുകൾ തന്ന ഊർജം വളരെ വലുതാണ്.

40000km കഴിഞ്ഞില്ലേ ഇനി ഇത് ലോക്കൽ ഓട്ടത്തിനെ പറ്റു’. കശ്‌മീർ to കന്യാകുമാരി പോവാനുള്ളതാ ഫുൾ സർവീസ് ചെയ്തുതരണം എന്ന് ചോദിച്ചപ്പോൾ mechanic തന്ന വിലയേറിയ ഉപദേശം.
ഉപദേശം മറ്റേ ചെവിയിലൂടെ വിട്ടു എനിക്ക് അറിയാവുന്നതുപോലെയൊക്കെ ചെയ്തു. നേരെ
സ്വപ്നങ്ങളുടേ ഭാണ്ഡവും കെട്ടി ബൈക്ക് ട്രയിനിൽ കേറ്റി ചണ്ഡീഗഡിൽ ഇറക്കി. പിന്നെ 22 ദിവസത്തെ യാത്രയായിരുന്നു. മണാലി, ലെഹ്, പാങ്ങോഗ് തടാകം,കർദുങ്ല, ശ്രീനഗർ,അമൃത്സർ,ഡൽഹി,ആഗ്ര,ജാൻസി,ഗോളിയോർ,ഇൻഡോർ,അജന്ത എല്ലോറ,ഹമ്പി ,വെല്ലൂർ, ധനുഷ്കോടി,കന്യാകുമാരി, എരുമേലി (6800 km) അങ്ങനെ ദേശങ്ങൾ താണ്ടി ആ യാത്രയങ്ങനെ തുടർന്നു.

ഇനിയും പോകാനുണ്ട് ഏറെ ദൂരം.
ഇത് പങ്ക് വെക്കാനുള്ള പ്രധാന കാരണം റൈഡിന് ബുള്ളറ്റ് ഇല്ല എന്ന് പറഞ്ഞു സങ്കടപെടുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് നിങ്ങളോടു പറയാനുള്ളത് യാത്ര ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ 100cc വണ്ടിയും 350 cc യുടെ നെഞ്ചുറപ്പും തന്നെ ധാരാളം.മനോഹരമായ യാത്രയിലെ ദൃശ്യങ്ങൾ Aju Vechoochira എന്ന യൂട്യൂബ് ചാനലിൽ നിങ്ങൾക്ക് സന്ദർശിക്കാം.

Leave a Reply