മുനികളുടെ പൂമല ഡാം

ത്രിശൂർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ കേരളത്തിലെ ജലസേചന പദ്ധതികളിൽ പ്രധാനപെട്ടവയിൽ ഒന്നാണ് പൂമാല ഡാം. ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും അത്പോലെ തിരക്കുകൾ നിറഞ്ഞ സ്പോട്ടുകളിൽ നിന്ന് വളരെ വ്യത്യസ്ത പുലർത്തുന്നുണ്ട് പൂമല ജലസേചന പദ്ധതി. ഒരുകാലത്തു കൃഷി ആവിശ്യങ്ങൾക്ക് വേണ്ടി പൂമല ഡാം നിർമിച്ചതെങ്കിൽ നിലവിൽ ടൂറിസം വകുപ്പ് ഏറ്റടുത്തുട്ടുണ്ട്.

ഒരുപാട് വിശ്വാസങ്ങളും പൂമലയോടെ ചേർന്ന് പറയപ്പെടുന്നുണ്ട്. പണ്ട് കാലത്ത് മുനികൾ തപസ്സിരിക്കുന്ന മുനിയറകൾ ഇത്പോലെ പരന്നു കിടക്കുന്ന ജലതടാകവും സഞ്ചാരികളെ ഏറെ കൗതുകമുണർത്തുന്നതാണ്.തൃശ്ശൂരിലെ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പുഴകൾ ബ്ളോക്കിലാണ് പൂമല സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ കൂടുതൽ ആകർഷണവലയത്തിലാക്കുന്നത് പൂമല ഡാമിന്റെ മുകളിലൂടെയുള്ള യാത്രയാണ്.

മനോഹരമായ കാഴ്ചകളാണ് ഡാമിന്റെ മുകളിലൂടെ നടന്നാൽ സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്നത്. പൂമല ഡാം സമുദ്രനിരപ്പിൽ നിന്നു 95 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഇതിനോട് ചേർന്ന് നിൽക്കുന്ന മനോഹരമായ ഡാമാണ് പത്താഴകുണ്ഡ് എന്ന ഡാം. മാത്രവുമല്ല ഡാമിനോട് ചേർന്ന് നിൽക്കുന്ന മലമുകളിൽ നിന്ന് താഴേക്കു നോക്കിയാൽ തൃശൂർ നഗരം കാണാൻ സാധിക്കും.1939 ലാണ് ഡാം തുറന്നു പ്രവർത്തിച്ചത്. തുടർന്ന് ടൂറിസം വകുപ്പ് ഏറ്റടുക്കുകയും ചെയ്തു.

Leave a Reply