ദേവ് നഗരിയിലേക്ക് ഒരു യാത്ര

സിയാർ കെ എസ്

എഴുതുന്നു

Trip de Himachal pradesh . Trip de Malana

പ്രൊജക്റ്റ് ഉം ആയി ബന്ധപ്പെട്ട് കുറച്ചു നാളുകൾ ആയി രാജധാനി യിൽ ഉണ്ടെകിലും നോർത്ത് ഈസ്റ്റ് പോയ് വന്നതൊഴികെ അടുത്തുള്ള യാത്രകൾ ഒന്നും കാര്യമായി ചെയ്തില്ല. അപ്പോഴാണ് പ്രൊജക്റ്റ് ബ്രേക്ക് വന്നതും ഹിമാചൽ ലേക്ക് പോകണോ കാശ്മീർ ഇൽ പോകണോ എന്ന് ആലോചിച്ചതും. അങ്ങനെ ഒന്നും ആലോചിക്കാതെബസ് ബുക്ക് ചെയ്തു. ഓഫ് സീസൺ ആയത് കൊണ്ട് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. ഓല എടുത്ത് നേരെ കാശ്മീരി ഗേറ്റ് ബസ് സ്റ്റാൻഡ് ലേക്ക് വിട്ടു. മുൻപ് ഇവിടെ തന്നെ യാത്രവിവരണങ്ങളിൽ കണ്ടിട്ടുണ്ട്.

ശാന്തമായി ഒഴുകുന്ന ദേവ് നഗരിയെ അനശ്വരമാക്കുന്ന നദി

Himachal pradesh

നല്ല ഒഴിവു കാലങ്ങൾ തുടങ്ങുന്നത് അവിടെ നിന്നാണെന്നു. അത് ശെരിയാണ്. അവിടെ കാണുന്ന ഓരോ മുഖങ്ങളിലും എന്തൊക്കെയോ തേടി പോകുന്നതിന്റെയും ഓരോ യാത്രയുടെയുo സന്തോഷം ഉണ്ട്.
എത്ര ദിവസം ഉണ്ടെന്നോ എങ്ങോട്ടെന്നോ ഒന്നും തീരുമാനിച്ചില്ല. ആകെ ഉള്ളത് Kullu വരെ പോകാൻ ഉള്ള ഒരു വോൾവോ ടിക്കറ്റ് മാത്രം. കയ്യിൽ എടുത്തത് ട്രെക്കിങ്ങ് ബാഗ് ആയത് കൊണ്ട് തന്നെ ഓല ഡ്രൈവർ ചോദിച്ചു സർ ട്രെക്കിങ്ങ് നു പോവുകയാണോ. അല്ല ഒരു സുഹൃത് ഉണ്ട് ഹിമാചൽ പ്രദേശ് ഇൽ അവന്റെ അടുത്തേക്കാണ് പക്ഷെ അവിടെ നിന്ന് ചിലപ്പോ ട്രെക്കിങ്ങ് ഉം പോകും എന്ന് പറഞ്ഞു.

അപ്പൊ തന്നെ ഡ്രൈവറുടെ മറുപടിയും വന്നു. ഹിമാചൽ പ്രദേശ് ഇൽ സുഹൃത്തുക്കൾ ഉള്ളവർ ഭാഗ്യവാന്മാരാണെന്നു. എന്തോ അത് ശെരിയാണെന്നു എനിക്ക് തോന്നി. പഹാഡികൽ എന്നാണ് അവർ അറിയപ്പെടുന്നത്. സംസാരിക്കുന്ന ഭാഷ പഹാഡി. യാതൊരു വിധ ടെൻഷൻ ഉം ഇല്ലാതെ മുഖത്തെപ്പോഴും ഒരു പുഞ്ചിരിയുമായി നടക്കുന്ന ഹിമവാന്റെ മക്കൾ. Christmas eve ആയത്കൊണ്ട് നല്ല ട്രാഫിക്ക് ഉണ്ടായിരുന്നു. ഡ്രൈവർക്ക് പരിചയം ഉള്ള റൂട്ട് ആയത്കൊണ്ട് എന്നോട് നാവിഗേഷൻ ഓഫ് ചെയ്തോളു അതിൽ കാണിച്ച പൈസ തന്നെ കൊടുത്താൽ മതി എന്ന് പറഞ്ഞു. പിന്നെയും സംസാരിച്ച കൊണ്ടേ ഇരുന്നു ഡ്രൈവർ. സൊല്ലങ് വാലി ഇൽ പോയതും റോഹ്‌തങ് ഇൽ പോയതും അങ്ങനെ ഒരുപാട് കഥകൾ.

ഞാൻ leh ladakh ബൈക്ക് ട്രിപ്പ് നാട്ടിൽ നിന്ന് വന്നതിൻറെ കഥയൊക്കെ പറഞ്ഞു കേട്ടപ്പോൾ അതിശയം ആയിരുന്നു. പിന്നെ പുള്ളിയുടെ ജീവിതാഭിലാഷം പറഞ്ഞു. വോൾവോ ബസ് ഓടിക്കണം എന്നുള്ളത്. എന്തോ അത് ശെരിയാണെന്നു എനിക്കും തോന്നി. high range ലൂടെ വോൾവോ ഓടിച്ച പോകുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. അങ്ങനെ കഥകൾ ഒക്കെ പറഞ്ഞ് പറഞ്ഞ് എത്തിയത് അറിഞ്ഞില്ല. ബസ് അവിടെ കിടപ്പുണ്ടായിരുന്നു. 10 മണി ആയിരുന്നു പറഞ്ഞ സമയം ഞാൻ എത്തിയ ഉടനെ ബാഗ് ഒക്കെ വച്ചു മുന്നിൽ കണ്ട തട്ട് കടയിൽ പോയി ഒരു ഓംലറ്റ് ഒക്കെ കഴിച്ചു. അപ്പോഴാണ് പെട്ടന്ന് ബസ് സ്റ്റാർട്ട് ആയതും ലൈറ്റ് ഇട്ടതും കണ്ടത്.

ആലോചിച്ച തീരുന്നതിനു മുമ്പേ തന്നെ ബസ് നീങ്ങി തുടങ്ങി പൈസ കൊടുത്ത ഉടനെ പുറകെ ഓടി ബസ് ഇൽ കയറി. ആകെ അവിടെയും ഇവിടെയും ഒക്കെ മൂന്ന് നാല് പേര് ഇരിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും മനാലി പോകുന്ന സായാഹ്‌ന ബസുകളിൽ മാത്രമേ തിരക്ക് കാണാൻ പറ്റൂ ഓഫ് സീസൺ ഇൽ. രാത്രി പോകുന്ന വണ്ടിയിൽ പോയാൽ അവിടെ എത്തുമ്പോ ഉച്ച ആവും. പിന്നെ അന്നത്തെ ദിവസം പോകുമല്ലോ. അതുകൊണ്ടാവാം. എന്തായാലും കുറച്ചു ദൂരം എത്തിയപ്പോ തന്നെ ബസ് പോലീസ് പിടിച്ചു. എങ്ങോട്ടാണ് പോകുന്നതെന്നും എത്ര രൂപ ടിക്കറ്റ് എടുത്തെന്നും എല്ലാം അവർക്ക് അറിയണം.

എന്തിനാണാവോ. എന്തായാലും പെട്ടന്ന് തന്നെ ഡ്രൈവർ പൈസ കൊടുത്ത വന്നെന്നു തോനുന്നു. മറ്റൊരു ഓഫീസർ വന്നു ഇറങ്ങിക്കോളാൻ പറഞ്ഞു അയാളോട്. അങ്ങനെ വീണ്ടും ഡൽഹി യിലെ മൂടൽ മഞ്ഞിലൂടെ മുന്നോട് പോയ്കൊണ്ടേ ഇരുന്നു. കുറച്ചു സമയം കിടന്നു. അപ്പോഴേക്കും ബസ് ഭക്ഷണം കഴിക്കാൻ നിർത്തി. എല്ലാവരും ഇറങ്ങി ഒരു 5 മിനിറ്റ് പുറത്തിറങ്ങി തിരിച്ചു വന്നു. വീണ്ടും ബസ് എടുത്തു. പക്ഷെ റോങ്ങ് സൈഡ് ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. മുന്നോട്ട് പോയിട്ട് U ടേൺ എടുക്കാൻ ഉള്ള മടി. ഒരുപാട് പേരുടെ ജീവിതം പണയം വച്ചുള്ള ഒരു ചെറിയ കളി. അതിവിടെ സാധാരണമാണ്. അങ്ങനെ വീണ്ടും ഞാൻ കണ്ണടച്ചു.


കുറച്ചു കഴിഞ്ഞ നല്ല പഞ്ചാബി തെറി കേട്ടാണുണർന്നത്. സമയം 2 കഴിഞ്ഞിരുന്നു. മുന്നിലേക്ക് നോക്കുമ്പോഴും സൈഡിലേക്ക് നോക്കുമ്പോഴും ഒന്നും കാണാൻ ഇല്ല. നല്ല മൂടൽ മഞ്ഞുണ്ട്. ഡ്രൈവറോട് സംസാരിച്ച ഇരിക്കാതെ കേറിയപോ മുതൽ ഉറങ്ങുകയാണ് സഹായി. അതിന്റെ ദേഷ്യം തീർത്തതാണ്. ഡ്രൈവർ സീറ്റ് ഇൽ പുറകിൽ ഇരുന്ന ചേട്ടൻ എന്തോ ഡ്രൈവർ ന്റെ അടുത്ത പോയിരുന്നു സംസാരിക്കാൻ തുടങ്ങി. പുതപ്പ് വലിച്ചു കേറ്റി ഞാൻ മെല്ലെ മയക്കത്തിലേക്ക് തെന്നി വീണു.

പിന്നെ എഴുനേറ്റപ്പോഴേക്കും നേരം വെളുത്തിരുന്നു. തിരക്കിട്ട് ഇറങ്ങിയതോണ്ട് ബ്രഷ് എടുക്കാൻ മറന്നിരുന്നു. അത്കൊണ്ട് തന്നെ ചായ കുടിക്കൽ ഇറങ്ങാതെ ബസ് ഇൽ തന്നെ ഇരുന്നു. പിന്നെ അടുത്ത സ്ഥലത്തു നിർത്തിയപ്പോ ഇറങ്ങി ഫ്രഷ് ആയി ഒരു ചായയും സാൻഡ്‌വിച്ച് ഉം കഴിച്ചു. സമയം 11 ആയിരുന്നു. ബസിൽ ഉള്ളവർ കസോൾ പോകുകയാണെന്ന് പറയുന്നത് കേട്ടു. ഞാനും അപ്പോൾ ആലോചിച്ചു കസോൾ പോയാലോ. അല്ലെങ്കിൽ മലാന പോവാം.
എന്റെ യാത്രകളിൽ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള ഒരു സിനിമ ആണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. അതിൽ പറയുന്ന മലാന. ദുശീലങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി ലോകത്തിലെ ഏറ്റവും നല്ല കഞ്ചാവിൻറ്റെ താഴ്വരയിലേക്ക് പോകാൻ ഒരു ആഗ്രഹം. അധികം വൈകാതെ തന്നെ Kullu എത്തി. കൊണ്ട് പോകാൻ സുഹൃത് വന്നു. അവനും എന്നെ പോലെ തന്നെ സ്വന്തമായി ഓഫീസ് ഒക്കെ ഇട്ട് അവിടെ ഇരിക്കുന്നു. Architecture ചെയ്യുമ്പോ ഗോവയിലെ ഹോസ്റ്റൽ ഇൽ നിന്ന് തുടങ്ങിയ സൗഹൃദം. എപ്പോ വീണെങ്കിലും സ്വന്തം  വീട്ടിലേക്കെന്ന പോലെ കയറി ചെല്ലാൻ ഉള്ള സ്വാതന്ത്ര്യം. അതൊക്കെ ഉണ്ടായിരുന്നു. കുളു മനാലി എയർപോർട്ട് ഇന്റെ മുന്നിൽ ആയിരുന്നു അവന്റെ ഓഫീസ്. ദിവസവും ഒരു ഫ്ലൈറ്റ് മാത്രം വന്നിറങ്ങുന്ന ഒരു കുഞ്ഞു എയർപോർട്ട്. പിന്നെ spiti valley യിലേക്കും ലേഹ് ഇലേക്കും ചോപ്പർ സർവീസ്. ഇതാണ് ആകെ അവിടെ ഉള്ളത്.


വരുമെന്ന് അറിയിച്ചിരുന്നത് കൊണ്ട് സ്പെഷ്യൽ മട്ടൺ കറി ഒക്കെ പറഞ് ചെയ്യിച്ച വച്ചിരുന്നു. എപ്പോഴും അതെ അതിഥി ദേവോ ഭവ എന്നും അവന്റെ അടുത്ത കാണാം. അവൻ കഴിക്കാത്തതാണെങ്കിൽ കൂടി നമുക്ക് ഇഷ്ടപെട്ടതെല്ലാം അവിടെ ഉണ്ടാവും. അവനോട് കാര്യം പറഞ്ഞു. മലാന പോണം. ഉടനെ മറുപടി വന്നു ഇനി ഇപ്പോ എങ്ങനെ പോകാൻ ലാസ്റ്റ് ബസ് ധാ ഇപ്പോ പോയെ ഒള്ളു കസോളിലേക്ക്.
പിന്നെ ഒരു സൊല്യൂഷൻ അവൻ തന്നെ പറഞ്ഞു. അവന്റെ ബൈക്ക് എടുത്ത് പൊയ്ക്കോ എന്ന്. അവനെ കാണാൻ ഒരു ലാമ വരുന്നുണ്ട് ഏതോ പ്രൊജക്റ്റ് ന്റെ കാര്യം സംസാരിക്കാൻ ആണെന്ന് പറഞ്ഞപ്പോ നിര്ബന്ധിച്ചില്ല.

ബാഗ് എടുത്ത് ഉറങ്ങി. അപ്പോ പുറകിൽ നിന്നൊരു വിളി. നിക്ക് ഞാനും വരുന്നു.
അവൻ അങ്ങനെ ആണ്. തനിയെ വിടില്ല. പിന്നെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഞങ്ങൾ വരുന്നില്ല. മലാന പോവുകയാണെന്ന്. അവന്റെ അച്ഛൻ ഹിമാചൽ ഫോറെസ്റ് ഡിപ്പാർട്മെന്റിൽ ഓഫീസർ ആയത്കൊണ്ട് ഈ സമയത് പോകണ്ട വഴി വളരെ അപകടം പിടിച്ചതാണെന്നു പറഞ്ഞു. അങ്ങനെ യാത്ര കസോൾ യിലേക്ക് ആക്കി ഇറങ്ങിയപ്പോ സമയം 5 ആയിരുന്നു. തണുപ്പ് എല്ലിന്റെ ഉള്ളിലേക്ക് കുത്താൻ തുടങ്ങി. കുറെയേറെ കഷ്ടപ്പെട്ടാണ് അവൻ ഓടിച്ചിരുന്നത്. വഴിയിൽ കണ്ട ഒരു ചായക്കടയിൽ കയറി തീ കാഞ് ചായയും കുടിച്ചു ഇറങ്ങി. കസോൾ എത്തി.

ഹിമാചൽ പ്രദേശ് ലെ ഏതൊരു ഫോറെസ്റ് ഗസ്റ്റ് house ലും താമസം ശെരിയാക്കാൻ ഇവന്റെ ഒരു കാൾ മതി. അങ്ങനെ കസോളിലെ ഗസ്റ്റ് house ഇൽ ചെന്ന് കേറി. അവിടെത്തെ വാച്ച്മാനോട് പറഞ് ചിക്കൻ വാങ്ങിപ്പിച്ചു. ഞങ്ങൾ തീ കായാൻ ഇരുന്നു. തണുപ്പ് മൈനസ് ലെക് കയറി തുടങ്ങി. കുറച്ചു നേരം സംസാരിച്ച ഇരുന്നു ഭക്ഷണം കഴിച്ചു അവിടെ തന്നെ കിടന്നുറങ്ങി. പക്ഷെ കുറച്ചു കഴിഞ്ഞ അവൻ ഉണർത്തി. ഇവിടെ കിടന്ന രാവിലെ രണ്ട് പേരും എനിക്കാണ് ബാക്കി ഉണ്ടാവില്ല എന്ന് പറഞ്ഞു. ശെരിയാണ്. പുക ശ്വസിച്ച കിടക്കുന്നത് കൊണ്ട് ചിലപ്പോൾ എന്റ്റില്ലാന്നു വരാം.
അങ്ങനെ ബെഡ് റൂം ഇൽ പോയി കിടന്നുറങ്ങി, അവനു ലാമ യെ കാണാൻ രാവിലെ തന്നെ പോകണം എന്നോട് ബൈക്ക് എടുത്ത് മലാന പൊയ്ക്കോ അവിടെത്തെ താമസം forest guard hut ഇൽ ശെരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു.

രാവിലെ എഴുന്നേറ്റ ഉടനെ കുളിക്കാൻ വേണ്ടി ഹോട് വാട്ടർ സ്വിമ്മിങ് പൂള് ലേക്ക് ചെന്ന്. കുളിച്ച റെഡി ആയി അവൻ നേരെ കുളു യിലേക്ക് തിരിച്ച പോയി. കുറച്ചു നേരം പാർവതി നദിയിലും മറ്റും കറങ്ങി കസോൾ ഇൽ ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി ഞാൻ ബസ് കേറി.
ബസ് ഇൽ കേറിയ ഉടനെ അടുത്തിരുന്ന ഒരു പയ്യനോട് ചോദിച്ചു മലാന പോകാൻ എവിടെ ഇറങ്ങണമെന്നു. ഹൈഡ്രോ പ്ലാന്റ് ന്റെ അവിടെ ഇറങ്ങി 20 km നടക്കണം അല്ലെങ്കി ടാക്സി പിടിയ്ക്കണം എന്ന് ഞാൻ വായിച്ചിരുന്നു. അവൻ പറഞ്ഞു Jari ഇറങ്ങാൻ. അങ്ങനെ അവിടേയ്ക്കു ടിക്കറ്റ് എടുത്തു. അവൻ ചോദിച്ചു എന്നോട് എന്തിനാ അവിടേയ്ക്കു പോകുന്നത് സാധനം വാങ്ങാൻ ആണെങ്കിൽ എന്റെ കയ്യിൽ കുറച്ചു ഉണ്ട് ഞാൻ തരാം. വേണ്ട എന്ന് പറഞ് ഞാൻ ഇറങ്ങി. അവിടെ നിന്ന് താഴേക്ക് ഒരു വഴി പോകുന്നു. ഗൂഗിൾ മാപ് ഇൽ നോക്കിയപ്പോ 4 മണിക്കൂർ നടക്കണം എന്ന് കാണിച്ചു. പക്ഷെ ഗൂഗിൾ മാപ് ഇൽ ഇല്ലാത്ത ഒരു വഴി ഉണ്ട്. 3 km നടന്നാൽ ഡാം നു അടുത്തെത്താം. പക്ഷെ ട്രെക്കിങ്ങ് നു പോയിട്ട് ഒരുപാട് നാൾ ആയത്കൊണ്ട്  റിസ്ക് എടുക്കാൻ നിന്നില്ല. റോഡ് ലൂടെ തന്നെ നടന്നു.

മലാന – ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാതിപത്യ ഗ്രാമം. ഹിമാചൽ പ്രദേശ് ലെ ഒരു പുരാതന ഗ്രാമം. പാർവതി വാലി യുടെയും കുളു വാലിയുടെയും ഇടയിൽ ഉള്ള മലമ്പ്രദേശം. മലാന യ്ക് അവരുടേതായ ജീവിതരീതിയും ആചാരങ്ങളും എല്ലാം ഉണ്ട്. അതിൽ ഉറച്ചു നിക്കുന്നവരും ആണ്. kanashi ആണ് അവരുടെ ഔദ്യോഗിക ഭാഷ. ഏകദേശം അയ്യായിരത്തോളം വരും ഇവിടെത്തെ ജനസംഖ്യ. പുറമെ ഉള്ളവർക്ക് മനസിലാകാതിരിക്കാൻ വേണ്ടി ആണ് ഇവിടെ ഉള്ളവർ ഈ ഭാഷ തന്നെ സംസാരിക്കുന്നതെന്നും പറയപ്പെടുന്നു. ആർക്കും അത്രേ എളുപ്പം മനസിലാക്കാൻ പറ്റാത്തതാണ് ഇവരുടെ ഭാഷ. സംസ്കൃതവും ടിബറ്റൻ ഭാഷകളുടെയും ഒരു സങ്കരരൂപം ആണ് ഇവരുടെ ഭാഷ. പക്ഷെ സമീപ ഗ്രാമങ്ങളിൽ ഒന്നും തന്നെ ഇതോ ഇതിനോട് ബന്ധമുള്ളതോ ആയ ഭാഷകൾ ഇല്ല. അവരുടെ ആചാര്യനായ jamlu ഋഷി ആണ് ഇവിടെത്തെ നിയമങ്ങൾ ഉണ്ടാക്കിയത്. അതിനെ ഗ്രാമവാസികൾ പിന്തുടന്നു പോകുന്നു. പോലീസ് ഓ കോടതിയോ ഒന്നുമില്ലാത്ത ഇവിടെത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതും ഇവർ തന്നെ ആണ്. രണ്ട് പാര്ലമെന്റ് ആണ് ഇവിടെ ഉള്ളത് Kanishthang ഉം Jayeshthang ഉം. മലാന ഹൈഡ്രോ പ്രൊജക്റ്റ് ആണ് ഇപ്പോൾ മലാന യെ പുറം ലോകം ആയി ബന്ധിപ്പിക്കുന്നത്. പുതിയതായി വന്ന റോഡ് ദിവസങ്ങളോളം ഉള്ള യാത്രയിൽ നിന്നും 3 4 മണിക്കൂർ ആയി ചുരുക്കി. 2007 ഇൽ നടന്ന ഒരു തീ പിടിത്തത്തിൽ ക്ഷേത്രവും മറ്റു വസ്തുക്കളും ഒക്കെ കത്തി നശിച്ചു. ഇപ്പോൾ നമുക്ക് അവിടെ കാണാൻ പറ്റുന്നത് അതിനു ശേഷം പുതുതായി പണി കഴിപ്പിച്ച ക്ഷേത്രമാണ്. കെട്ടിടങ്ങളുടെ പണികൾക്കും മറ്റുമുള്ള വസ്തുക്കൾ റോപ്പ് വേ വഴിയാണ് ഇവിടേയ്ക് എത്തിക്കുന്നത്.


ഇവിടെ ആചാര പ്രകാരം പുറത്തു നിന്നുള്ളവർ ഇവരുടെ വിശുദ്ധ ക്ഷേത്രത്തിൽ തൊടാനോ ഇരിക്കാനോ ഒന്നും പാടില്ല. അങ്ങനെ ചെയ്യുന്നവർക്ക് 3500 രൂപയാണ് പിഴയായി ഈടാക്കുന്നത്. പുറത്തു നിന്നുള്ളവർ ഇവരുടെ വീടുകളിലോ കടകളിലോ കയറാനും പാടില്ല. നമുക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ അവർ അത് പുറത്തു താഴെ വയ്ക്കും. പൈസ നമ്മൾ അത് പോലെ താഴെ വയ്ക്കും. അവർ അത് എടുക്കും. മറ്റൊരു സവിഷേത കൂടി ഉള്ളത് മലാന താഴ്‌വരയിൽ മൽസ്യമാംസാദികൾക്ക് ഉള്ള നിരോധനം ആണ്. പക്ഷെ ഗ്രാമത്തിൽ നമുക്ക് ഇറച്ചി കടകൾ കാണാനും സാധിയ്ക്കും. പ്രധാനമായും ഇവരുടെ വരുമാനം ഡ്രഗ് ടൂറിസം ആണ്. ഡ്രഗ് ടൂറിസം ഇവരുടെ പ്രധാന വരുമാനമാർഗം ആണെങ്കിലും ഇത് ഗവണ്മെന്റ് അംഗീകൃതം ഒന്നുമല്ലാട്ടോ. അവിടെ എത്തിച്ചേരാൻ ഉള്ള ബുദ്ധിമുട്ട് ആണ് ഗവണ്മെന്റ് ഇനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.


ചെറുകിട കുടിൽ വ്യവസായം പോലെ കാണാം എല്ലായിടത്തും ഇത്. വിളഞ്ഞ കഞ്ചാവ് ഇലകൾ കയ്യിൽ ഇട്ട് ക്രീം പോലെ ആക്കി അത് എടുത്ത് പാക്ക് ചെയ്ത വിക്കൽ ആണ് അവർ ചെയ്യുന്നത്. 2500 രൂപ മുതൽ ആണ് വില.
കുട്ടകളും കയറും ഹരിത ചെരിപ്പുകളും ഉരുളക്കിഴങ്ങും ഒക്കെ മറ്റൊരു വരുമാന മാർഗം ആണ്. പക്ഷെ ഇവിടെ ഇവർക്ക് ആവശ്യത്തിനുള്ള എല്ലാ സാധങ്ങങ്ങളും ചുമട് ആയി വേണം കൊണ്ട് വരാൻ.

കുറെ നടന്നപ്പോ വഴിയിൽ നിന്ന് ഒരാളെ കിട്ടി. എങ്ങോടാണ് എവിടെ നിന്നാണ് എന്നൊക്കെ ഉള്ള ചോദ്യം. കുളു ഇൽ നിന്നാണെന്നു പറഞ്ഞപ്പോ അവൻ പറഞ്ഞു അല്ലല്ലോ എന്ന്. എനിക്കും അറിയാം പഞ്ചാബി മിക്സ് ഹിന്ദി ആണ് അവർ സംസാരിക്കുന്നത്. അത് ഞാൻ ഓർത്തില്ല. അപ്പോ മുതൽ പഞ്ചാബി മിക്സ് ഹിന്ദി പറയാൻ സ്രെധിച്ചു. അയാൾക് പിന്നെയും ഒരുപാട് സംശയങ്ങൾ. ആമസോൺ ഇൽ നിന്ന്  സ്പൈ കാമറ വാങ്ങുന്നതിനെ കുറിച്ചും ഒക്കെ. ആൾ ഉപദ്രവകാരിയായി തോന്നാതിരുന്നത് കൊണ്ടും ഒരുപാട് ദൂരം നടക്കുമ്പോ സംസാരിക്കാൻ ഒരാൾ ഉള്ളത് നല്ലതല്ലേ എന്ന് കരുതി ആളെ ഒഴിവാക്കിയില്ല. പിന്നെ കുറെ നടന്നപ്പോ ദൂരെ മലാന ഗ്രാമം കാണാൻ തുടങ്ങി.
ബിൽഡിംഗ് മെറ്റീരിയൽസ് റോപ്പ് ഇൽ വിടുന്നത് നോക്കി കുറച്ചു നേരം നിന്നു. അപ്പോ ഒരു സുമോ വരുന്നുണ്ടായിരുന്നു. നടത്തം മതിയാക്കി അതിനു കൈ കാണിച്ചു. guard hut ഇൽ ഇറക്കാൻ പറഞ്ഞു. ഡ്രൈവറെ കണ്ടപ്പോ തന്നെ മനസിലായി മലാന ഗ്രാമവാസി ആണെന്ന്, കുറെ നിഗുഢതകൾ നിറഞ്ഞ മുഖങ്ങൾ ആണ് അവരുടേത്. അധികം സംസാരിക്കില്ല. ചിരിക്കില്ല അങ്ങനെ ഒക്കെ. കൈവരികളോ ടാർ റോഡ് ഓ ഒന്നും ഇല്ലാതെ ഇങ്ങനെ മുന്നോട് പൊയ്ക്കൊണ്ടിരുന്നു ചില ഭാഗങ്ങളിൽ എത്തുമ്പോ പേടി തോന്നും. പക്ഷെ എവിടെയോ വായിച്ചിട്ടുണ്ട് ഏറ്റവും അപകടം പിടിച്ച വഴികളിലൂടെ വാഹനമോടിക്കുന്ന ഇവരുടെ കഴിവിനെ പറ്റി – ഹിമാലയൻ ഡ്രൈവേഴ്സ്. അങ്ങനെ 1 മണിക്കൂർ കൊണ്ട് മലാന ഗ്രാമത്തിന്റെ താഴ്വരയിൽ എത്തി. എത്തിയപ്പോ 4.30 ആയിരുന്നു. ഇനി എന്തായാലും കേറണ്ട എന്ന് തീരുമാനിച്ചു. അടുത്ത കടയിൽ താക്കോൽ ഉണ്ടാവും എന്ന് പറഞ്ഞിരുന്നു. എന്നുവച്ചാൽ ഇന്ന് രാത്രി ഇവിടെ തന്നെ കഴിയണം എന്ന്.
താക്കോൽ വാങ്ങി രാത്രി ഭക്ഷണവും പറഞ് റൂം ലേക്ക് നടന്നു. വിറക് കിടക്കുന്നുണ്ടായിരുന്നു പുറത്തു. അതൊക്കെ കോടാലി എടുത്ത് കൊണ്ട് വന്നു വെട്ടി അകത്തു വച്ചു. തീ ഇല്ലാതെ രാത്രി ഉറങ്ങാൻ അസാധ്യമാണല്ലോ
പുറത്തു വെയിലിൽ ഉരുകാതെ കിടക്കുന്ന ഐസ് കണ്ടപ്പോ മനസിലായി രാത്രിയിൽ എത്ര തണുപ്പുണ്ടാവും എന്ന്. അകത്തു കയറിയപ്പോ കറന്റ് ഇല്ല. ഫോൺ ഇൽ ചാർജ് ഉം ഇല്ല. നേരെ ആ കടയിൽ പോയി ഫോൺ കുത്തി ഇട്ടു. അവിടെ ഉള്ള ആൾ പറയുന്നുണ്ടായിരുന്നു ഇവിടെ കറന്റ് ഉണ്ടല്ലോ അവിടെ എന്താണാവോ ഇല്ലാത്തത്. ലൈൻ കംപ്ലൈന്റ്റ് ആവും എന്നൊക്കെ. അതൊക്കെ കേട്ടു കുറച്ചു നേരം അവിടെയും ഇവിടെയും ഒക്കെ നടന്നു നോക്കി. ഒരു രക്ഷയുമില്ല,
പിന്നെ നോക്കിയില്ല. അല്ലെങ്കിലും ഈ കാടിന്റെ ഉള്ളിൽ എന്തിനാ കറന്റ്. നേരെ മലാന എൻട്രൻസ് ലേക്ക് നടന്നു, കാര്യങ്ങൾ ഒക്കെ മനസിലാക്കി. ഒരുപാട് പേര് വരുന്നതും പോവുന്നതും ഒക്കെ ഉണ്ടായിരുന്നു.
കുറച്ചു നേരം അവിടെ ഒരു ചായക്കടയിൽ ഇരുന്നു ആലൂ പൊറോട്ട കഴിച്ചു തിരിച്ച വന്നു. അപ്പോഴേക്കും റൂം ഇൽ കറന്റ് വന്നിരുന്നു, തിരിച്ചു വന്നു ഫോൺ ചാർജ് ഇൽ ഇട്ടു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഭക്ഷണം റെഡി ആയെന്നു വന്നു പറഞ്ഞു.


പോയി കഴിച്ചു, നല്ല തണുപ്പ്. ചൂട് ഭക്ഷണം ഉള്ളിൽ ചെല്ലുമ്പോ എന്തെന്നില്ലാത്ത ഒരു സുഖം.
അതെല്ലാം കഴിഞ്ഞു റൂം ഇൽ വന്നു ഫയർ സ്പേസ് ഇൽ കിടന്നു. അന്നവിടെ തന്നെ കിടന്നുറങ്ങി.
രാവിലെ എഴുനേറ്റു വെള്ളം ഒക്കെ ചൂടാക്കി കുളിച്ചു ഭക്ഷണവും കഴിച്ചു നടത്തം തുടങ്ങി. ആദ്യം ഒരു ഇറക്കമാണ്. സ്റ്റെപ്‌സ് ഉണ്ട്. എന്നാലും കുറച്ചു ബുദ്ധിമുട്ട് ആണ്. ആകാശം ഇരുണ്ട് മൂടി ഇരിക്കുന്നു. താഴേന് സുഹൃത്തിന്റെ വിളി വന്നു. മഞ്ഞു പെയ്യാൻ സാധ്യത ഉണ്ട് അത്കൊണ്ട് ഉച്ച ആവുമ്പൊ തിരിച്ചിറങ്ങണമെന്നു പറഞ്ഞു, ശെരി പറഞ് വച്ച് നടത്തം തുടർന്നു.
മലാന നദി യുടെ മേലെ ഉള്ള പാലം കടന്നു അപ്പുറത് എത്തി. ഇവിടുന്നു ഇനി കയറ്റമാണ്.
കഷ്ടപ്പെട്ട് കയറാൻ തുടങ്ങി. തണുപ്പും കുത്തനെ ഉള്ള കയറ്റവും എല്ലാം കുറച്ചേറെ കഷ്ടപെടുത്തി. എന്നാലും അവിടേം ഇവിടേം ഒക്കെ ഇരുന്നു മുകളിൽ എത്തി. ആരെയും കാണുന്നില്ല. വായിച്ചുള്ള അറിവ് വച്ചു എന്തോ പെട്ടന്നൊരു പേടി തോന്നി. പക്ഷെ കാര്യമാക്കാതെ നടന്നു. മുന്നിൽ എത്തിയപ്പോ കണ്ടു അമ്പലത്തിൽ തൊടുന്നവരുടെ കയ്യിൽ നിന്നും പിഴ ഈടാക്കും എന്നുള്ള ബോർഡ്. ഒന്ന് രണ്ട് ഫോട്ടോസ് എടുത്ത് നടന്നു. മുന്നിൽ അടുത്ത അമ്പലം. അവിടെ നിന്ന് ഒരുത്തൻ വിളിച്ചു ചോദിച്ചു മൊബൈൽ കൊടുക്കുന്നുണ്ടോന്. ഇല്ലന്ന് പറഞ്ഞു മുന്നോട് നടന്നു. അവൻ പുറകെ വരുന്നോണ് സംശയം തോന്നിയപ്പോ അടുത്തുള്ള കടയിൽ കയറി. ഉടനെ കടക്കാരൻ പറഞ്ഞു പുറത്തിറങ്ങി നിക്ക് ഇവിടെ ഉള്ളവർ കണ്ടാൽ പിന്നെ എന്റെ കടയിൽ കയറില്ല. അവർ എന്നെ ഇവിടെ നിന്ന് പുറത്താകും എന്ന്. വായിച്ചറിവ് പോലെ തന്നെ അയാൾ ഞാൻ വാങ്ങിച്ച ബിസ്ക്കറ്റ് താഴെ വച്ചു തന്നു.  കാശും ഞാൻ അങ്ങനെ വച്ചു കൊടുത്തു. പിന്നെ ഭക്ഷണം കഴിക്കാൻ കുറച്ചു മുന്നോട് പോയാൽ ഒരു ക്യാമ്പ് ഉണ്ട്. അവിടെ ഉണ്ടാവും എന്ന് പറഞ്ഞു. മുന്നോട് നടന്നു. പിന്നീട അവിടെ ഒന്നും പേടിപ്പിക്കുന്ന മുഖങ്ങൾ കണ്ടില്ല. വഴി ചോദിച്ചപ്പോ കൃത്യമായി പറഞ്ഞു തന്ന ഹൈ സ്കൂൾ കുട്ടികളെയും ഉച്ച കഞ്ഞിയ്ക് പ്ലേറ്റ് പിടിച്ചു പോകുന്ന കുഞ്ഞ് സ്കൂൾ കുട്ടികളെയും ഒക്കെ കണ്ടു അവിടെ.

സർവ ശിക്ഷ അഭിയാൻ. സ്കൂൾ ഇന്റെ മുന്നിൽ എഴുതി വച്ചിരിക്കുന്നു. സ്കൂളിന്റെ സൈഡിൽ തന്നെ ആയിരുന്നു ക്യാമ്പ്. അവിടെ പോയ് ഒരു ചായ കുടിച്ചു. കുറച്ചു നേരം ദൂരെ ഉള്ള മലയിലേക്ക് നോക്കി ഇരുന്നു. അമ്മയും മുതിർന്ന മകനും അച്ഛനും അടങ്ങുന്ന ഒരു കുടുംബത്തെ കണ്ടു അവിടെ. അച്ഛൻ ഒരു പൊതി വാങ്ങുന്നതും ‘അമ്മ അതിന്റെ പൈസ കൊടുക്കുന്നതും കണ്ടു.
കുറച്ചു കഴിഞ്ഞ ഞാൻ തിരിച്ച നടന്നു. വഴിയിൽ അവിടെ ഇവിടെ ഒക്കെ മഞ്ഞ വീണു കിടക്കുന്നുണ്ടായിരുന്നു. മനസിനെ വേദനിപ്പിച്ച ഒരു കാഴ്ച അവിടെ കുന്നു കൂടി ഇട്ടിരുന്നു പ്ലാസ്റ്റിക് വേസ്റ്റ് ആണ്. കുറച്ചു നാൾ കൂടി കഴിഞ്ഞാൽ അതവിടെ ഉള്ള മലകളെക്കാൾ ഉയരത്തിൽ എത്തും
തിരിച്ച വന്നു ഇറങ്ങുന്നതിനു മുൻപ് ആയുള്ള കഫേ ഇൽ ഇരുന്നു. ആലൂ പൊറോട്ട ഓർഡർ ചെയ്തു, അപ്പോ അവിടേയ്ക്കു ഒരു യുവാവും യുവതിയും വന്നു. കാമുകി കാമുകന്മാർ ആണ്. വന്ന ഉടനെ രണ്ടാളും ബാഗ് ഒക്കെ എടുത്ത് കഞ്ചാവ് എടുത്ത് വലി തുടങ്ങി എന്നോട് കുറച്ചു സംസാരിച്ചപ്പോ എവിടെ നിന്നാണെന്നു ചോദിച്ചു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞു.
സാധാരണ എവിടെ പോയാലും ഇത് പറയുമ്പോ എല്ലാരും തിരിച്ച പറയും ഓ ദൈവത്തിന്റെ സ്വന്തം നാട് അല്ലെങ്കി ആലപ്പുഴ ഹൗസ് ബോട്ട് ഒക്കെ ആണ്. പക്ഷെ ഇവിടെ മാത്രം എന്നെ ഞെട്ടിച്ച കൊണ്ട് അവർ പറഞ്ഞത് ഇടുക്കി ഗോൾഡ് എന്നാണ്. അപ്പോ നമ്മൾ തിരിച്ച അതിരപ്പിലി വാല്പാറ ഒക്കെ പറയുന്നത് പോലെ കൊടൈക്കനാൽ മാജിക് മഷ്‌റൂം ഞാനും പറഞ്ഞു.
കുറെ സംസാരിച്ച കഴിഞ്ഞപ്പോ അവർക്ക് അവിടെത്തെ സ്പെഷ്യൽ വേണം. നിഖിൽ എന്നും സാക്ഷി എന്നും ആയിരുന്നു അവാർഡ് പേരുകൾ. സാക്ഷിയ്ക്ക് ആയിരുന്നു തിരക്ക്. രണ്ട് പേരും മഹാരാഷ്ട്രയിൽ നിന്ന് വന്നതാണ്. അങ്ങനെ എന്നെയും കൊണ്ട് കുറച്ചു മുന്നിലേക്ക് നടന്നു, അപ്പോഴേക്കും വിൽപ്പനക്കാരൻ എത്തി. വില പറഞ് ഉറപ്പിച്ചു. വാങ്ങി. ഉടനെ തന്നെ പോകാം എന്ന് പറഞ് ഇറങ്ങി അവർ. അവിടെ എത്തിയപ്പോ മുതൽ എനിക്ക് തോന്നിയ ഒരു കാര്യം ഉണ്ട്. അവിടെ ഉള്ള പട്ടികൾ ആണ് ആ ഗ്രാമത്തിന്റെ കാവൽക്കാർ എന്ന്. ഞാൻ അങ്ങനെ ഒരുത്തനേം കൂടെ വിളിച്ചു ഇറങ്ങി. അവിടെ വരുന്നവരേം പോകുന്നവരേം കൊണ്ട് പോകലും തിരിച്ച കൊണ്ടാക്കലും ആണ് അവരുടെ പ്രധാന ജോലി.


പതിയെ പാട്ടൊക്കെ കേട്ട് മല ഇറങ്ങി. തണുപ്പ് മൈനസ് ഇൽ എത്തിയിരുന്നു പിന്നെയും. അവിടെ എത്തി റൂമിൽ പോയി ബെഡ് എല്ലാം നേരെ ആക്കി ബാഗ് എടുത്ത് ഇറങ്ങി. നമ്മൾ എവിടെയെങ്കിലും താമസിച്ചിട്ടു തിരിച്ചു പോകുമ്പോ പ്രത്യുപകാരമായി ബെഡ് ഒക്കെ പഴയ പോലെ ആക്കി വയ്ക്കണം റൂം ഒക്കെ കിടന്ന പോലെ തന്നെ വൃത്തി ആക്കി വയ്ക്കണം. ഞാൻ എപ്പോഴും ചെയ്യാൻ ശ്രെദ്ധിക്കാറുള്ള കാര്യമാണെങ്കിലും അവൻ എന്നെ ഓർമ്മിപ്പിച്ചിരുന്നു അത്. അങ്ങനെ അവിടെന്നു ടാക്സി സ്റ്റാൻഡ് ഇൽ എത്തി. ഒരു കാർ വിളിച്ചു. ഇറങ്ങി. aux കേബിൾ തന്നു ഡ്രൈവർ. എപ്പോഴും എന്റെ മനസ്സിൽ തോന്നിട്ടുള്ള ഒരു സംശയം ഭായ് യോട് ചോദിച്ചു ഞാൻ. നമ്മുടെ നാട്ടിൽ ac ഇട്ടാൽ കയറ്റം കേറാൻ പോലും ബുദ്ധിമുട്ടുന്ന പല കാറുകളും ഇവിടെ എങ്ങനെയാ ഈ കുന്നും മലയും ഒക്കെ വലിച്ചു കേറുന്നതെന്നു. പെട്രോൾ ആയത് കൊണ്ടാണെന്നു മറുപടി പറഞ്ഞു പുള്ളി. പക്ഷെ എന്തോ. ചിലപ്പോ അവരുടെ ഡ്രൈവിംഗ് പരിജ്ഞാനം ആകാം കാരണം. സീറ്റ് ഇൽ ചാരി ഇരിയ്‌ക്കാൻ ഒന്നും നേരമില്ല വളരെ സ്രെദ്ധയോടെ വണ്ടി മല ഇറങ്ങി വരുന്നു. ഇടയ്ക്ക് അവിടെയും ഇവിടെയും കല്ലുകൾ വീണു കിടക്കുന്നു റോഡ് ഇൽ. ഒന്ന് രണ്ട് തവണ വണ്ടി സ്ടക്ക് ആയി. അപ്പോ ഇറങ്ങി പോയി അത് മാറ്റി ഇട്ടു വീണ്ടും വണ്ടി എടുത്തു. അപ്പോഴാണ് സുഹൃത്തിന്റെ വിളി വന്നത്, അവൻ താഴെ ഉണ്ട് ഒരുമിച്ച് പോവാം എന്ന്. അങ്ങനെ ഹൈഡ്രോ പ്രൊജക്റ്റ് ന്റെ അവിടെ ഇറങ്ങി. അവന്റെ കാര് ഇൽ കയറി. കസോൾ ലേക്ക് പോയി. ഞാൻ എന്റെ റൂം ഇന്റെ താക്കോൽ അവിടെ വച്ചു മറന്നിരുന്നു. അത് എടുത്ത് നേരെ താഴെ വന്നു. ഭക്ഷണം കഴിച്ചു അവന്റെ വീട്ടിൽ പോയി കിടന്നുറങ്ങി. അന്നവന്റെ birthday ആയിരുന്നു. പൂജ ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു ഓഫിലേക്ക് പോയി. കുറച്ചു പണികൾ ഒക്കെ അവനെ സഹായിച്ച ഇരുന്നപ്പോഴേക്കും 4 മണി ആയി, തിരിച്ചു വരാൻ ബുക്ക് ചെയ്ത ബസ് നേരത്തെ ആണെന്ന് പറഞ്ഞു. ഉടനെ അവന്റെ കൂടെ ഇറങ്ങി. വീട്ടിൽ പോയി. ബാഗ് അവൻ എടുത്തിട്ട വരാമെന്നു പറഞ് പോയി. തിരിച്ച വരുമ്പോ ബാഗ് ഉം കയ്യിൽ രണ്ട് ആപ്പിൾ ഉം. അത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു ബസ് ഇൽ ഇരുന്നു കഴിക്കാം. എന്നിട് അവിടെത്തെ കടയിൽ കേറി ഹിമാചൽ തൊപ്പി ഒന്ന് വാങ്ങി തലയിൽ വച്ചു തന്നു. ബൈക്ക് എടുത്ത് ബസ് സ്റ്റോപ്പ് ഇൽ എത്തി. തൊപ്പി ഊരാൻ പോയപ്പോ അത് തലയിൽ തന്നെ വയ്ക്കാൻ പറഞ്ഞു,

ബസ് വന്നു, ബസ് ഇൽ കുറച്ചു ലാമ മാറും പിന്നെ കുറെ ഭാര്യാഭർത്താക്കൻ മാറും. ബസ് ഫുൾ ആയിരുന്നു. പുതിയ വോൾവോ ബസ്. വാങ്ങിയിട്ട് 4 ദിവസമേ ആയിട്ടുള്ളു എന്ന് ഡ്രൈവർ പറഞ്ഞു. ഡ്രൈവർ ഡെ തൊട്ട് പുറകിൽ ഞാൻ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ ടൈഗർ സിന്ദാ ഹൈ മൂവി ഇട്ടു. കുറച്ചു നേരം അത് കണ്ടിരുന്നു. പിന്നെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
പുലർച്ചെ 5 മണിക്ക് ഡൽഹി ഇൽ എത്തി. അവിടെന്നു ഒരു ഓട്ടോ എടുത്ത് റൂമിലേക്കും. തണുപ്പ് ആയത് കൊണ്ട് വിലപേശാനും ഓല എടുക്കാനും ഒന്നും നിന്നില്ല.

Trip Details:

Delhi – Kullu/Manali – 895 Rs Volvo (RedBus Offer) – Normal fare 1350
Kullu – Kasol – Bus 60 Rs

Kullu – Malana Taxi – 1000 Rs / SUV 1500 Rs
Kasol – Malana Taxi – 1000 Rs / SUV 1500 Rs
(No share cabs available) Try to gather someone from there and go together.

Stay in Kasol – 1000 Rs (www.booking. com)
Stay in Malana – 500 Rs in seasons, 800 Rs in off seasons (4 Can stay in a tent)
Tent phone number attached. or you can book through www.booking.c
Malana tent food cost 200 and for veg 250-300 for non veg meals. Tea 30 Rs

Food cost – Maggie 50
Aloo porotta – 50/ 60

In Malana they sell everything MRP + 5

Manali/Kullu – Delhi – 925 Rs Volvo (RedBus Offer) – Normal fare 1500

Food – Avoid Chowmin – Taste is very different you might not like it (Street shops – No good hotel available)

Mobile Networks in Malana – Airtel, Idea, Jio

Leave a Reply