പാറക്കൂട്ടങ്ങൾ കൊണ്ട് ഏറെ പ്രസിദ്ധിനേടിയ വിനോദസഞ്ചാരകേന്ദ്രമാണ് മരുതിമല. അറപ്പത്തായം, വസൂരപ്പാറ, കാറ്റാടിപ്പാറ, ഭഗവാന്‍പാറ, പുലിച്ചാണ്‍ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാറകളും ചെറിയ കുളങ്ങളും മലനിരപ്പിൽ കാണാൻ സാധിക്കും. ഏകദേശം 300 ഏക്കറിൽ നീണ്ടുകിടക്കുന്ന മരുതിമല കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കോടൂറിസത്തിന്റെ ഭാഗമായി സഞ്ചാരികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കാതെയുള്ള സന്ദർശനം ഒരുക്കാൻ സാധിച്ചിട്ടുണ്ട്.
പാറകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള മനോഹരമായ മനുഷ്യനിർമിത നടപാത ഏറെ കൗതുകം നിരക്കുന്നതാണ്. ഇവിടെ അധികമായി വളരുന്ന സസ്യമാണ്ദർഭപ്പുല്ലുകൾ. കുരങ്ങ് , മയിൽ മലയണ്ണാൻ അങ്ങനെ ധാരാളം ജീവികളുടെ ആവാസകേന്ദ്രമാണ്. മരുതിമലയുടെ ഉച്ചിയിൽ നിന്നും താഴേക്കു നോക്കുമ്പോഴുള്ള ഗ്രാമത്തിന്റെ കാഴ്ച അനുഭവിക്കാനുള്ളതാണ്. സഞ്ചാരികളുടെ സുരക്ഷക്കുവേണ്ടി പാറകളുടെ ഓരത്തായി വേലികൾ കൊണ്ട് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളുടെ വലിച്ചെറിയൽ അങ്ങനെ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൽ മരുതിമലയെ കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഏറെ സങ്കടകരമാണ്. 1100 ൽ കൂടുതൽ അടിയുള്ള മരുതിമലയിലേക്ക് ഏകദേശം അരമണിക്കൂർ ട്രെക്ക് ചെയ്ത കയറേണ്ടി വരും. മുകളിൽ എത്തി കഴിഞ്ഞാൽ കുളിർമയുള്ള കാറ്റുകളോടെ വരവേൽക്കുന്ന മരുതിമല നീണ്ടു നിവർന്നു കിടക്കുന്നത് കാണാം. പാറക്കെട്ടുകളും സഞ്ചാരികളെ കാത്തുകിടക്കുന്ന കാഴ്ച ഏറെ വിസ്മയിപ്പിക്കുന്നതാണ്.
ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷിശില്പമായ ജടായുപ്പാറയിലേക്കുള്ള യാത്രയും മരുതിമലയിലേക്കുള്ള യാത്രയിൽ തന്നെ കവർ ചെയ്യാൻ സാധിക്കും.എല്ലാ യാത്രകളിലും സഞ്ചാരികൾ സൂക്ഷിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ ശ്രദ്ധിക്കുക
