വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന കൊല്ലം ജില്ലയിലെ മറ്റൊരുവിനോദസഞ്ചാര കേന്ദ്രമാണ് കുംഭാവുരുട്ടി. ഉൾക്കാടുകളിൽ ട്രെക്കിങ്ങ് അനുഭവങ്ങൾ ആസ്വദിച്ചുള്ള ഒരു സഞ്ചാരകേന്ദ്രമാണ് കുംഭാവുരുട്ടി. തമിഴ്നാട്ടുകാരുടെ ആഘോഷമാണെങ്കിലും മലയാളക്കരയിൽ അധികം ശ്രദ്ധപിടിച്ചു പറ്റുന്നതിൽ കുംഭാവുരുട്ടി കുറച്ചു പിന്നിലാണ്. ചെങ്കോട്ട അച്ചൻകോവിൽ നിന്നും നാലു കിലോമിറ്റർ ട്രെക്ക് ചെയ്തവേണം കുംഭാവുരുട്ടിയിലേക്ക് എത്തിച്ചേരേണ്ടത്.
എന്നാലും സഞ്ചാരികളുടെ ഒഴുക്കുകൾ വളരെ കൂടുതലാണ്. സഞ്ചാരികളുടെ ഒഴുക്ക് തന്നെ കുംഭാവുരുട്ടിയുടെ സൗന്ദര്യത്തെ വിളിച്ചോതുന്നുണ്ട്. 250 അടിയിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ഏറെ കൗതുകം നിറക്കുന്ന കാഴ്ചകളാണ്. നനവാർന്ന ധൂളികളും ഇളം കാറ്റും ഇപ്പോഴും കുംഭാവുരുട്ടിയുടെ പ്രേത്യേകത തന്നെയാണ്. കാട്ടിലൂടെയുള്ള നാലുകിലോമീറ്റർ നടത്തം ലക്ഷ്യസ്ഥാനത്തു എത്തുമെങ്കിലും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും പ്രകൃതിയുടെ വിളയാട്ടവും ട്രെക്കിങ്ങിലൂടെ ലഭിക്കുന്നതാണ്.
പാറകളുടെ മടക്കുകളിലൂടെ തട്ട് തട്ടായുള്ള വെള്ളത്തിന്റെ വീഴ്ച കാണാൻ ഏറെ ആകർഷണീയമാണ് എന്നാലും നല്ല വഴുക്കലുള്ള പാറകളായതിനാൽ സഞ്ചാരികൾ കൂടുതൽ ശ്രദ്ധാലുവാകേണ്ടതുണ്ട്. മഴക്കാലമാകുമ്പോൾ കൂടുതൽ അപകടം പിടിച്ച മേഖലയാണ് അതിനാൽ അശ്രദ്ധ ഒഴിവാക്കിയാൽ വലിയ ദുരന്തങ്ങൾ ഒഴുവാക്കാൻ സാധിക്കും. വലിയ ചുഴികളും അഗാധ ഗർത്തങ്ങളും വെള്ളച്ചാട്ടത്തിന്റെ സ്വഭാവ രീതിയാണ്.
കോന്നിയുടെ ഭാഗമായതിനാൽ വന്യമൃഗങ്ങളെയും അപൂർവ്വമായി കാണാൻ സാധിക്കും. മനലാർ കുംഭാവുരുട്ടി വനസംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അത്പോലെ കുടുംബവുമായി ചിലവഴിക്കാൻ ഏറെ സൗകര്യമുള്ള വിനോദസഞ്ചാരം കൂടിയാണ് കുംഭാവുരുട്ടി. കുഞ്ഞു കുട്ടികൾക്ക് കളിക്കാനായി ചെറു ഏറുമാടങ്ങളും സംവിധാനിച്ചിട്ടുണ്ട്. കാടുകളെ തലോടിയുള്ള വെള്ളത്തിനു ഏറെ ഔഷധഗുണങ്ങളുണ്ടെന്നു പറയപ്പെടുന്നു.
രാവിലെ എട്ടു മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ് പ്രവേശന സമയം അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും വാഹനങ്ങൾക്ക് അതിന്റെ തോതുകൾ അനുസരിച്ചും പ്രവേശന ഫീസ് ഉണ്ടാകുന്നതാണ്. തെങ്കാശിയിൽ നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്ററാണ് ഇവിടുത്തേക്കുള്ള ദൂരം കണക്കാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് 120 കിലോമീറ്ററും കൊല്ലം ഭാഗത്തു നിന്ന് 76 കിലോമീറ്റർ എന്നിങ്ങനെ ദൂരം കാണക്കാക്കുന്നത്.
