വീരപ്പന്റെ സുന്ദരി സത്യമംഗലം

എല്ലാവരെയും കൗതുകമുണർത്തിയ അതിലേറെ പേടിപെടുത്തിയ ഒരു വ്യക്തിയാണ് വീരപ്പൻ. കാടിന്റെ നിയമങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കരങ്ങളിലായിരുന്നു.തന്റെ ആദ്യ കൊലപാതകം നടത്തിയത് വീരപ്പന്റെ 17 ആം വയസ്സിലാണ് ഒരു ഫോറെസ്റ് ഉദ്യോഗസ്ഥനെയായിരുന്നു. ആനക്കൊമ്പുകളും കാട്ടിലെ മരത്തടികളും കയറ്റുമതി നടത്തി വീരപ്പൻ വളർന്നു കൊണ്ടിരുന്നു. സർക്കാർ വീരപ്പനെ പിടിക്കാൻ കോടികൾ ചിലവാഴിച് അവസാനം കുറെ നാളുകൾക്ക് ശേഷം 2004 ലാണ് വീരപ്പനെ പിടിക്കുന്നത്. അതും ജീവച്ഛവമായി.

എന്നാൽ വീരപ്പന്റെ നാടായ തമിഴ്നാട്ടിലെ സത്യമംഗലം ഏറെ പ്രസിദ്ധവും അതിലേറെ മനോഹരവുമാണ്. സത്യമംഗലത്തേക്ക് പോകുന്ന വഴിയിൽ തന്നെയാണ് ബന്നാറി അമ്മൻ കോവിൽ ഏറെ പ്രസിദ്ധവുമാണ്. വീരപ്പന്റെ ഭാര്യ ഈ ക്ഷേത്രത്തിൽ വരികയും പാവപ്പെട്ടവർക്ക് പുടവകളും മറ്റും സംഭാവന നൽകുകയും ചെയ്യും. അത്പോലെ വീരപ്പന്റെ രണ്ടു പെൺമക്കളും ഈ കോവിലിലേക്ക് വരാറുള്ളത്. കോവിലിന്റെ നിര്മിതിയും കൊത്തുപണികളും കൂടൂതൽ ആകർഷിപ്പിക്കുന്നതാണ്.

ദിമ്പം ചുരം വഴിയുള്ള സത്യമംഗലത്തേക്കുള്ള വഴി സഞ്ചാരികളെ ഏറേ അനന്ദം കൊള്ളിക്കുന്നതാണ്. കർണാടകയിലും തമിഴ്നാട്ടിലുമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു വന്യജീവിസംരക്ഷണകേന്ദ്രമാണ് സത്യമംഗലം. പലപ്പോഴും പോലീസിന്റെയും മറ്റും കണ്ണ് വെട്ടിച്ചു വീരപ്പന്റെ ഒളിത്താവളവും ഈ കാട്ടിലായിരുന്നു. മാത്രവുമല്ല കാടിനുള്ളിൽ 400റിലേറെ ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്. കാടുകൾ കൂടുതൽ അധിവസിക്കുന്ന കേന്ദ്രമായതിനാൽ കേന്ദ്ര വനം വകുപ്പ് മന്ത്രാലയം കടുവ സങ്കേതമാക്കി ഉയർത്തിയത്

ഇന്നും സത്യമംഗലം എന്ന് കേൾക്കുമ്പോൾ പേടിക്കുന്നവരുണ്ട്. സത്യമംഗലത് പോയി വീരപ്പനെ അന്വേഷിക്കാൻ തുടങ്ങിയാൽ തന്നെ നിങ്ങളെ പിന്തുടരുന്നവർ ഉണ്ടെന്നാണ് നാട്ടുകേള്വി. എത്രെയോ കാലങ്ങളായി സർക്കാർ വീരപ്പനെ കുടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അതിനൊന്നും കുറെ നാളുകളായി സാധിച്ചില്ല. വീരപ്പന്റെ മരണത്തിൽ ഇന്നും ദുരൂഹത തളം കെട്ടി നിൽക്കുന്നുണ്ട്. ഇപ്പോഴും വീരപ്പന്റെ സംഘങ്ങൾ ഒളിവിലാണ് എന്നാണ് കേട്ടുകേൾവി.

Leave a Reply