ചെട്ടിയാക്കന്മാരുടെ യൂറോപ്പിയൻ നിർമിതി ചെട്ടിനാട്

തമിഴ്നാട് ചെട്ടിനാടിന്റെ അത്ഭുതങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തവയാണ്. പോകുന്ന വഴിയുടെ ചുറ്റുവട്ടം തരിശു ഭൂമികളും കൃഷി ചെയ്യാൻ അനിയോജ്യമല്ലാത്തതുമാണ്. ദൂരെകാഴ്ചയിൽ കാണുന്ന മൊട്ടക്കുന്നുകളും യാത്രക്ക് മാറ്റ് കൂട്ടുമെങ്കിലും ഈ തരിശുഭൂമികയിൽ നിന്നാണ് ചെട്ടിനാടിന്റെ സംസ്‍കാരം വികസിച്ചു വന്നത് അത്ഭുതം തന്നെയാണ്. നാഗത്താർ എന്നുപറയുന്ന ചെട്ടിയാക്കന്മാരുടെ നാടാണ് ചെട്ടിനാട്.സമ്പന്നരായിരുന്ന ചെട്ടിയാക്കന്മാരുടെ 72 ഗ്രാമങ്ങൾ ചേർന്ന പ്രദേശമാണ് ചെട്ടിനാട്.

സാധാരണയായി കാണുന്ന തമിഴ്നാടിന്റെ ഗ്രാമമല്ല ചെട്ടിനാട് പകരം യൂറോപിയൻ ശൈലികളിൽ നിർമിതമായ ഗേഹങ്ങളും സംസ്കാര വൈവിധ്യങ്ങളും കാണാം. പല ഗ്രാമപ്രദേശങ്ങളിലും ധാരാളം ഗോത്രങ്ങളും ഗോത്രങ്ങളുടെ ജോലികളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട് . കാരക്കുടിയാണ് ചെട്ടിനാട് സംസ്കാരത്തിന്റെ ഹൃദയ ഭാഗം. എട്ടാം നൂറ്റാണ്ടിൽ തന്നെ കടൽ കടന്നു വാണിജ്യത്തിൽ ഏർപ്പെടാൻ കേമന്മാരായിരുന്നു ചെട്ടിയാന്മാർ. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ചെട്ടിയാന്മാർ.

1953 ൽ ഇന്ത്യൻ പ്രസിഡന്റ് ഡോ: രാജേന്ദ്രപ്രസാദ് ശിലാസ്ഥാപനം നടത്തിയ അളകപ്പച്ചട്ടിയാർ എഞ്ചിനീയർ കോളേജും കരകുടിയിലാണ്. അങ്ങനെ പ്രമുഖമായ സ്ഥാപങ്ങൾ കാണാൻ സാധിക്കും. ഒരുകാലത്തു പ്രധാപത്താൽ സമ്പന്നമായിരുന്നു ചെട്ടിനാട്. 72 ഗ്രാമങ്ങളിൽ ഏറ്റവും പ്രമുഖമാണ് ക്ടാണാനുകാതൻ. ധാരാളം വിദേശികൾ ഈ ഗ്രാമം കാണാൻ എത്തുന്നുണ്ട്. ചെട്ടിയാക്കന്മാരുടെ വീടുകൾ ഇപ്പോൾ പലതും റിസോർട്ടുകളായി മാറിയിരിക്കുന്നു.

ഉപ്പ് രത്നം സ്വർണ്ണം എന്നിങ്ങനെയുള്ള വ്യാപാരത്തിലൂടെയാണ് ചെട്ടിയാന്മാർ കൂടുതൽ സമ്പന്നമായത്. ബാങ്കിങ് പോലുള്ളതിൽ വലിയൊരു സാനിധ്യം തന്നെയായിരുന്നു ചെട്ടിയാന്മാർ. ബർമ മലേഷ്യ വിയറ്റ്നാം അങ്ങനെ നീണ്ടുകിടക്കുന്നു കച്ചവട ബന്ധങ്ങൾ.അവിടുത്തെ വീടിന്റെ നിർമതികളിൽ അധികവും വിദേശ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ബർമയിലെ നിന്ന് ധാരാളം തേക്കിൻ തടികൾ. ജല ദൗർലഭ്യമുള്ള പ്രദേശമാണ് ചെട്ടിനാട്. അതിനാൽ ധാരാളം ജലസംഭരണികൾ കാണാൻ സാധിക്കും.

സൂരകുടി എന്ന ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ചെട്ടിയാക്കന്മാരുടെ ക്ഷേത്രമായതിനാലും കൂടിയാണ് ഏറെ പ്രസിദ്ധിനേടിയത്. വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന ഇടം തന്നെയാണ് ചെട്ടിനാട് ഗ്രാമം. സഞ്ചാരികൾക്ക് പഴമയുടെ പല പാഠങ്ങളും പഠിക്കാനുള്ള ഇടം തന്നെയാണ് മാത്രവുമല്ല കച്ചവടത്തിൽ വിദഗ്ദ്ധൻമാരായതിനാൽ ഒരുപാടു കച്ചവട വിദ്യകളും കാണാൻ സാധിക്കും.