ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം : ജടായുപ്പാറ

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സ്ഥിതി ചെയുന്നത് കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന പ്രദേശത്താണ്. മനോഹരമായ മനുഷ്യനിർമിത ശില്പം പാറയുടെ മുകളിൽ പണിതു വെക്കുകയാണ് ചെയ്തത്. തിരുവന്തപുരം ഹൈവേയിലൂടെ പോകുമ്പോൾ തന്നെ തല ഉയർത്തി നിൽക്കുന്ന ജടായു എന്ന പക്ഷിയുടെ ശിൽപം കാണാൻ സാധിക്കും. സഞ്ചാരികൾ പ്രേത്യേകം ശ്രദ്ധിക്കേണ്ടത് ടിക്കറ്റ് എടുക്കേണ്ടത് ഓൺലൈൻ മുഖേനയാണ്. ഒരാൾക്ക് 500 രൂപ എന്ന നിരക്കിലാണ് പ്രവേശനതുക .

ഒരുപക്ഷേ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ചടയമംഗലം എന്ന നഗരത്തിൽ തന്നെ ബുക്ക് ചെയ്യുന്ന സ്വകാര്യമുണ്ട്. ശില്പത്തിന്റെ അടുത്തേക് രണ്ടു വഴികളുണ്ട്. ക്യേബിൽ കാർ മുഖേനെയും പോകാം അല്ലെങ്കിൽ ട്രെക്ക് ചെയ്ത മുകളിലേക്ക് പോകാനും സാധിക്കും. ചെറുകാടുകളെ വകഞ്ഞുമാറ്റിവേണം ട്രെക്കിങ്ങ് നടത്തേണ്ടത്. ടിക്കറ്റ് ചെക്ക് ചെയ്തതിനു ശേഷം കൈയ്യിൽ ജിപിഎസ് ഘടിപ്പിച്ച ബാൻഡ് കയ്യിൽ കെട്ടി തരുന്നതാണ്. പക്ഷി ശിൽപ്പം പൂർണ്ണമായും കോൺക്രീറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

രാജീവ് അഞ്ചൽ എന്നിവരുടെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്. ഏകദേശം നൂറ് കോടിരൂപ ചിലവിൽ നിർമിച്ചതാണ് ഈ പക്ഷി ശില്പവും അനുബന്ധ നിർമാണങ്ങളും. ഇതിന്റെ ഐതിഹ്യം വളരെ പ്രസിദ്ധവുമാണ് . രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുമ്പോൾ രക്ഷിക്കാൻ വരുന്നത് ജടായു എന്ന പക്ഷിയാണ്‌. തുടർന്നുള്ള യുദ്ധത്തിൽ ചിറകറ്റു ജടായുപക്ഷി വന്നു പതിക്കുന്ന ഇടമാണ് ജടായുപാറ. മാത്രവുമല്ല പക്ഷി ശിൽപ്പം വളരെ അത്ഭുതപെടുത്തുന്നതുമാണ്.

ജടായുപക്ഷിയുടെ ഉള്ളിൽ 6D തീയറ്റർ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് മാത്രവുമല്ല ഒരുപാട് കളികളും ജടായു ശില്പത്തിന്റെ ഉള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹെലിപാഡ് സംവിധാനങ്ങളും സജ്ജമാണ്. പ്രദേശികർ മാത്രമല്ല ധാരാളം വിദേശികളും ഇവിടേക്ക് വരുന്നത് കാണാൻ സാധിക്കും. വൈകുന്നേരങ്ങളിലുള്ള യാത്രക്കാരുടെ ഒഴുക്ക് ജടായിപാറയുടെ മഹിമ വിളിച്ചോതുന്നുണ്ട്. ധാരാളം സാഹസികപരമായ പ്രവർത്തങ്ങളും സജ്ജമാണ്.

പ്രേത്യേകം ഫീസ് നൽകി ജടായു ടൂറിസം വകുപ്പ് നടത്തുന്ന സാഹസികപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. സഞ്ചാരികൾ നിർബന്ധമായും വരേണ്ട ഒരു വിനോദസഞ്ചാരകേന്ദ്രം തന്നെയാണ് ജടായുപ്പാറ