ലോകത്തെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് എവിടെയാണെന്ന് പറയാമോ. നമ്മുടെ സ്വന്തം കേരളത്തിലെ കോട്ടയം ജില്ലയിലാണ്. മാങ്കോ മെഡോസ് എന്ന് നാമധേയത്തിൽ ഏറെ പ്രസിദ്ധി നേടിയ പാർക്കാണ് കോട്ടയത്തെ കടുത്തുരുത്തിയിലുള്ളത്. മനോഹരമായ ആക്ഷ ദൃശ്യം വിരുന്നൊരുക്കുന്ന കേരളത്തിന്റെ തനിമയെ വരച്ചുകാട്ടുന്ന ഇടമാണ് മാങ്കോ മെഡോസ് തീം പാർക്ക്. തീം പാർക്കിൽ വരുന്നവർക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളവർ ആശങ്കപ്പെടേണ്ട. സൈക്കിൾ റിക്ഷകൾ ലഭ്യമാണ്.
താമസിക്കാൻ വരുന്നവർക്ക് കായലിന്റെ മുകളിൽ ഒഴുക്കുന്നത് പോലെ തോന്നിക്കുന്ന രൂപതിലാണ് വീടുകളിൽ താമസിക്കാം. ഏകദേശം എല്ലാ കോട്ടേജിൽ നിന്ന് നോക്കുമ്പോഴും വിശാലമായി പറന്നു കിടക്കുന്ന കായലുകൾ കാണാൻ സാധിക്കും. കഴിഞ്ഞില്ല അധിക സഞ്ചാരികളുടെ സ്വപ്നമാണ് കേബിൾ കാറിൽ സഞ്ചരിക്കുക എന്നത്. കോട്ടയത്തിന്റെ ഹൃദയമായ മാങ്കോ മെഡോസ് പാർക്കിൽ സഞ്ചാരികൾക്ക് വേണ്ടി കേബിൾ കാറും സജ്ജീകരിച്ചിട്ടുണ്ട്.
ബെഡ്റൂമിലെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ കായലിൽ കിടക്കുന്ന മത്സ്യങ്ങൾക്ക് ബെഡ്റൂമിൽ നിന്ന് തന്നെ ഭക്ഷണങ്ങൾ നല്കാൻ സാധിക്കും. മീനുകൾ വന്നു തല്ല് കൂടി കഴിക്കുന്നത് ഏറെ കൗതുകം നിറക്കുന്ന കാഴ്ചയാണ്. 63 വിവിധയിനം മീനുകൾ ഈ കായലിലുണ്ട്. അത്പോലെ ഏറെ പുണ്യപ്രവർത്തി എന്ന് കരുതുന്ന മീനൂട്ട് എന്നിവയും ഈ തീം പാർക്കിന്റെ മറ്റൊരു പ്രേത്യേകതയാണ്. ഏകദേശം 30 ഏക്കർ വിസ്തൃതിയിലാണ് തീം പാർക്ക് നിർമിച്ചിരിക്കുന്നത്.
പ്രകൃതിയുമായി ഏറെ ഇണങ്ങിയാണ് കോട്ടയത്തെ മാങ്കോ മെഡോസ് അഗ്രിക്കൾച്ചറൽ തീം പാർക്ക് നിർമിച്ചിരിക്കുന്നത്. പാർക്കിന്റെ ഉള്ളിലൂടെ റോഡുകൾക്ക് പ്രസിദ്ധരായ ആളുകളുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. അത്പോലെ ഏറെ ആനന്ദം നൽകുന്ന മറ്റൊന്നാണ് ബോട്ടിംഗ്. പെഡൽ ബോട്ടിങ്ങാണ് മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. പാടത്തിന്റെ അടുത്തായി മീൻപിടിക്കാനുള്ള വസരവും ഒരുക്കുന്നുണ്ട്. ഈ നിർമിതിയുടെ ഉടമസ്ഥൻ കുര്യൻ എന്നിവരാണ്.
