യേശു ജനിച്ച സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

ഫലസ്തീൻ നഗരത്തിൽ നിന്ന് ഇസ്രേയേൽ നഗരത്തിലെ വേർതിരിക്കുന്ന കൂറ്റൻ മതിലുകളുടെ നിർമാണങ്ങൾ കണ്ടുകൊണ്ട് അത്പോലെ ചെക്ക്പോയിന്റുകൾ പിന്നിട്ടാണ് ബത്‌ലഹേമിലേക്ക് പോകുന്നത്. ബത്‌ലഹേം നവകാലത്ത് ആധുനിക നഗരമാണെങ്കിലും വളരെ നൂറ്റാണ്ടുകൾ മുമ്പ് തന്നെ ജനവാസമുള്ള പ്രദേശമാണ്. ബത്ലെഹെമിലെ ഏറ്റവുമധികം സഞ്ചാരികൾ കാണാൻ ഇഷ്ടപെടുന്ന ചർച്ചാണ് ചർച് ഓഫ് നേറ്റിവിറ്റി. വണ്ടി പാർക്ക് ചെയ്തതിനു ശേഷം ഒന്നര കിലോമിറ്റർ നടക്കേണ്ടതുണ്ട്.

നഗരശബ്‌ദം ആസ്വദിച്ചു കൊണ്ടാണ് ചർച് ഓഫ് നേറ്റിവിറ്റി കാണാൻ സാധിക്കുകയുള്ളു. ജെറുസലേമിലെയും ഇസ്രയേലിലെയും ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ പൊതുവായ ഒരു പ്രേത്യേകത പലതും യേശു ക്രിസ്തുവിന്റെ ജീവിതവും അത്പോലെ യേശുവിന്റെ ശിഷ്യന്മാരുടെ മാതാവിന്റെയും ബന്ധപ്പെട്ടതാണ്. യേശു ജനിച്ച സ്ഥലത്തിലെ പള്ളി നിർമിച്ചത് ഓർത്തഡോൿസ് വിഭാഗംവും അത്പോലെ കത്തോലിക്കാ വിഭാഗവും സംയുക്തമായ ഓണർഷിപ്പിലാണ്.

ക്രിസ്ത്യൻ പള്ളി മനോഹരമായ കോട്ട രുപത്തിലാണ് നിർമിച്ചിരിക്കുന്നത്. ക്രിസ്തുവിനു ശേഷം മൂന്ന്
നൂറ്റാണ്ടുകൾക്ക് ശേഷം കോൺസ്ട്രേന്റൈൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ മാതാവായ ഹെലൻ രാഞ്ജിയാണ് ദേവാലയം ആദ്യമായി പണികഴിപ്പിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് ദേവാലയലയം പൊളിക്കപെടുകയും അത്പോലെ പല അധിനിവേശങ്ങളും നടന്ന സ്ഥലമാണ് ജെറുസലേം ഭൂപ്രദേശം.

പല ഭരണാധികാരികൾ അധികാരത്തിലേറി അത്പോലെ പല ഏറ്റുമുട്ടലുകൾക്ക് അരങ്ങുതീർത്ത ഇടമാണ് ജെറുസലേം.പല മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളായി. എങ്കിലും ഇസ്ലാമിന്റെ വരവോടു കൂടെ ഒരുപാട് കാലം ഇസ്‌ലാമിക ഭരണത്തിന്റെ കീഴിലായി. അത്പോലെ തുർക്കികളുടെ ഭരണത്തിലും ദേവാലയം തകർക്കപ്പെട്ടിട്ടുണ്ട്. വീണ്ടും പുനർനിർമിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് കാണുന്ന പൽ ദേവാലയങ്ങളും ഭാഗികമായി തകർക്കപ്പെടുകയും പിന്നീട പുനർനിർമിക്കുകയും ചെയ്തതാണ്.

യേശുവിന്റെ പള്ളിയുടെ കാഴ്ചകളും അവിടുത്തെ വിശേഷങ്ങളും കൂടുതൽ അടുത്തറിയാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply