മാലാഖയെപ്പോലെ സുന്ദരമായ ഈ സ്ഥലത്തിന് ഇങ്ങനെ പേര് വന്നത് പണ്ടു കാലങ്ങളിലെ പീടിക ( small shop) എന്ന സങ്കല്പത്തിൽ നിന്നാണ് പീടികപ്പാറ വെള്ളച്ചാട്ടം എന്ന പേര് ലഭിച്ചത്. തല ഉയർത്തി നിൽക്കുന്ന ഹരിത വർണമണിഞ്ഞ കക്കാടംപൊയിൽ മലകളിൽ നിന്നും ചെറു ഉറവകളായി അവ ഒത്തു ചേർന്ന് കാട്ടിലൂടെ ഒഴുകി വരികയും അധികം ആരും കാണാതെ പോയ അറിയാതെ പോയ വെള്ളച്ചാട്ടവും പീടികപ്പാറ വെള്ളച്ചാട്ടമാണ്.
കോഴിക്കോട് നിന്നും മുക്കം കൂടരഞ്ഞി കൂമ്പാറ വഴി 3 കിലോമീറ്റർസ് സഞ്ചരിച്ചാൽ കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിനേക്കാൾ കാനന ഭംഗിയും മനോഹരവുമായ പീടികപ്പാറ വെള്ളച്ചാട്ടം അകലെ നിന്നെ സഞ്ചാരികൾക്ക് കാണാൻ കഴിയും . അരീക്കോട് മഞ്ചേരി മലപ്പുറം ഭാഗത്തു നിന്ന് വരുന്നവർ പീടികപ്പാറ അങ്ങാടിയിൽ നിന്നും 500 മീറ്റർ കൂമ്പാറ റോഡിലേക്ക് ഇറങ്ങിയാൽ കാണാം ഈ മനോഹരമായ വെള്ളചാട്ടം. നിങ്ങളെ നിങ്ങൾ തന്നെ സൂക്ഷിക്കണം എന്ന് മാത്രം .
തനി ഗ്രാമ ഭൂമിയിൽ നിന്നു വനത്തോട് ചേർന്ന് നിൽക്കുന്ന കളങ്കമേൽക്കാത്ത കൗതുകമുണർത്തുന്ന പ്രദേശം. തുള്ളി കുതിച്ചു പതഞ്ഞു മറിഞ്ഞു പാറയിടുക്കുകളിലൂടെ ഒഴുകി വരുന്നത് കാണാൻ വല്ലാത്ത ഭംഗി ആണ് . കോട മഞ്ഞു നിറഞ്ഞു കിടക്കുന്ന ഹെയർ പിൻ വളവുകൾ വണ്ടിയാത്ര ചെയ്യുന്നവർക്ക് മടുപ്പില്ലാതെ ആസ്വദിച്ചാണ് പീടികപ്പാറയിൽ എത്തിച്ചേരുന്നത്. വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാൻ അല്പം ബുദ്ധിമുട്ടാണ്. സ്വകര്യ വസ്തുകളിലൂടെ മറികടന്നാണ് വെള്ളച്ചാട്ടത്തിൽ എത്തിച്ചേരുന്നത്.
എന്നാൽ റോഡരികിൽ നിന്നുള്ള പീടികപ്പാറ വെള്ളച്ചാട്ടത്തിന്റെ ദൃശ്യവിരുന്നു പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. കക്കാടം പൊയിലിൽ നിന്നും നിർത്തമാടി വരുന്ന കൂമ്പാറ പുഴയാണ് സഞ്ചരികളെ മനം കവരുന്ന നൽകുന്ന കാരണക്കാരൻ. മഴക്കാലത്തു ഉറഞ്ഞുതുള്ളുന്ന വെള്ളച്ചാട്ടം വേനൽകാലത്ത് വറ്റുന്നതിനാൽ സഞ്ചാരികളുടെ ഇടയിൽ അധികം കേട്ടുകേൾവി കുറവാണു പീടികപ്പാറ വെള്ളച്ചാട്ടത്തിനെ കുറിച്ച്. ഈ വെള്ളച്ചാട്ടത്തിനെ അറിഞ്ഞവർ മഴക്കാലത്ത് മുടങ്ങാതെ വരുന്നവരുമുണ്ട്.
