അട്ടപ്പാടിയിലെ കാവുണ്ടിക്കൽ പ്രദേശത്തിന്റെ വിശേഷങ്ങൾ ഏവരെയും കൊതിപ്പിക്കുന്നതാണ്. പൃഥ്വിരാജും ബിജു എസ് നായരും തകർത്ത് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സിനിമയുടെ അതിമനോഹരമായ ലൊക്കേഷനാണ് കാവുണ്ടിക്കൽ. ജെ സി ബി കൊണ്ട് കട പൊളിക്കുന്നതും അത്പോലെ മനോഹരമായ സ്റ്റണ്ട് സീനും എടുത്ത സ്ഥലമാണ് കാവുണ്ടിക്കൽ. കാവുണ്ടിക്കലിന്റെ വഴിയരികിൽ നിന്ന് തന്നെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നുണ്ട്.
അത്പോലെ കൃഷികളും വൈദ്യുതി ഉല്പാതിപ്പിക്കുന്ന കാറ്റാടി യന്ത്രങ്ങളും ഇവിടെ കാണാൻ സാധിക്കും. നിലക്കടലയാണ് അട്ടപ്പാടിയിൽ അധികവും കൃഷി ചെയ്തതായി കാണുന്നത്. നട്ടുച്ചക്കുള്ള വെയിൽ കൊണ്ട് യാത്ര ചെയ്താലും ഇളം തണുപ് അനുഭവിക്കുക എന്നത് അട്ടപ്പാടിയുടെ പ്രേത്യേകതയാണ്. പാലക്കാട് നിന്നും ഏകദേശം അൻപത്തിയേഴു കിലോമിറ്റർ സഞ്ചരിച്ചാൽ അട്ടപ്പാടിയിൽ എത്തിച്ചേരാൻ സാധിക്കും. എന്നാൽ കിഴക്കൻ അട്ടപ്പാടിയും പടിഞ്ഞാറൻ അട്ടപ്പാടിയും രണ്ടു കാലാവസ്ഥ എന്നതാണ് കൗതുകം.
ഒരു ഭാഗം സൈലന്റ് വാലിയുടെ ഭാഗമായതിനാൽ തണുപ്പിന്റെയും മഴയുടെയും കലാവസ്ഥയാണെങ്കിൽ മറുഭാഗത്ത് തമിഴ്നാടിന്റെ കാലാവസ്ഥയാണ്. ഇവിടെ അടുത്തായി കാഴ്ചകൾ ആസ്വദിക്കാനും അധികം ആർക്കും അറിവില്ലാത്ത സ്ഥലമാണ് ചിറ്റൂർ ഭാഗത്തെ മാറനാട്ടി വെള്ളച്ചാട്ടം. പണ്ട് കാലത്തു ഡാമിന്റെ പ്രൊജക്റ്റ് വരികയും തുടർന്ന് തമിഴ്നാടുമായി തർക്കത്തിലാവുകയും അവസാനം ഡാമിന്റെ ഉദ്യമം നിർത്തുകയായിരുന്നു.
മാറനാട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ തന്നെ ശിരുവാണി പുഴയുടെ മുകളിലൂടെ മനോഹരമായ തൂക്കുപാലവും സാഹസികമായി പാലത്തിന്റെ മറുഭാഗത്തായി കടക്കാനും സാധിക്കും.
മുളയും അത്പോലെ കെട്ടുകമ്പികളും ഉപയോഗിച്ച് കൊണ്ടുള്ള പാലമാണ്. എന്നാൽ ചെറിയ കുട്ടികളെ കൊണ്ട് നടക്കാൻ സാധിക്കാത്ത പാലമാണ്. പോകുന്ന വഴിയിൽ തന്നെ സ്ഥലങ്ങളുടെ കാഴ്ചകൾ തന്നെയുണ്ട്
അയ്യപ്പനും കോശിയും എന്ന സിനിമയുടെ അതിമനോഹരമായ ലൊക്കേഷന്റെ ദൃശ്യവിരുന്ന് ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
