അധികം സഞ്ചാരികളും അറിയപ്പെടാത്ത മനോഹരമായ വെള്ളച്ചാട്ടമാണ് തൂമാനം വെള്ളച്ചാട്ടം. തൃശ്ശൂർ വടക്കാഞ്ചേരി അടുത്തുള്ള കൗതുകമുണർത്തുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് തൂമാനം. അകമല ഫോറസ്റ്റ് ഡിവിഷനോട് ചേർന്നാണ് തൂമാനം വെള്ളചാട്ടം സ്ഥിതി ചെയ്യുന്നത്. പക്ഷെ ഇത് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായി കണക്കാക്കുന്നില്ല. മഴക്കാല സമയങ്ങളിൽ മാത്രാണ് വെള്ളം ഉണ്ടായവുകയുള്ളു. അതിന്റെ ഭംഗിയിൽ ആസ്വദിക്കാൻ മഴ ഉള്ള സമയത്തു സന്ദർശിക്കുക.
ഫാമിലിയുമായി ഒരു ദിവസം കൊണ്ട് സേഫ് ആയിട്ട് പോയിവരാൻ പറ്റിയ സ്ഥലം ആണ്. വലിയ ടൂറിസ്റ്റ് കേന്ദ്രം അല്ലാത്തത് കൊണ്ട് തന്നെ ടിക്കറ്റോ പെർമിഷനോ ഒന്നും ആവിശ്യമില്ല. തൃശൂരിൽ നിന്ന് വരുമ്പോൾ വടക്കാഞ്ചേരി ഒട്ടുപാറ കഴിഞ്ഞു ഗവഃ ഹോസ്പിറ്റലിനു ശേഷം വലത് വശത്ത് കൂടെ ഉള്ള വഴി. കുറച്ച് മുൻപോട്ടു പോയി റെയിൽവേ ഗേറ്റ് കഴിഞ്ഞു ഇടത് വശത്തേക്ക് ഉള്ള വഴി. വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ള ബോർഡുകൾ ഇല്ലാത്തത് കൊണ്ട് വഴി ചോദിച്ചു പോവുക.
തൂമാനം വെള്ളച്ചാട്ടം മഴയുടെ പ്രൗഢിയിൽ നിർത്തമാടുന്ന കാഴ്ച ഏറെ ആസ്വാദ്യകരമാണ്. അകമല ചേപ്പലക്കോട് മഴക്കാടുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളമാണ് തൂമാനം വെള്ളച്ചാട്ടം മനോഹരമായ ദൃശ്യ വിരുന്നൊരുക്കുന്നത്. അത്പോലെ വൈവിദ്ധ്യമാർന്ന പക്ഷികളും മൃഗങ്ങളും ശബ്ദമുകുരിതമാക്കുന്ന ഇടം കൂടിയാണ് തൂമാനം. കാർ പോലുള്ള വാഹനങ്ങൾ വരെ വെള്ളച്ചാട്ടത്തിന്റെ അരികിൽ വരെ എത്തിച്ചേരുന്നതാണ്. മാത്രവുമല്ല മനോഹരമായ പാർക്കിംങ് സൗകര്യവുമുണ്ട്.
മഴ അധികം ശക്തിയില്ലാത്ത സമയങ്ങളിൽ തെളിഞ്ഞ വെള്ളത്തിൽ നീരാടാൻ സാധിക്കും. ലോക്‌ഡോൺ കാലങ്ങളിലാണ് ഇത്തരത്തിലുള്ള മനോഹരമായ വെള്ളച്ചാട്ടം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടതും സഞ്ചാരികൾ വരാൻ തുടങ്ങിയതും. വെള്ളച്ചാട്ടത്തിൽ പോകാൻ പ്രേത്യേകമായ ഫീസ് മുതലായവയൊന്നും ഈടാക്കുന്നില്ല. പൂരം കൊടിയേറുന്ന തൃശൂരിന്റെ മണ്ണിൽ കൗതുകമുണർത്തുന്ന വെള്ളച്ചാട്ടങ്ങൾ കാണാൻ മറക്കരുത്
