പിരമിഡിന്റെ അത്ഭുതങ്ങളും അകകാഴ്ചകളും

പ്രാചീന ലോകാത്ഭുതങ്ങളിൽപെട്ട ഏകദേശം 4500 വർഷം മുൻപ് പണികഴിപ്പിച്ച നിർമിതിയാണ് പിരമിഡുകൾ. ചേർന്നു നിൽക്കുന്ന മൂന്നു പിരമിഡുകളിൽ നടുക്ക് സ്ഥിതി ചെയ്യുന്ന പിരമിഡാണ് ദി ഗ്രേറ്റ് പിരമിഡ് എന്നറിയപ്പെടുന്ന ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപെടുന്നത്. ബിസി 2560 ൽ നിർമാണം പൂർത്തിയായ കുഫു എന്ന ഫറോവയുടേതാണ് പിരമിഡ്. കഫ്റേ,മിംകോറ എന്ന ഫറോവമാരുടെ പിരമിഡുകളാണ് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നത്.

100 അടി ഉണ്ടായിരുന്ന പിരമിഡുകളിൽ നിന്ന് മൂന്നിൽ രണ്ടു ഭാഗം മുൻപേ നശിച്ചു പോയിട്ടുണ്ട്. ചരിത്രാവശിഷ്ടങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും അവ സൂക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും വളരെ ശ്രദ്ധ നൽകുന്നില്ല. ഇടുങ്ങിയ വഴികളിലൂടെ വേണം കല്ലറകളിലേക് പ്രവേശിക്കാൻ. ശവമടക്ക് കഴിഞ്ഞു പിരമിഡ് അടച്ചാൽ ഉള്ളിലേക്ക് ആർക്കും പ്രവേശിക്കാൻ സാധിക്കാത്ത രൂപത്തിലാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

കുറെയധികം കുനിഞ്ഞു വേണം പിരമിഡിൽ ഉള്ളിലൂടെ നടക്കാൻ. ഭക്ഷണ പാത്രങ്ങൾ ഉൾപ്പടെ ധാരാളം സ്വർണ വസ്തുക്കളും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ വരെ കാണാൻ സാധിക്കും. പുരാതന കാലങ്ങളിൽ ഒരുപാട് വസ്തുക്കൾ മോഷ്ടാക്കൾ അപഹരിച്ചു കൊണ്ട് പോയിട്ടുണ്ട്. മമ്മി വരെ കടത്തിക്കൊണ്ട് പോയിട്ടുണ്ട്. എന്നാലും സാധാരണയായി മമ്മിയുടെ ആന്തരിക അവയങ്ങൾ എടുത്തു മറ്റാറുണ്ട് അവകൾ സൂക്ഷിച്ച നാലുപെട്ടികൾ ഇപ്പോഴുമുണ്ട്.

അത്പോലെ ബോട്ട് നിർത്തിയിടുന്ന സ്ഥലവുമുണ്ടായിരുന്നു പിരമിഡിൻറെ അടുക്കൽ. നിരവധി ഐതിഹ്യങ്ങൾ പിരമിഡ് സംബന്ധിയായി കേൾക്കാറുണ്ട്. 2500 കിലോ ഭാരമുള്ള കല്ല് മുതൽ 80000 കിലോ ഭാരമുള്ള കല്ല് കൊണ്ടാണ് പിരമിഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ഏകദേശം പത്തു വർഷം മുതൽ ഇരുപത് വർഷം നീണ്ടു നിന്ന അധ്വാനമാണ് ഇന്ന് കാണുന്ന ലോകാത്ഭുതങ്ങളിൽ പെട്ട പിരമിഡുകൾ. 481 അടി ഉയരമുള്ള പിരമിഡ് നിർമിക്കാൻ 23 ലക്ഷം കല്ലുകളാണ് വേണ്ടി വന്നത്.

പിരമിഡിന്റെ അക കാഴ്ചകളും ഡമ്മികളുടെ പുരാതന കാലങ്ങളിൽ ഉപയോഗിച്ച വസ്തുക്കൾ കാണുവാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു

Leave a Reply