വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഇടമാണ് വേമ്പനാട് കായലിന്റെ ഒരു ഭാഗമായ ആലപ്പുഴയിലുള്ള പുന്നമട കായൽ. മാത്രവുമല്ല മലയാള സിനിമയുടെ എക്കാലവുമുള്ള ഷൂട്ടിങ് കേന്ദ്രം കൂടിയാണ് പുന്നമട കായൽ. കേരളത്തിലെ വിവിധ ജില്ലകളിൽ വേമ്പനാട് കായൽ എത്തുകയും വ്യത്യസ്ത പേരുകളിലുമാണ് അറിയപ്പെടുന്നത്. വേമ്പനാട് കായൽ കുട്ടനാട് എത്തുമ്പോൾ അതിനെ പുന്നമട കായൽ എന്ന് വിളിക്കുന്നു.
പുന്നമട കായലിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ കാലങ്ങളായിൽ കായലിൽ നടക്കുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ നാമധേയത്തിൽ ഏർപെടുത്തിയ നെഹ്രുട്രോഫി വെള്ളംകളി പുന്നമട കായലിലാണ് അരങ്ങേറുന്നത്. എല്ലാവർഷവും ഓഗസ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് വെള്ളം കളി പുന്നമട കായലിൽ നടക്കുന്നത്. വിദേശികളുടെ ഒഴുക്കുകൾ കൂടുതലും ഓഗസ്റ് മാസമാണ്. വെള്ളം കളി കാണാനായി വരുന്ന വിദേശികളെയും കാണാൻ സാധിക്കും.
ഏകദേശം ഒരു ലക്ഷം ആളുകൾ വെള്ളം കളി കാണാൻ വരുന്നുണ്ട് എന്നാണ് കണക്ക്. വള്ളത്തിന്റെ ഏറ്റവുംവലിയ പ്രത്യേകത എന്നാൽ നൂറു അടി കൂടുതലുള്ള ചുണ്ടൻ വെള്ളമാണ് അത്പോലെ മുൻഭാഗം കൂർത്തിരിക്കുകയും ചെയ്യുന്നത് കാണാം. നെഹ്‌റുട്രോഫി വള്ളംകളിയുടെ തുടക്കം പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ആലപ്പുഴ സന്ദർശനത്തോട് അനുബന്ധിച്ചു ഒരുപാട് വള്ളം ജവാഹർലാൽ നെഹ്രുവിന്റെ അനുഗമിക്കുകയും ചെയ്തു.
1952 ലാണ് ആദ്യമായി പുന്നമട കായലിൽ നെഹ്രുവിനോടുള്ള ആദരസൂചകമായി വള്ളം കളി നടക്കുന്നത്. വള്ളം കളിയുടെ മാസങ്ങൾ മുമ്പു തന്നെ അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ കാണാൻ സാധിക്കുന്നതാണ്. വള്ളത്തിന്റെ ഒഴുക്ക് വളരെ വേഗത്തിലാകാൻ മീനെണ്ണ പോലുള്ളവ വള്ളത്തിൽ പുരട്ടാറുണ്ട്. പുന്നമട കായൽ സന്ദർശിക്കുന്നവർ വള്ളം കളിയുടെ ദിവസങ്ങളിൽ പോകാൻ ശ്രമിക്കുക. മനോഹരമായ കാഴ്ചകൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
