ആയിരത്തിലേറെ ഏക്കറുകൾ കാടുകളാക്കിയ മനുഷ്യൻ

ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള ദ്വീപാണ് മാജുലി. നദിയാൽ ചുറ്റപ്പെട്ട ലോകത്തിൽ തന്നെ ഏറ്റവും വലിയ ദ്വീപാണ് മാജുലി. ആസാമിലെ ജോർഹാട് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. മഴക്കാലമായാൽ ബ്രഹ്മപുത്ര നദി കവിഞ്ഞൊഴുകുന്നത് കാണാൻ സാധിക്കും. നിരവധി ചെറുദ്വീപുകളും മണ്ണ്ഒലിപ്പിൽ നശിച്ചു പോയിട്ടുണ്ട്. ബ്രഹ്മപുത്രയുടെ വളർച്ച മാജുലിയെ ചെറുതാക്കി കൊണ്ടിരിന്നു. എന്നാൽ ചരിത്രം സൃഷ്ടിച്ച മനുഷ്യനായ ജാദവ് മൊളൈ പയങിന്റെ ജീവിതം ഇവിടുന്നാണ് തുടങ്ങുന്നത്.

ശക്തമായ മഴക്കാലത്ത് ഒരുകൂട്ടം പാമ്പിൻ കൂട്ടങ്ങൾ മാജുലിയുടെ തീരത്തു വന്നടിയുകയും തുടർന്ന് മഴയെല്ലാം മാറി വെയിലിന്റെ കാഠിന്യം വർധിച്ചപ്പോൾ പാമ്പുകൾ ചത്തുപോവുകയും ചെയ്തു. എന്നാൽ പതിനാറുവയസ്സുകാരൻ മൊളൈ ഇത് കണ്ടു സങ്കടത്തിലാവുകയും തുടർന്ന് നാട്ടുപ്രമാണിയോടെ ഇതിനുള്ള പരിഹാരം തേടുകയും ചെയ്തു. മണൽതിട്ടയിൽ മരങ്ങൾ ഇല്ലാത്തതിനാലാണ് പാമ്പുകൾ ചത്തുപോകാനുള്ള പ്രധാന കാരണം എന്ന് മൊളൈ മനസ്സിലാക്കി.

നാട്ടുപ്രമാണിയോട് കാര്യം ബോധിപ്പിച്ചപ്പോഴും മരങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമാണ് പരിഹാരം എന്ന് പറഞ്ഞു. മാത്രവുമല്ല നട്ടുപിടിപ്പിക്കാനായി 25 മുള തൈകളും കുറെ വിത്തുകളും മൊളൈക്ക് നൽകി. അങ്ങനെ തരിശുഭൂമിയായി കിടന്ന മണ്ണിനു ചെറിയ നനവുകൾ വന്നു തുടങ്ങിയ സന്തോഷം മണ്ണും കാണിച്ചുതുടങ്ങി. ദിവസവും രണ്ടുനേരമാണ് മൊളൈ വെള്ളമൊഴിക്കുന്നത് കഴിഞ്ഞില്ല തന്റെ ഗ്രാമത്തിൽ നിന്ന് കടിയൻ ഉറുമ്പുകളെ മജൂലിയിലേക്ക് കൊണ്ട് വന്നു.

മണ്ണിന്റെ മേന്മ വർധിപ്പിക്കാനും തുടർന്ന് വൃക്ഷങ്ങളും സസ്യങ്ങളും തഴച്ചു വളരാനുമാണ് ഇത്തരം പൊടികൈകൾ മൊളൈ ചെയ്തത്. അങ്ങനെ കുറച്ചു കാലങ്ങൾ കൊണ്ട് ചെറിയ കാടുപോലെ ആകാൻ തുടങ്ങി. തുടർന്നു ജന്തുജാലങ്ങളും വന്യമൃഗങ്ങളുടേയും സഞ്ചാരപാതയായി. പിന്നെ പിന്നെ ജീവികളുടെ ആവാസകേന്ദ്രം തന്നെയായി. നാല്പത് വര്ഷം തുടർച്ചയായി മൊളൈ അധ്വാനിച്ചു കൊണ്ടിരിന്നു. ദിവസവും ഒരു മരമെങ്കിലും വെച്ചുപിടിപ്പിക്കാതെ മൊളൈയുടെ ഒരു ദിവസം മുന്നോട്ട് പോയിട്ടില്ല.

ജാദവ് മൊളൈ പയങ് വളർത്തിയെടുത്ത കാട് ഇന്ന് ലോകം തന്നെ അറിയപ്പെടുന്നത് മൊളൈ വനം എന്നാണ്. വർഷത്തിലൊരിക്കൽ നൂറിൽപരം ആനകൾതന്നെ മാജുലിയിലേക്ക് വരാറുണ്ട്. 2015 രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. ജാദവ് മൊളൈ പയങ് ലോകത്തിനു തന്നെ മാതൃകയാണ്.

Leave a Reply