ഒരു കുഞ്ഞു അറബികടൽയാത്ര

Norman P Mohan

norman.pm6@gmail.com

Marine Engineer in Merchant Navy. Working at K Line shipping Tokyo .11 years in sailing around the globe. Living at Thrissur, Ollur

2021 ലെ ആദ്യ കടൽയാത്ര അതും അറബിക്കടലിൽ . കേരള ഷിപ്പിങ്ങ് ആൻഡ് ഇൻ ലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള MS class 4 special trade passenger ship ആണ് NEFERTITI

Features:
The vessel have capacity to hold 200 passengers.
Owned and operated by Kerala Shipping and Inland Navigation Corporation Ltd.
Designed for hosting destination parties, receptions, corporate events, product launches, meetings, get-togethers, etc amidst the sea.
Egyptian theme-based 200 pax a/c banquet hall with projector, disco lights, and PA system.
The only cruise in Kerala with a sumptuous lounge bar.
Sumptuous a/c restaurant area.
Childrens play area and 3D theater.( shows ഉണ്ടായിരുന്നില്ല)
Open Sundeck to enjoy the breeze and scenic beauty.
Cruise Ship Information
Capacity : 200 passengers
Class : MS CLASS VI
Length : 48.5 m
Breadth : 14.5 m
No of Decks : 3
Draft : 2.4
Top speed: 9 knots


12 നോട്ടിക്കൽ മൈൽ ദൂരം വരെ യാത്ര ചെയ്യാനുള്ള അനുമതി ഈ കപ്പലിനുണ്ട്. ഞങ്ങൾ കൊച്ചിയിലെത്തുമ്പോൾ 3 മണി ആയിരുന്നു.കൊച്ചിൻ പോർട്ടിലെ വാർഫിൽ ആയിരുന്നു ഞങ്ങളെയും കാത്ത് നെഫർറ്റിറ്റി കിടന്നിരുന്നത്. ഈജിപ്തിലെ അതിസുന്ദരിയായ ഒരു രാജ്ഞിയാണ് നെഫർറ്റിറ്റി! പേരിനെ അന്വർത്ഥമാക്കും വിധം വളരെ മനോഹരമായി പണികഴിപ്പിച്ച കുഞ്ഞു യാത്രകപ്പലാണിത്. ഇതിനു മുമ്പ് ഇത്രയും നല്ല രീതിയിൽ പണികഴിപ്പിച്ച് ഇത്രയും കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കു കൂടെ പ്രയോജനപ്പെടുംവിധം സർവീസ് നടത്തിയ മറ്റു കപ്പലുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

നല്ല വെയിൽ ഉള്ളപ്പോഴാണ് ഞങ്ങൾ നെഫർറ്റിറ്റിയിൽ എത്തിയത്.ആദ്യകാഴ്ചയിൽ തന്നെ യാത്രക്കാരെ സംതൃപ്തരാക്കുന്ന ഒരു കപ്പലായിട്ടാണ് പുറത്തു നിന്നും കണ്ടപ്പോൾ മനസ്സിൽ വന്നത്. വാർഫിൽ കടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞങ്ങൾ 5 പേരും കപ്പലിനടുത്തേക്ക്! ഞങ്ങളിൽ ഏറ്റവും കൂടുതൽ ഹാപ്പിയായി നല്ല എനർജ റ്റിക് ആയി കപ്പലിലേക്ക് നടന്നടുത്തത് കുഞ്ഞു ക്രിസ് ആയിരുന്നു. 4 മണിക്ക് ആണ് ക്രൂയിസ് സ്റ്റാർട്ടിങ്ങ് പറഞ്ഞിരിക്കുന്നത്.

ഒരു 150 നടുത്ത് യാത്രക്കാർ ഞങ്ങൾ ചെല്ലുമ്പോൾ കപ്പലിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു.അവർ ഗ്രൂപ്പ് ആയി വന്നതു കാരണം അവർക്കു മുന്നേ ഞങ്ങളെ കപ്പലിലേക്ക് പ്രവേശിപ്പിച്ചു. നട്ടുച്ചവെയിലിന്റെ കാഠിന്യത്തി ൽ നിന്നും ഒരു രക്ഷ ! എൻട്രൻസിൽ തന്നെ നമ്മളെയും കാത്ത് വളരെ മനോഹരമായ ഈജിപ്ഷ്യൻ സുന്ദരി നെഫർറ്റിറ്റിയുടെ വലിയ ഒരു ശിൽപം റിസപ്ഷൻ ഏരിയയിൽ ഉണ്ട്.കൂടെ നിന്ന് കുറച്ച് ഫോട്ടോസ് എടുത്ത് നേരെ സിസ്ട്ര എന്ന് പേരിട്ട ബാങ്കറ്റ് ഹാളിലേക്ക്.

150 പേർക്ക് ഇരിക്കാവുന്ന പെർഫോർമൻസിന് സ്റ്റേജും സ്ക്രീനും ഒക്കെ ഉള്ള മെയിൻ ഡെക്കിലുള്ള ഹാൾ ആണിത്. നല്ല രീതിയിൽ ഫർണീഷ് ചെയ്ത കാർപ്പെറ്റ് വിരിച്ച് മനോഹരമാക്കിയ ഒരു ഏരിയ! കൊള്ളാം.
ഇതിനു തൊട്ടു മുകളിലുള്ള ഡെക്ക് ആണ് ഫറവോ എന്ന് പേരിട്ടിട്ടുള്ള ലോഞ്ച് .ഒപ്പം റെസ്റ്റോറൻറ് കൂടെ ഇവിടെ ഉണ്ട്. ഇതും വളരെ മനോഹരമായി ഫർണീഷ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.
ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്ന് വിശ്രമിച്ചതിനു ശേഷം നേരെ മുകളിലുള്ള സൺഡെകിലോട്ട് പോയി.

രണ്ട് ഡോൾഫിനുകൾ കടലിൽ പ്രത്യക്ഷപ്പെട്ടത് യാത്രക്കാരെ സന്തോഷിപ്പിച്ചു. കപ്പൽ ജീവനക്കാർ കപ്പൽ പുറപ്പെടുന്നതിനുള്ള ജോലികളുമായി നടന്നു കൊണ്ടിരിക്കുന്നു. കൂടെ എന്റെർടെയിൻമെന്റ് കലാകാരൻമാർ അവരുടെ ഒരുക്കങ്ങളിൽ മുഴുകി ഇരിക്കുന്നു ഹോട്ടൽ ജീവനക്കാർ ഭക്ഷണം അറേഞ്ച് ചെയ്യുന്ന തിരക്കിലാണ്.കപ്പൽ പുറപ്പെടാൻ തയാറായി തുടങ്ങി. വീൽ ഹൗസിൽ കപ്പിത്താനും സഹ നാവികരും പൈലറ്റിനെ കാത്തിരിക്കുന്നു. ഞങ്ങൾ സൺ ഡെക്ക് ഒക്കെ ഒന്ന് കണ്ടു തീർത്ത് നേരെ താഴത്തെ ലോഞ്ചിൽ വന്നിരുന്നു. ഇപ്പോഴും നല്ല വെയിൽ ഉണ്ട് പുറത്ത്.

കുറച്ച് കഴിഞ്ഞ് ക്യാപ്റ്റന്റെ നിർദ്ദേശം PA സിസ്റ്റത്തിലൂടെ വന്നു, എല്ലാവരും Safety video ക്കു വേണ്ടി മെയിൻ ഡെക്കിൽ എത്താൻ വേണ്ടി. അത് കഴിഞ്ഞ് കപ്പൽ തുറമുഖത്ത് നിന്നും പതുക്കെ പതുക്കെ കടൽ ലക്ഷമാക്കി നീങ്ങി തുടങ്ങി.ഞങ്ങളും കാറ്റു കൊള്ളാൻ കപ്പലിന്റെ രണ്ട് വശത്തുമായി നിലയുറപ്പിച്ച യാത്രക്കാരുടെ കൂടെ ചേർന്ന് ഫോര്ട്ട കൊച്ചിയുടെയും ഐലൻഡിന്റെയും സൗന്ദര്യം ഓളപ്പരപ്പിലൂടെ മുന്നോട്ട് നീങ്ങുന്ന കപ്പലിൽ നിന്നാസ്വദിച്ചു.

പല തരത്തിലുള്ള കപ്പലുകളുംബെർത്തുകളും ഒക്കെ കഴിഞ്ഞ് കപ്പൽ അറബികടലിൽ പ്രവേശിച്ചു.കപ്പൽ ചെറിയ രീതിയിൽ ഉലയാൻ ഒക്കെ തുടങ്ങിയിട്ടുണ്ട്. ഇതൊന്നും കൂസാക്കാതെ സൺഡെക്കിൽ ഓടി നടക്കുന്ന ക്രിസിനെപ്പോലുള്ള കുഞ്ഞു മിടുക്കൻമാരും മിടുക്കികളും മറ്റുള്ളവരെ കൂടെ ആശ്ചര്യപ്പെടുത്തുന്നുണ്ടായിരുന്നു. അൽപ്പം പ്രായമായവരൊക്കെ ഷിപ്പിന്റെ റെയിൽ ന്റെ അടുത്ത് സ്ഥാനമുറപ്പിച്ചു, പിടിച്ച് നിൽക്കുന്നതിനു വേണ്ടി.

നല്ല അറബിക്കടലിലെ കാറ്റൊക്കെ കൊണ്ട് കപ്പൽ മുന്നോട്ട് തന്നെ! ആകാശത്തിന്റെ നിറം മാറി മാറി നല്ല ചുവന്ന് തുടങ്ങിയിരിക്കുന്നു. എല്ലാ യാത്രക്കാരും മനോഹരമായ നിമിഷങ്ങളെ കാമറയിലാക്കുകയും സെൽഫി എടുത്ത് ഭംഗി ആസ്വദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞങ്ങളും കൂടി . ഉടനെ കപ്പിത്താൻ അനൗൺസ്മെൻറ് വന്നു അസ്തമയം കാണാൻ എല്ലാരെയും സൺഡെക്കിലേക്ക് ക്ഷണിച്ച് കൊണ്ട്. താഴെ ബാറിൽ ഇരുന്ന് സ്വയം അസ്തമിച്ചു കൊണ്ടിരിക്കുന്നവർ ഒഴികെ ബാക്കി എല്ലാവരും മുകളിലെത്തി.

ഉടനെ തന്നെ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക മാസ്റ്റിൽ നിന്നും താഴ്ത്തി.
ഇതൊക്കെ ആദ്യമായി അനുഭവിക്കുന്ന അല്ലെങ്കിൽ കാണുന്ന ഒരു സന്തോഷം, ആകാംക്ഷ ഒക്കെ പലരുടെയും മുഖത്ത് പ്രകടമായിരുന്നു. പതിയെ മനോഹരമായ ദൃശ്യവിരുന്ന് സമ്മാനിച്ച് അസ്തമയ സൂര്യൻ എങ്ങോ പോയ് മറഞ്ഞു. അപ്പോഴും താഴെ ബാറിൽ ഉള്ളവർ അസ്തമയം എത്തിയിരുന്നില്ല.
ഞങ്ങളും പതിയെ ബാറിനോട് ചേർന്നുള്ള ഭക്ഷണം ഒരുക്കിയ ഹാളിൽ എത്തി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.

തരക്കേടില്ലാത്ത ഭക്ഷണം ഒരുക്കിയിട്ടുണ്ടായിരുന്നു. അപ്പം ,വെജ് .കുറുമ, വെജ് ഫ്രൈഡ് റൈസ്, ചിക്കൻ റോസ്റ്റ്, റൈത്ത, അച്ചാർ, ഐസ് ക്രീം ഇതായിരുന്നു ഫുഡ് കൗണ്ടറിൽ വച്ചിരുന്നത്. അത് ആവശ്യാനുസരണം ജീവനക്കാർ സെർവ് ചെയ്യുന്നുണ്ടായിരുന്നു. ഉടനെ മുകളിലെ ഡെക്കിൽ മ്യൂസിക് പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു. പിന്നെ കുട്ടികൾക്കുള്ള പ്ലേ ഏരിയായിൽ നല്ല തിരക്ക് തോന്നി. 3D തിയറ്റർ ഓപ്പറേറ്റ് ചെയ്ത് കണ്ടില്ല.
ഭക്ഷണം കഴിഞ്ഞ് ഡാൻസും പാട്ടുമൊക്കെ ആയി തിരിച്ച് യാത്ര കൊച്ചി വാർഫിലോട്ട്!

കപ്പൽ ഹോൺ മുഴക്കി നേരെ മടക്കയാത്ര. സൺഡെക്കിൽ പാട്ടും ഡാൻസുമൊക്കെയായി മുതിർന്നവരും കുട്ടികളും. അപ്പോഴേക്കും കപ്പലിന്റെ ഉലച്ചിൽ ഒക്കെ പലർക്കും നിസ്സാരമായി തുടങ്ങിയിരുന്നു.
അവസാനം രാത്രി 8.30 ഓടു കൂടി കപ്പൽ വാർഫിൽ അടുത്തെത്തി. കപ്പൽ അടുപ്പിക്കുന്ന ജോലികൾ കാണാൻ യാത്രക്കാർ കപ്പലിന്റെ പോർട്ട് സൈഡിലോട്ട്. പലർക്കും പല സംശയങ്ങൾ, പലർക്കും അവരുടെ സംശയങ്ങൾ മാറി ഇങ്ങനെയാണല്ലേ ഇത് നിർത്തുന്നത് എന്നൊക്കെ പറഞ്ഞ് കാശു മുതലായി എന്ന ഭാവത്തോടെ നിൽക്കുന്നത് കണ്ടു.

പിന്നെയും ഒരു അര മണിക്കൂർ കഴിഞ്ഞാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനായത്. അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞതേയുള്ളൂ.4 മണിക്കൂറിലധികം കടലിൽ പോയി തിരിച്ചു വന്നതിന്റെ ചെറിയ മടുപ്പ് പലർക്കുമുണ്ടായിരുന്നു സംസാരത്തിലും മുഖഭാവത്തിലും. ചരക്കുകളുമായി മാസങ്ങളോളം കടലിൽ ഒറ്റപ്പെട്ടു കഴിയുന്ന കപ്പൽ ജീവനക്കാരെ ഒക്കെ പലരും ഓർമ്മിക്കുന്നുണ്ടായിരുന്നു അവിടെ നിന്നും ഇറങ്ങുമ്പോൾ, അവസാനമായി ഞങ്ങളെ സുരക്ഷിതമായി കടൽ കാണിച്ച് തിരിച്ചെത്തിച്ച കപ്പൽജീവനക്കാരോട് നന്ദി പറഞ്ഞ് കപ്പലിന്റെ കൂടെ ഒരു സെൽഫി കൂടെ എടുത്ത് ഞങ്ങൾ ഞങ്ങളുടെ വണ്ടിക്കരികിലേക്ക് നടന്നു നീങ്ങി.

ഒത്തിരി നല്ല ഓർമ്മകളോടെ! 2000 രൂപക്ക് മുതിർന്നവർക്ക് അത്ര നഷ്ടമായി തോന്നിയില്ല.11 വയസ്സിന് താഴെ ഉള്ളവർക്ക് 500 ഉം. കുറച്ചു പരിപാടികൾ കൂടെ ഉൾപ്പെടുത്തി ഭക്ഷണം കൂടെ ഒന്ന് മെച്ചപ്പെട്ടതാക്കിയാൽ തരക്കേടില്ലാത്ത യാത്രനെഫർറ്റിറ്റി സഞ്ചാരികൾക്ക് സമ്മാനിക്കും എന്നതിൽ ഒരു സംശയവുമില്ല.
നല്ല ജീവനക്കാരും പരിചയ സമ്പന്നരായ നാവികരും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു ഒപ്പം നന്ദിയും.

Leave a Reply